For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  |

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ നായികമാരായി എത്തിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും റിലീസ് ചെയ്തു. ഇതിനകം സിനിമയുടെ വിശേഷങ്ങള്‍ പല അഭിമുഖത്തിലൂടെയും വിനീത് പങ്കുവെച്ചിരുന്നു. എന്നാല്‍ അച്ഛനെയും തന്റെയും സിനിമകളിലെ പ്രണയം വ്യത്യസ്തമാണെന്നാണ് വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കുന്നത്.

  പ്രണയം ആഘോഷമാക്കി മാറ്റാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ അച്ഛന്റേത് അങ്ങനെയല്ല. അതേസമയം യഥാര്‍ഥ ജീവിതത്തില്‍ അച്ഛന്റെയും തന്റെയും പ്രണയ വിവാഹമായിരുന്നു എന്നത് മാത്രമേ അതില്‍ സാമ്യമുള്ളത് എന്നാണ് വിനീത് അഭിപ്രായപ്പെട്ടത്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

  'അച്ഛന്‍ പ്രണയിച്ച് വിവാഹം കഴിച്ച് ആളാണ്. ഞാനും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സാമ്യം. സിനിമയില്‍ ഞങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അച്ഛന്റെ സിനിമകളില്‍ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക് ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാന്‍. ഞാന്‍ അങ്ങനെയല്ല എനിക്ക് പ്രണയം ആഘോഷമാണ്. പാട്ട്, ഡാന്‍സ്, അലറി വിളിക്കലും, നിറങ്ങളും അങ്ങനെ ഞാന്‍ പ്രണയത്തെ ഉത്സവം ആക്കുന്ന ആളാണ്.

  ഞാനും ദിവ്യയും ഒരേ ക്യാമ്പസില്‍ ആണ് പഠിച്ചത്. ക്യാമ്പസ് പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. ഞാന്‍ പരിചയപ്പെടുമ്പോള്‍ ദിവ്യയ്ക്ക് മലയാളം അറിയില്ല. ഞങ്ങള്‍ പരിചയപ്പെട്ടു നാലാം മാസം മുതല്‍ ദിവ്യ മലയാളം സംസാരിച്ചു തുടങ്ങി. എന്നു മാത്രമല്ല ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയില്‍ ഡബ്ബ് ചെയ്തിരുന്നു. ഹൃദയത്തില്‍ ഒരു പാട്ടു പാടി, ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തു. അതാണ് മലയാളത്തിന്റെ പവര്‍. സ്വന്തം ഭാഷയ്ക്ക് വേണ്ടി നമ്മള്‍ ഇത്രയെങ്കിലും ചെയ്യണ്ടേ എന്നാണ് വിനീത് ശ്രീനിവാസന്‍ ചോദിക്കുന്നത്.

  എനിക്കൊരു മോളുണ്ടായിരുന്നു, 10 മാസമേ ജീവിച്ചുള്ളു; സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷത്തെ പറ്റി ലാലു അലക്സ്

  അതേ സമയം സിനിമയില്‍ പ്രണവ് മോഹന്‍ലാലിന്റെ അച്ഛന്‍ വേഷത്തിലെത്തിയ വിജയരാഘവന്‍ ഒന്ന് കെട്ടി പിടിച്ചോട്ടെ എന്ന് ചോദിക്കുന്ന സീനുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ശ്രീനിവാസനും വിനീതും അങ്ങനെയാണോന്ന് ചോദിച്ചാല്‍ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചുട്ടുള്ള സന്ദര്‍ഭങ്ങളൊക്കെ ഞാന്‍ ഓര്‍ത്തു വയ്ക്കാറുണ്ടെന്നാണ് വിനീത് പറയുന്നത്. വീട്ടില്‍ ഒന്നും പുറമേ പ്രകടിപ്പിക്കുന്ന ആളല്ല അച്ഛന്‍. എല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതമാണ്. പക്ഷേ ചില ദിവസങ്ങളില്‍ അച്ഛന്‍ എന്നെ വിളിച്ച് പാട്ടുപാടാന്‍ പറയും.

  '‌സ്വന്തം ചിലവിന് പണം കണ്ടെത്താൻ തെരുവിൽ കാറ് കഴുകുന്നു'; വന്ദനത്തിലെ ​ഗാഥയെ കുറിച്ച് ശ്രീനിവാസൻ!

  Recommended Video

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  അച്ഛന് പാട്ട് വലിയ ഇഷ്ടമാണ്. ഞാന്‍ പാടുന്നത് കേട്ട് കഴിഞ്ഞാല്‍ എന്നെ വന്ന് കെട്ടിപ്പിടിക്കും. അച്ഛന്റെ കെട്ടിപ്പിടുത്തത്തിന് വേണ്ടി പാട്ടു പാടാന്‍ ഞാന്‍ എപ്പോഴും തയ്യാറായി നില്‍ക്കും. പിന്നീട് അച്ഛനെ കെട്ടിപ്പിടിച്ച് സന്ദര്‍ഭം ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ദിവസമാണ്. സിനിമ എങ്ങനെയാകുമെന്ന് ഓര്‍ത്ത് ആശങ്കയിലായിരുന്നു ഞാന്‍. അന്ന് അച്ഛന്‍ വീട്ടില്‍ ഉണ്ട്. എങ്ങനെയുണ്ട് സിനിമ എന്ന അച്ഛന്‍ എന്നോട് ചോദിച്ചു. എന്റെ കണ്ണു നിറഞ്ഞു. എനിക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അച്ഛനെ കെട്ടിപിടിച്ചു. അതൊക്കെ ഓര്‍ക്കുമ്പോള്‍ പോലും ആത്മധൈര്യം കിട്ടുമെന്നാണ് വിനീത് പറയുന്നത്. മലർവാടി ആർട്സ് ക്ലബ്ബിലൂടെ സംവിധാനത്തിലേക്ക് എത്തിയ വിനീത് ശ്രീനിവാസൻ ഹൃദയം സംവിധാനം ചെയ്ത് ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. താരത്തിൻ്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

  ഞായറാഴ്ച പുറത്തുവിടാനിരുന്നതാണ്, മകള്‍ക്കൊരു ചീത്തപേരുണ്ടാകരുത്; വിവാഹത്തെക്കുറിച്ച് അഞ്ജലി

  English summary
  Vineeth Sreenivasan Opens Up About His Marriage Similarities With Parents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X