twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകരും നിര്‍മാതാക്കളും ഡേറ്റിനായി പിന്നാലെ നടക്കുന്ന താരം!!! മമ്മുട്ടിയും മോഹന്‍ലാലുമല്ല???

    മലയാളത്തില്‍ നിര്‍മാതാക്കള്‍ക്ക് ഏറെ പ്രീയപ്പെട്ട ചലച്ചിത്രകാരനാണ് വിനീത്. ഒരു നടന്‍ മാത്രമല്ല സംവിധായകനായും എഴുത്തുകാരനായും വിനീത് വിജയം നേടി.

    By Jince K Benny
    |

    കൊച്ചി: മലയാള സിനിമയിലെ ഏതൊരു സംവിധായകന്റേയും സ്വപ്നമാണ് മോഹന്‍ലാലിനും മമ്മുട്ടിക്കും ഒപ്പം ഒരു സിനിമ. ഈ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മാതാവിന്റെ കുപ്പായമിട്ടവരും ഉണ്ട്. ചെറിയ ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തുടര്‍ച്ചയായ വിജയങ്ങളുമായി തിരിച്ചെത്തിക്കഴിഞ്ഞു. മമ്മുട്ടിക്ക് എടുത്ത് പറയാന്‍ വമ്പന്‍ വിജയങ്ങളില്ലെങ്കിലും അമ്പേ നിരാശപ്പെടുത്തിയവ വിരളം, നിര്‍മാതാവിനെ.

    എന്നാല്‍ ഇവരെ രണ്ട് പേരേയും വിട്ട് മലയാള സിനിമ മറ്റൊരു താരത്തിന്റെ പിന്നാലെയാണെന്നാണ് മോളീവുഡിലെ പുതിയ സംസാരം. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും സംഗീതത്തിലും ഒരു പോലെ തിളങ്ങുന്ന ഈ താരം മറ്റാരുമല്ല സാക്ഷാല്‍ വിനീത് ശ്രീനിവാസന്‍. അഭിനയത്തിലും രചനയിലും സംവിധാനത്തിലും മികവ് തെളിച്ച ശ്രീനിവാസന്റെ മകന്‍. അച്ഛന്റെ പേരിന് കളങ്കം തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയാണാ മകന്‍. ശ്രീനിവാസന്റെ മകന്‍ എന്ന പേരില്‍ നിന്നും വിനീത് ശ്രീനിവാസന്‍ എന്ന സ്വന്തം പേരിലേക്ക് വളര്‍ന്നു കഴിഞ്ഞു അദ്ദേഹം.

    സംവിധായകരും നിര്‍മാതാക്കളും പിന്നാലെ

    വിനീതിന്റെ ഡേറ്റിന് പിന്നാലെയുണ്ട് സംവിധായകരും നിര്‍മാതാക്കളും. അഭിനയിക്കാന്‍ മാത്രമല്ല. തിരക്കഥ കിട്ടിയാലും മതി. മലയാളത്തിലെ മറ്റ് നടന്മാര്‍ക്കാര്‍ക്കും ലഭിക്കാത്ത മാര്‍ക്കറ്റ് മൂല്യം വിനീതിനുണ്ട്. വിനീതിന്റെ ചിത്രങ്ങള്‍ക്ക് തിയറ്ററിലും മികച്ച പ്രകടനം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്.

    മുടക്കുന്ന കാശ് ലാഭം

    വിനീതിനെ വെച്ചൊരു സിനിമ ചെയ്താല്‍ നഷ്ടം സംഭവിക്കില്ല എന്നതാണ് നിര്‍മാതാക്കളെ വിനീതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. അഭിനയം, തിരക്കഥ, സംവിധാനം അങ്ങനെ ഏതെങ്കിലും മേഖലകളില്‍ വിനീതിന്റെ സാന്നിദ്ധ്യമുണ്ടായാല്‍ മതി. മികച്ച ഇനിഷ്യല്‍ കളക്ഷന് നേടാനും വിനീത് ചിത്രങ്ങള്‍ക്കാകുന്നുണ്ട്. പ്രേക്ഷകരെ വിനീത് നിരാശരാക്കാറില്ല എന്നതാണ് വിനീതിന്റെ മിടുക്ക്.

    കണക്കിലെ കളികള്‍

    ശരിക്കും സിനിമ ഒരു വ്യവസായമായമാണ്. ലാഭ നഷ്ടങ്ങളുടെ കണക്കിലെകളികളാണ് അതിനെ നിലനിര്‍ത്തുന്നത്. ഏകദേശം 2.5 കോടി രൂപയാണ് വിനീത് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് റേറ്റ്. വിനീതിന്റെ പ്രതിഫലം 25 ലക്ഷവും. 2 കോടിയില്‍ താഴെ സാറ്റലൈറ്റ് റേറ്റുള്ള താരങ്ങള്‍ അമ്പത് ലക്ഷത്തിലധികം പ്രതിഫലം വാങ്ങുമ്പോഴാണിതെന്ന് ഓര്‍ക്കണം. രണ്ട് കോടി രൂപയ്ക്ക് ഒരു വിനീത് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും. തിയറ്ററിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിനീതിനോട് നിര്‍മാതാക്കള്‍ക്ക് പ്രിയം കൂടിയില്ലെങ്കിലെ അതിശസയമുള്ളു.

    ഒമ്പത് വര്‍ഷം: 13 സിനിമകള്‍

    സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള മിടുക്കാണ് വിനീതിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഇത്രയേറെ അവസരമുണ്ടായിട്ടും അത് ദുര്‍വിനിയോഗം ചെയ്യാതെ മന്നോട്ട് പോകുകയാണ്. ഒമ്പത് വര്‍ഷം കൊണ്ട് വിനീത് അഭിനയിച്ചത് വെറും 13 സിനിമകളില്‍ മാത്രമാണ്. ഈ കണക്ക് മാത്രം മതി അത് മനസിലാക്കാന്‍. ഉടന്‍ തിയറ്ററുകളിലെത്തുന്ന എബി ഉള്‍പ്പെടെയാണ് 13. അതില്‍ നായകനായതും സഹനടനായതും അതിഥി വേഷത്തിലെത്തിയതും ഉള്‍പ്പെടും.

    ഗായകനായി അരങ്ങേറ്റം

    ശ്രീനിവാസന്റെ രചനയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗായകനായിട്ടായിരുന്നു വിനീതിന്റെ സിനിമാ പ്രവേശം. 'കസവിന്റെ തട്ടമിട്ട്' എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായി. 2003ല്‍ തിയറ്ററുകളിലെത്തിയ ആ ചിത്രത്തിന് ശേഷം പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിനീതിന്റെ ശബ്ദം മലയാളികള്‍ കേട്ടത്. ഉദയനാണ് താരത്തിലെ 'കരളേ എന്റെ കരളിന്റെ കരളേ...' എന്ന ഗാനത്തിലൂടെ. ആ ഗാനവും സൂപ്പര്‍ ഹിറ്റായി പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങള്‍ വിനീതിന്റെ ശബ്ദത്തില്‍ മലയാളികള്‍ ആസ്വദിച്ചു.

    നടനായി സൈക്കിളില്‍

    ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെ വിനീത് നടനായും അരങ്ങേറി. 2008ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിനീതിനൊപ്പം വിനു മോഹനും പ്രധാന വേഷത്തിലെത്തി. തൊട്ടടുത്ത വര്‍ഷം മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൂടെ ശ്രീനവാസന്റെ മകനായി വിനീത് അഭിനയിച്ചു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വിനീത് മികവ് പുലര്‍ത്തി.

    അച്ഛന്റെ വഴിയെ

    ഒടുവില്‍ അച്ഛന്റെ വഴിയെ സംവിധാനത്തിലേക്കും വിനീത് കാലെടുത്ത് വച്ചു. 2010ലായിരുന്നു വിനീത് രചനയും സംവിധാനവും നിര്‍വഹിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ് പുറത്തിറങ്ങിയത്. ദിലീപ് നിര്‍മിച്ച ഈ ചിത്രത്തിലൂടെ ഒരു കൂട്ടം പുതുമുഖ താരങ്ങളെ വിനീത് മലയാളത്തിന് പരിചയപ്പെടുത്തി. നാല് ചിത്രങ്ങളാണ് ആറ് വര്‍ഷത്തിനിടെ വിനീതിന്റെ സംവിധാനത്തിലിറങ്ങിയത്. അതില്‍ 'തിര' മറ്റ് മൂന്ന് ചിത്രങ്ങളുടേയും രചന നിര്‍വഹിച്ചത് വിനീതായിരുന്നു.

    കരുതുന്ന കരങ്ങള്‍

    കൂടെ നില്‍ക്കുന്നവരെ കരുതുന്ന മനസാണ് വിനീതിന്റേത്. വിനീതിന്റെ സഹസംവിധായകരായി പ്രവര്‍ത്തിച്ചിരുന്നവരെ സ്വതന്ത്രരാക്കുന്നതില്‍ വിനീതിന്റെ കൈകളുണ്ടായിരുന്നു. മുഖ്യ സംവിധാന സഹായിയായിരുന്ന ജി പ്രിജിത്ത് സംവിധായകനായ ഒരു വടക്കന്‍ സെല്‍ഫിയുടെ രചന വിനീതായിരുന്നു. വിനീത് മറ്റൊരാള്‍ക്കായി തിരക്കഥ എഴുതിയ ആദ്യ ചിത്രം. സംവിധാന സഹായികളായിരുന്ന ബേസില്‍ ജോസഫിന്റെ ചിത്രത്തില്‍ നടനായും ഗണേശ് രാജിന്റെ ചിത്രത്തില്‍ നിര്‍മാതാവായും വിനീത് എത്തിയത് ഇതേ കരുതലിന്റെ ഭാഗമായിരുന്നു.

    English summary
    Vineeth Sreenivasan is the most demanded film maker for producer. He is not only actor but also a successful writer and director too.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X