For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സങ്കടമാണ് തനിക്ക് ഇഷ്ടമല്ലാത്തതെന്ന് വിനായകന്‍! ഹനീഫ് ഇക്കയും ലാലും തനിക്ക് സഹോദരന്മാരെ പോലെയാണ്

  |

  ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടും വില്ലനായും സഹനടനൊക്കെയായി കാല്‍നൂറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിനായകന്‍. രാജീവ് രവിയുടെ സംവിധാനത്തിലെത്തിയ കമ്മട്ടിപ്പാടത്തിലെ പ്രകടനമായിരുന്നു വിനായകന്റെ കരിയര്‍ മാറ്റി മറിച്ചത്. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിനായകനായിരുന്നു.

  പുരസ്‌കാര അര്‍ഹനായതിന് പിന്നാലെ വിനായകനെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. ഈമയൗ, തൊട്ടപ്പന്‍, സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്നിങ്ങനെ വിനായകന്‍ നായകനായി അഭിനയിച്ച ഒത്തിരി ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തി. ഇനി ജല്ലിക്കട്ട്, പ്രണയമീനുകളുടെ കടല്‍ എന്നീ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ഇതിനിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിരവധി കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

  സിനിമാ അഭിനയിക്കാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്രാണ്ട് ആയ വിനായകന്‍ അങ്ങനെ ഒരു ഉത്തരമില്ലെന്ന് പറഞ്ഞിരിക്കുകയാണ്. എന്നെങ്കിലും നല്ലൊരു കഥാപാത്രം വരുമെന്ന് മാത്രമായിരുന്നു എന്റെ ചിന്ത. കമ്മട്ടിപ്പാടത്തില്‍ അത് വര്‍ക്കൗട്ട് ആയി. അതങ്ങനെ ഇപ്പോള്‍ ഹൈദ്രു എന്ന കഥാപാത്രം വരെ എത്തി. എന്നെ വെച്ച് സിനിമ ചെയ്യാന്‍ നിര്‍മാതാവ് വന്നു എന്നതാണ് കാര്യം. അതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുകയാണെന്നും വിനായകന്‍ പറയുന്നു.

  പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ കടലിലെ സ്രാവ് വേട്ടക്കാരനായ ഷുറാവ് ഹൈദ്രു എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ജനനം തന്നെ കടലില്‍ നിന്നുള്ള കഥാപാത്രമാണിത്. പക്ഷെ ഈ സിനിമയുടെ നെടുംതൂണ്‍ കമല്‍ സാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ പേരുള്ളത് കൊണ്ടാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. മറ്റൊരു പ്രധാന കാരണം ജോണ്‍ പോള്‍ സാര്‍ ഈ പ്രോജക്ടില്‍ ഉണ്ട് എന്നതാണ്. മറ്റൊന്നും ഞാന്‍ അന്വേഷിച്ചില്ലെന്നും വിനായകന്‍ പറയുന്നു.

  ഞാന്‍ ദ്വീപില്‍ ചെന്ന് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് തമിഴും മലയാളവും കൂടിയുള്ള ഒരു ഭാഷയാണെന്നാണ്. എനിക്കത് പ്രശ്‌നമായി തോന്നാറില്ല., അറിയാത്ത ഭാഷ ചിലപ്പോള്‍ കുറച്ച് കൂടി എളുപ്പമായി തോന്നും. തമിഴിലും തെലുങ്കിലും അഭഇനയിക്കുമ്പോള്‍ ഭാഷ എനിക്കൊരു പ്രശ്‌നമാകാറില്ലെന്നാണ് വിനായകന്റെ അഭിപ്രായം.

  സങ്കടം ഇഷ്ടമല്ലെന്ന് പറയുന്നത് ജീവിതത്തില്‍ അങ്ങനെ ആയിരുന്നത് കൊണ്ടാണ്. എല്ലാം ഭയങ്കര ഇരുട്ടും ഡാര്‍ക്കും ഒക്കെയായിരുന്നു. സിനിമയിലും അത് തന്നെ ചെയ്യുമ്പോള്‍ ശരീരത്തിലേക്ക് അതങ്ങ് കേറും. എനിക്ക് വ്യക്തിപരമായി സങ്കടം ചെയുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇഷ്ടമല്ല. അങ്ങനെയുള്ള പടങ്ങള്‍ ചെയ്യും. അഭിനയിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ ഉള്ളിലേക്ക് കയറും. പക്ഷെ വ്യക്തിപരമായി വിനായകന്‍ എന്ന മനുഷ്യന് സങ്കടം ഇഷ്ടമല്ല.

  ഹനീഫ് ഇക്ക എന്റെ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ അനുജനും കുടുംബവുമൊക്കെ പുല്ലേപ്പടിക്കാരാണ്. ഞാനും അയല്‍വാസിയാണ്. അച്ഛന്‍ എപ്പോഴും ഹനീഫ് ഇക്കയുമായി സംസാരിക്കാരുണ്ട്. ഇന്നും എല്ലാ ദിവസവും ഞാന്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങളാണ്. ഒരു അമ്പത് തവണയെങ്കിലും ഞാന്‍ ഉപയോഗിക്കാറുണ്ട്. അത് തമാശയായി ഉപയോഗിക്കുന്നതാണ്. ആരെയും കുത്തി കൊല്ലാനല്ല. ഹനീഫ് ഇക്കയുമായി ഞാന്‍ ഒരുമിച്ച് അഭിനയിച്ചത് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലാണ്.

  അതില്‍ മാത്രമേ അഭിനയിച്ചുള്ളു എന്നാണ് തോന്നുന്നത്. പക്ഷെ ഒരു അഭിനേതാവ് എന്ന നിലയിലല്ല നമ്മുടെ ഒരു നാട്ടുകാരന്‍. ഒരു പുല്ലേപ്പടിക്കാരന്‍ എ്‌ന നിലയിലാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഒരു ചേട്ടനെ പോലെ ഞാന്‍ പുള്ളിയുടെ മുന്‍പിലൊന്നും പോയി നില്‍ക്കാറില്ല. ഞാന്‍ ഇങ്ങനെ ഒക്കെയാണെങ്കിലും കുറേ ആളുകളോട് ബഹുമാനമൊക്കെയുണ്ട്. അത് പോലെ ഒരാളാണ് സിദ്ദിഖ്-ലാലിലെ ലാല്‍. ഒരു മൂത്ത ജ്യേഷ്ഠനോടുള്ള ബഹുമാനാണ് എനിക്ക് അദ്ദേഹത്തോടുള്ളതെന്നും വിനായകന്‍ പറയുന്നു.

  English summary
  Vinayakan Talks About His Film Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X