For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവ വേദന 14 മണിക്കൂറോളം, മകളുടെ ജനനത്തെക്കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസനും ദിവ്യയും

  |

  താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് വിനീത് ശ്രീനിവാസന്‍. പാട്ടുകാരനായി തുടങ്ങി എല്ലാ മേഖലയിലും തന്റെ കൈയ്യൊപ്പ് പതിപ്പിക്കുകയായിരുന്നു അദ്ദേഹം. അഭിനയവും നിര്‍മ്മാണവും സംവിധാനവും തിരക്കഥയും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും നായികാനായകന്‍മാരാക്കി പ്രണയമെന്ന സിനിമയൊരുക്കുന്ന തിരക്കിലാണ് വിനീത് ഇപ്പോള്‍.

  സിനിമയിലെ തിരക്കുകള്‍ക്കിടയിലും ദിവ്യയേയും മക്കളേയും മിസ്സ് ചെയ്യാതിരിക്കാനും വിനീത് ശ്രദ്ധിക്കാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് ബിരിയാണി പരീക്ഷണങ്ങള്‍ നടത്തിയതിനെക്കുറിച്ച് പറഞ്ഞ് വിനീത് എത്തിയിരുന്നു. മകള്‍ ഷനയയുടെ പിറന്നാളിന് മനോഹരമായ ആസംസ പോസ്റ്റുമായെത്തിയിരിക്കുകയാണ് വിനീത്. മകള്‍ക്ക് ആശംസ അറിയിച്ച് ദിവ്യ വിനീതും എത്തിയിട്ടുണ്ട്.

  ചെറിയ അസ്വസ്ഥത

  ചെറിയ അസ്വസ്ഥത

  ഒരു വർഷം മുൻപ് ഒരു ബുധനാഴ്ച രാത്രി, ഹൃദയത്തിലെ ഒരു പാട്ടിന്റെ കമ്പോസിംഗ് പൂർത്തിയാക്കി ഞാൻ വൈറ്റിലയിൽ ഞങ്ങൾ താൽക്കാലികമായി വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലേക്ക് ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു. അന്ന് രാത്രി കനത്ത മഴ പെയ്യുകയും പിറ്റേന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് മങ്ങിയ കാഴ്ചയിൽ ദിവ്യ ബാത്ത്റൂമിലേക്ക് പോവുന്നതാണ് ഞാൻ കണ്ടത്. ഒന്നും മനസ്സിലാവാൻ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാൻ.

   കുഞ്ഞ് വരികയാണെന്ന്

  കുഞ്ഞ് വരികയാണെന്ന്

  മൂന്നരയായപ്പോൾ ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു,വിനീത്, നമ്മുടെ കുഞ്ഞ് വരികയാണെന്ന് തോന്നുന്നു.പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനിതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബർത്ത് വില്ലേജിലെ മറ്റു മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരി പുറത്തേക്ക് വന്നു.

  എന്തിനേക്കാളും സുന്ദരി

  എന്തിനേക്കാളും സുന്ദരി

  ഈ ലോകത്തിലേക്ക് വരാൻ അവൾ വലിയ പോരാട്ടം നടത്തി, പോരാളി. ഞാനിതുവരെ ജീവിതത്തിൽ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവൾ. ഇപ്പോൾ വാക്കുകൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് അവളെന്നെ ആദ്യമായി പപ്പ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ഷനയയും. ഇന്ന് ഒക്ടോബർ മൂന്ന് അവളുടെ ജന്മദിനമാണെന്നുമായിരുന്നു വിനീത് കുറിച്ചത്.

  ആശംസാപ്രവാഹമാണ്

  ആശംസാപ്രവാഹമാണ്

  താരങ്ങളും ആരാധകരുമൊക്കെയായ നിരവധി പേരാണ് ഷനയയ്ക്ക് പിറന്നാളാശംസ അറിയിച്ച് എത്തിയിട്ടുള്ളത്.രഞ്ജിനി ജോസ്, ജോമോന്‍ ടി ജോണ്‍, മുന്ന സൈമണ്‍ തുടങ്ങിയവരെല്ലാം കുഞ്ഞുമാലാഖയ്ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബത്തിലെ അടുത്ത ആഘോഷം. ഇതിനകം തന്നെ വിനീതിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  വിനീത് അഭിനയം മോശമാണെന്ന് പറഞ്ഞിരുന്നതായി ശ്രീനിവാസൻ
   ദിവ്യയുടെ പോസ്റ്റ്

  ദിവ്യയുടെ പോസ്റ്റ്

  ഷനയയ്ക്ക് പിറന്നാളാശംസ അറിയിച്ച് ദിവ്യയും എത്തിയിട്ടുണ്ട്. നീ പുറത്തേക്ക് വരാന്‍ തീരുമാനിച്ച ആ നിമിഷം ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. നിന്റെ ഓരോ വളര്‍ച്ച കാണാനും പപ്പ കൂടെയുണ്ട്. വിഹാന്‍ ചേട്ടന്റെ മികച്ച കൂട്ടുകാരിയായിരിക്കൂം നീയെന്ന് എനിക്കുറപ്പുണ്ടെന്നുമായിരുന്നു ദിവ്യ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ദിവ്യ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ദിവ്യയുടെ പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

  English summary
  Vineeth Sreenivasan and his wife Divya Vineeth reveals about their daughter's birth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X