Don't Miss!
- News
സ്ഥിരമായി ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ലെന്ന് കെ സുധാകരന്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഇത് തുടക്കം, ആൾ ഇതിന് മുകളിലേക്ക് പോകും, പ്രണവ് മോഹൻലാലിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ കൈനിറയെ ആരാധകരെ നേടിയ താരമാണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്നതിൽ ഉപരി സ്വന്തം പേരിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നടന്റെ വ്യക്തിത്വമാണ് ഇതിന് കാരണം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ്. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടനെ കുറിച്ച് വാചാലനായത്. വിനീത് സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രം.

മോഹൻലാലിന്റെ ഗുണം പ്രണവിനും കിട്ടിയിട്ടുണ്ടെന്നും നടന്റെ അഭിനയത്തിൽ കാര്യമായ മാറ്റമുണ്ടെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. നടന്‌റെ വാക്കുകൾ ഇങ്ങനെ...'' ഇമോഷന്‍സ് വളരെ കൂളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നയാളാണ് ലാലങ്കിള്‍. അത് അപ്പൂന്റെ പ്രകടനത്തിലുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈവെക്കുകയാണെങ്കിലും അതിനൊരു താളമുണ്ട് ലാലങ്കിന്.
നന്ദമൂരി ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യില്ല, നടന്റെ മുഖത്ത് നോക്കി പറഞ്ഞ് രാജമൗലി, കാരണം ഇതാണ്...
പ്രണവിനും അതേ പോലെ തന്നെയാണ്. കിരീടത്തിലൊക്കെ ലാലങ്കില്‍ നടന്നു പോകുമ്പോള്‍ ബാക്ക്‌ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു വിനീത് അഭിമുഖത്തിൽ പറഞ്ഞത്.
ഒരു ഗ്ലോബൽ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ് അവൻ. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്റെ കുറെ നല്ല മൊമെന്റ്‌സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോകുമെന്നും വിനീത്'' പറയുന്നു. 15 പാട്ടുകളുള്ള ഹൃദയത്തിലെ 2 ഗാനങ്ങള്‍ ഇതിനകം തന്നെ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ദീപികയുടെ ചുംബന രംഗത്തെ പുകഴ്ത്തി സാമന്ത, നാഗചൈതന്യയ്ക്കുള്ള മറുപടിയാണോ എന്ന് ആരാധകർ, കാരണം...
ഉണക്കമുന്തിരിയെന്ന ഗാനം ആലപിച്ചത് ദിവ്യ വിനീതാണ്. ഹിഷാമായിരുന്നു ഈ ഗാനം ചേച്ചിയെക്കൊണ്ട് പാടിപ്പിച്ചാലോയെന്ന് ചോദിച്ചത്. വിനീതും അത് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് താന്‍ ഹൃദയത്തിനായി പാടിയതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഹൃദ്യമായൊരു ചിത്രമായിരിക്കും ഹൃദയമെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയിരുന്നു.
അതേസമയം, ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍.
Recommended Video
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. വിനീത ശ്രീനിവാസൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് എത്തുന്നത്. ഇതുവരെ പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഹൃദയവും ഇത് തന്നെ ആവർത്തിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രണവ് മോഹൻലാലിന്റെ നാലാമത്തെ ചിത്രമാണിത്. മരയ്ക്കാറിലും നടൻ എത്തിയിരുന്നു. മോഹൻലാലിന്‌റെ ചെറുപ്പകാലമായിരുന്നു അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ കണ്ട പ്രണവിനെ ആയിരിക്കില്ല ഹൃദയത്തിൽ കാണുക എന്നതാണ സിനിമയിലെ ഗാനങ്ങൾ നൽകുന്ന സൂചന.
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'