For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനായകന്‍ നിങ്ങളെന്തൊരു മനുഷ്യനാണ്! തൊട്ടപ്പനായി താരം വിസ്മയിപ്പിക്കും, അതിന് കാരണമുണ്ട്!!

  |

  വര്‍ഷങ്ങളോളം സിനിമയില്‍ സഹനടന്റെയും വില്ലന്‍ വേഷങ്ങൡലും പ്രത്യക്ഷപ്പെട്ടിരുന്ന നടനായിരുന്നു വിനായകന്‍. അദ്ദേഹത്തിന്റെ ഉള്ളിലെ യഥാര്‍ത്ഥ കലാകാരനെ കേരളം തിരിച്ചറിഞ്ഞിട്ട് അധികമായിട്ടില്ല. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയായിരുന്നു വിനായകന്‍ എന്ന നടന്റെ ലെവല്‍ എന്താണെന്ന് മലയാളികള്‍ മനസിലാക്കിയത്. ആ സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിനായകന് ലഭിച്ചിരുന്നു.

  നസ്രിയയും ഫഹദും വീണ്ടും വരുന്നു! ഇത്തവണ ചരിത്രം കുറിക്കുമോ? ട്രാന്‍സ് ലാസ്റ്റ് ഷെഡ്യൂള്‍ ഉടന്‍?

  കുഞ്ഞാലി മരക്കാരായി ലാലേട്ടന്‍! സിദ്ദിഖിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍! ലൊക്കേഷന്‍ ചിത്രം പുറത്ത്

  കമ്മട്ടിപ്പാടത്തിന് ശേഷം വിനായകന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് വിനായകനിപ്പോള്‍. കരിന്തണ്ടന്‍ എന്നൊരു ചിത്രം പ്രഖ്യാപിച്ചിതിന് പിന്നാലെ തൊട്ടപ്പന്‍ എന്നൊരു സിനിമയില്‍ കൂടി വിനായകന്‍ അഭിനയിക്കുകയാണ്. സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടതോടെയാണ് ഇങ്ങനെയൊരു സിനിമ കൂടി വരുന്നതായി ആരാധകര്‍ അറിഞ്ഞത്. വിനായകന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും തൊട്ടപ്പനെന്നാണ് സംവിധായകന്‍ പറയുന്നത്. അതിനും ചില കാരണങ്ങളുണ്ട്.

  ഫഹദ് ഫാസില്‍ മിന്നിക്കും! രാക്ഷസന്‍ പോലെയല്ല അതിലും ഭീകര സൈക്കോ വില്ലന്‍ മലയാളത്തില്‍!

  വിനായകന്‍

  വിനായകന്‍

  1995 ല്‍ റിലീസിനെത്തിയ മാന്ത്രികം എന്ന സിനിമയിലൂടെയായിരുന്നു വിനായകന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീടിങ്ങോട്ട് സഹനടന്റെയും വില്ലന്‍ കഥാപാത്രങ്ങളുമായി ഒട്ടനവധി സിനിമകളില്‍ വിനായകന്‍ അഭിനയിച്ചിരുന്നു. 2016 ലായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാട്ടം തിയറ്ററുകളിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിത്രത്തിലെ വിനാകന്റെ കഥാപാത്രമായ ഗംഗാധരന്‍ എന്ന ഗംഗയായിരുന്നു ശ്രദ്ധേയം. ഈ ഒറ്റ കഥാപാത്രത്തിലൂടെ വിനായകന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു.

   കൈനിറയെ സിനിമകള്‍

  കൈനിറയെ സിനിമകള്‍

  കമ്മട്ടിപ്പാടത്തിന് ശേഷം വിനായകന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആട് 2, ഈമയൗ, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങി നിരവധി സിനിമകളില്‍ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. അതിനൊപ്പമാണ് വിനായകന്‍ നായകനാവുന്ന കരിന്തണ്ടന്‍ പ്രഖ്യാപിക്കുന്നത്. ലീല സന്തോഷ് സംവിധാനം ചെയ്യുന്ന സിനിമ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള ഫേസ് വണ്‍ കളക്ടീവിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഇതിനൊപ്പമാണ് തൊട്ടപ്പന്‍ എന്ന സിനിമയും എത്തിയിരിക്കുന്നത്.

   തൊട്ടപ്പന്‍

  തൊട്ടപ്പന്‍

  കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുക്കാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. മുഴുനീള നായകനായി വിനായകന്‍ എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും തൊട്ടപ്പനുണ്ട്. പിഎസ് റഫീക്കാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റോഷന്‍ മാത്യൂ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സുരേഷ് രാജന്‍ ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ജിതിന്‍ മനോഹറാണ് എഡിറ്റിംഗ്.

   തലതൊട്ടപ്പന്‍

  തലതൊട്ടപ്പന്‍

  കമ്മട്ടിപ്പാടത്തിന് ശേഷം സിനിമകള്‍ വിനായകന്‍ തിരഞ്ഞെടുക്കുന്നത് അതീവ സുഷ്മതയോടെയാണ്. കമ്മട്ടിപ്പാടത്തിലെ പോലെ തന്നെ വിനായകന്റെ അടുത്ത് കാലത്ത് കണ്ടതില്‍ മികച്ച പ്രകടനമായിരിക്കും തൊട്ടപ്പനിലുമെന്നാണ് സംവിധായകന്‍ വിശ്വസിക്കുന്നത്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ തലതൊട്ടപ്പനായി () ട്ടാണ് വിനായകന്‍ അഭിനയിക്കുന്നത്. തൊട്ടപ്പനും മകളും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു.

  English summary
  Vinayakan’s Thottappan will have career best performance saying Director Shanavas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X