twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് കരുത്തനായ ഒരു ആക്ഷന്‍ ഹീറോ കൂടി; 19-ാംനൂറ്റാണ്ടിന്റെ വിജയം ആഘോഷിച്ച് വിനയനും സിജു വിത്സനും

    |

    രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളക്കര ഓണം ആഘോഷിക്കുകയാണ്. ഇത്തവണത്തെ ഓണത്തിന് സംവിധാകന്‍ വിനയന്റെ വക കിടിലനൊരു സമ്മാനമുണ്ട്. ബിഗ് ബജറ്റിലൊരുക്കിയ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് വിനയന്‍ സമ്മാനിച്ചിരിക്കുന്നത്. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സിജു വിത്സനാണ് നായകന്‍.

    റിലീസ് ദിവസം സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടിയതോടെ ആരാധകരും ആവേശത്തിലായി. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഒരു ആക്ഷന്‍ ഹീറോയെ സമ്മാനിച്ച സന്തോഷം പങ്കുവെക്കുകയാണ് വിനയന്‍. സിജു തന്ന സ്‌നേഹചുംബനത്തെ പറ്റിയും സംവിധായകന്‍ പറയുന്നു. ഒപ്പം പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റി നൂറ് കണക്കിന് കമന്റുകളാണ് നിറയുന്നത്.

    കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു

    'സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം.. ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്കു തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു, കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണ് ഞാന്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ.. അതിനൊരു താങ്ങായി ഞാനുണ്ടാകും... എന്നെ സ്‌നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദി...' എന്നുമാണ് വിനയന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

    Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

     പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്...

    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്...

    100 ശതമാനം എനര്‍ജിയോടെ രക്ഷസ രാജാവും, ദാദ സാഹിബും, എടുത്ത വിനയന്‍ അതെ എനര്‍ജിയോടെ തിരിച്ചു വന്നിരിക്കുന്നു. സിനിമ വളരെ മികച്ച നിലവാരം പുലര്‍ത്തി. സിജു വില്‍സന്റെ നായകപരിവേഷവും സിനിമയിലെ ആക്ഷന്‍ സ്വീക്വന്‍സുകളും അവിസ്മരണീയം. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ആര്‍ട്ട് ഡയറക്ഷനും എടുത്തു പറയേണ്ടത തന്നെ. താരതമ്യേന ചെറിയ ബജറ്റില്‍ അധികം ഗ്രാഫിക്‌സ് ബഹളമില്ലാതെ കലാമൂല്യമുള്ള ഒരു ചരിത്ര സിനിമ എടുക്കാമെന്ന് താങ്കള്‍ തെളിയിച്ചു.

    Also Read: 10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്Also Read: 10 കോടി പ്രതിഫലം, 15 കോടിയുടെ അപാര്‍ട്ട്‌മെന്റ് അടക്കം നയന്‍താരയുടെ ആസ്തി കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്

     ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇമോഷന്‍സ് ബാലന്‍സ് ചെയ്തിട്ടുണ്ട്

    ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മളനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും വേലായുധ പണിക്കരുടെയും നങ്ങേലിയുടെയും ഒക്കെ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ഫലമായാണ് എന്ന് ഓര്‍മിപ്പിച്ചതിന് നന്ദി. മുടക്ക് മുതലിനേക്കാള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ട്. കാസ്റ്റിങ്ങിലും കോസ്റ്റ്യൂമിലും മികച്ച തിരഞ്ഞെടുപ്പായിരുന്നു. സ്‌ക്രിപ്റ്റ് പൂര്‍ണമായി ഡ്രാമ മോഡിലേക്ക് മാറാതെ കൃത്യമായ ഇടവേളകളില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇമോഷന്‍സ് ബാലന്‍സ് ചെയ്തിട്ടുണ്ട്.

    Also Read: അമല പോള്‍ പഞ്ചാബി ആചാരപ്രകാരം രണ്ടാമതും വിവാഹിതയായി? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍Also Read: അമല പോള്‍ പഞ്ചാബി ആചാരപ്രകാരം രണ്ടാമതും വിവാഹിതയായി? കേസിന് പിന്നാലെ തെളിവുമായി പാട്ടുകാരന്‍

    സ്‌ക്രിപ്റ്റിനോട് വിനയന്‍ കാണിച്ച ആത്മാര്‍ത്ഥത പ്രത്യേകം പറയണം

    ഒറ്റത്തവണ കണ്ടിരിക്കാവുന്നതും നവോത്ഥാന പോരാട്ടങ്ങളോട് നീതി പുലര്‍ത്തുന്നതും കാണികളെ പിടിച്ചിരുത്തുന്നതുമായ തരത്തില്‍ സിനിമയ്ക്ക് ഒഴുക്കുണ്ട്. തിരുവിതാംകൂറിന്റെ ഇരുണ്ട വശത്തെ ഇത്രയും തീവ്രതയോടെ അവതരിപ്പിച്ചത് വേറിട്ട അനുഭവമാണ്. സ്‌ക്രിപ്റ്റിനോട് വിനയന്‍ കാണിച്ച ആത്മാര്‍ത്ഥത പ്രത്യേകം പറയണം. ശക്തമായ ഒരു തിരക്കഥ മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഒരു സന്തോഷം.

    മലയാള സിനിമയില്‍ മാസ് കാണിച്ചിരിക്കുകയാണ് വിനയൻ

    മലയാള സിനിമയില്‍ മാസ് കാണിക്കാനുള്ള അവകാശം ചിലര്‍ക്ക് മാത്രമേ കൊടുത്തിട്ടുള്ളു എന്ന മട്ടാണ് ഈയിടെ കണ്ട് വരാറുള്ളത്. അങ്ങനെ അല്ലെന്ന് തെളിയിച്ചു കൊടുത്ത ഒരേ ഒരു സംവിധായകന്‍. ഇനിയും ഇത്തരം സിനിമകള്‍ വിനയന്‍ എന്ന അനുഗ്രഹീത സംവിധായകനില്‍ നിന്നും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്.. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വിനയന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

    സമീപ കാലത്ത് റിലീസായ ബിഗ് ബജറ്റ് ചിത്രങ്ങളെ അനായാസം പൊട്ടിക്കാന്‍ പത്തൊന്‍പാതം നൂറ്റാണ്ടിന് സാധിച്ചുവെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. എന്തായാലും വിനയന്റെ ശക്തമായ തിരിച്ച് വരവിനും സിജു വിത്സനിലെ നടനെ തിരിച്ചറിയാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാള സിനിമാപ്രേമികള്‍.

    Read more about: vinayan വിനയന്‍
    English summary
    Vinayan Opens Up About Success Of Pathonpathaam Noottandu And Siju Wilson's Perfomance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X