Just In
- 35 min ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 4 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 4 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
Don't Miss!
- Sports
IND vs ENG: ടെസ്റ്റിലെ കിങ് ജോ റൂട്ടാവും! സച്ചിന് വൈകാതെ തെറിക്കും- ഞെട്ടിക്കുന്ന പ്രവചനം
- News
ട്രാക്ടര്‍ റാലിക്ക് രക്ഷാ കവചമായി നിഹാങ് സിഖുകാര്‍; പൊലീസിനെ നേരിട്ടത് പരമ്പരാഗത വാളുകള്‍ ഉപയോഗിച്ച്
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹാലക്ഷ്മിയുടെ വിവാഹത്തില്‍ തിളങ്ങിയ വിന്ദുജ മേനോന്! സജീവ സാന്നിധ്യമായതിന് പിന്നിലെ കാരണം ഇത്!
താരവിവാഹങ്ങള്‍ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. അത്തരത്തിലൊരു വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മിനിസ്ക്രീനിലെയും ബിഗ് സ്ക്രീനിലെയും പ്രിയതാരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മഹാലക്ഷ്മിയുടെ വിവാഹ ചടങ്ങില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു വിന്ദുജ മേനോന്. മകള്ക്കൊപ്പമായാണ് താരമെത്തിയത്. അതിഥികളെ സ്വീകരിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെയായി ഓടി നടക്കാന്‍ താരം മുന്നിലുണ്ടായിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി താരത്തെ പൊതുവേദിയില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. മഹാലക്ഷ്മിയും വിന്ദുജ മേനോനും ബന്ധുക്കളാണോയെന്ന ചോദ്യങ്ങളുമായാണ് ചിലരെത്തിയത്.
മഹാലക്ഷ്മിയും കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. സമയം മലയാളത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു വിന്ദുജ മേനോന് മനസ്സുതുറന്നത്. തന്റെ കുഞ്ഞനുജത്തിയാണ് മഹാലക്ഷ്മി. അവളുടെ അച്ഛന് തന്റെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ജീവിതത്തിലെ പല സന്തോഷനിമിഷങ്ങളും അറിഞ്ഞതും ആഘോഷിച്ചതുമെല്ലാം അദ്ദേഹത്തിനൊപ്പമാണ്. അമ്മ കേരള നാട്യ അക്കാദമി തുടങ്ങിയപ്പോള്‍ മുതല്‍ മൃദംഗിസ്റ്റായി അദ്ദേഹം ഒപ്പമുണ്ട്. മൂത്ത മകന്രെ സ്ഥാനത്താണ് അമ്മ അദ്ദേഹത്തെ കാണുന്നത്. ലക്ഷ്മിയുടെ വിവാഹത്തിനിടയില്‍ വെറുതെയിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല, അവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും സഹോദരനുമൊക്കെ നാട്ടിലെത്തിയത്.
മഹാലക്ഷ്മി എന്ന പേര് എന്രെ അമ്മയാണ് തിരഞ്ഞെടുത്തത്. കുട്ടിക്കാലം മുതലുള്ള അവളുടെ വളര്‍ച്ച തങ്ങള്‍ കണ്ടതാണ്. അവള് വലുമായി വിവാഹിതയായി മറ്റൊരു കുടുംബത്തിലേക്ക് പോവുമ്പോള്‍ കൈപിടിച്ചു കൊടുക്കാന്‍ എത്തുകയെന്നത് ഞങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്. വിവാഹദിവസം ഇടയ്ക്ക് അമ്മ വിശ്രമിച്ചോളൂ എന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ഇരിക്കേണ്ടവരല്ല തങ്ങളെന്ന് പറഞ്ഞപ്പോള്‍ അവളും എല്ലാത്തിനും ഒപ്പം ചേരുകയായിരുന്നുവെന്ന് വിന്ദുജ മേനോന് പറയുന്നു.