For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടെന്ന് വിനയന്‍

  |

  വിനയന്റെ സംവിധാനത്തില്‍ പിറന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആകാശഗംഗയുമായി വിനയന്‍ വീണ്ടുമെത്തിയത്. നവംബര്‍ ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

  ഇന്നത്തെ കാലത്തും ഇതുപോലൊരു ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം വിനയന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കഴിയുമ്പോഴും കേരളത്തിലെ പല സെന്ററുകളിലും ആകാശഗംഗ 2 ഹൗസ്ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറഞ്ഞിരിക്കുകയാണ്.

  'ആകാശഗംഗ 2' ഇറങ്ങിയിട്ട് ഇന്ന് മൂന്നാം ദിവസമാണ്. തിരുവനന്തപുരം കൈരളി ഉള്‍പ്പടെ കേരളത്തിലെ വിവിധ തീയറ്ററുകളിലും ഇന്നത്തെ ഫസ്റ്റ് ഷോ ഹൗസ്ഫുള്‍ ആണ്. കൈരളിയില്‍ നിന്ന് ഇപ്പോള്‍ അയച്ചു തന്ന ഒരു ഫോട്ടോയാണ് ഇവിടെ പോസ്‌ററ് ചെയ്തിരിക്കുന്നത്. ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം... സപ്പോര്‍ട്ടു തന്ന എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ...

  ആകാശഗംഗയുടെ ആദ്യഭാഗം ഒരു ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഒരു മെഗാഹിറ്റ് ആയിരുന്ന ആ ചിത്രത്തിന്റെ ഒപ്പം ഒന്നും എത്തിയില്ലെങ്കിലും ഇതും പ്രേക്ഷകര്‍ സ്വികരിക്കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. ഒന്നാം ഭാഗം ചേട്ടനും രണ്ടാം ഭാഗം അനുജനും... അതു സംഭവിച്ചിരിക്കുന്നു.. കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടന്നു മാത്രം. അന്ന് നാല് ആഴ്ച കൊണ്ടു വന്നത് ഇന്ന് മൂന്നുദിവസം കൊണ്ടു വന്നിരിക്കുന്നു.. ഒത്തിരി സന്തോഷം ഉണ്ട്.

  വിമര്‍ശനങ്ങള്‍ പലര്‍ക്കും ഉണ്ടാകാം. അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടെ... ഇക്കാലത്തും നമ്മുടെ നാട്ടിലെ മിത്തുകളില്‍ നിന്നെടുത്ത ഒരു നാടന്‍ യക്ഷിക്കഥയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സിനിമയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ) ഈ നാട്ടിലുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്. അതു വളരെ ശരി ആയിരുന്നു എന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഈ ആള്‍ക്കൂട്ടം തെളിയിക്കുന്നു..

  അവരൊന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരായിരിക്കില്ല. പക്ഷേ അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ ബോക്‌സാഫീസ് വിജയത്തിനു കാരണം. ന്യായമായ വിമര്‍ശനങ്ങള്‍ക്കപ്പുറം ഒരു കൊച്ചു സിനിമയുടെ സ്വീകാര്യതയെ മനപ്പുര്‍വ്വം തേജോവധം വധം ചെയ്യാന്‍ ശ്രമിച്ചാല്‍ ആശ്രമം വിജയിക്കണമെങ്കില്‍ സിനിമ ജനങ്ങള്‍ ഇഷ്ടപ്പെടാത്തതായിരിക്കണം.. അത്രക്കു മോശമായിരിക്കണം. ആകാശഗംഗയുടെ ഈ വിജത്തിനു കാരണം പല നെഗറ്റീവ് റിവ്യൂകളും പോസിറ്റീവ് ആയി ഭവിച്ചതു കൊണ്ടാണ് ഏതായാലും എല്ലാവര്‍ക്കും നന്ദി.. നന്ദി.. നന്ദി

  ബിഗില്‍ വൈഡ് റിലീസ്: പൃഥ്വിരാജിനും ലിസ്റ്റിന്‍ സ്റ്റീഫനും എട്ടിന്റെ പണി! വരുംചിത്രങ്ങള്‍ക്ക് വിലക്ക്

  English summary
  Vinayan Talks About Akasha Ganga 2 Success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X