For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവും കല്യാണിയും വിവാഹിതരാവുമെന്നും പ്രചരിച്ചു; ഹൃദയത്തിലേക്ക് താരങ്ങളെത്തിയതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

  |

  ഈ വര്‍ഷം തിയേറ്ററുകളില്‍ ഏറ്റവുമധികം തരംഗമായി മാറിയ സിനിമയാണ് പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായി എത്തിയത്. ക്യാംപസ് പ്രണയം ഇതിവൃത്തമായിട്ടെത്തിയ ചിത്രത്തില്‍ പ്രണവിനെ നായകനായി തിരഞ്ഞെടുത്തതിന്റെ കാരണത്തെ കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. കഥ എഴുതുന്ന സമയത്ത് തന്റെ മനസിലൂടെ പല നടന്മാരും വന്ന് പോയെങ്കിലും ഒടുവില്‍ പ്രണവിലേക്ക് എത്തുകയായിരുന്നു.

  പ്രണവിനെ പോലെ തന്നെ കല്യാണി പ്രിയദര്‍ശനെയും നായികയാക്കിയതിന്റെ കാരണം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിനീത് പറയുന്നത്. സിനിമയ്ക്കുള്ളിലെയും സിനിമയ്ക്ക് പുറത്തുമുള്ള പ്രണവിനെയും കല്യാണിയെയും കുറിച്ചും വിനീത് സംസാരിച്ചിരുന്നു. വിശദമായി വായിക്കാം...

  'ഈ സിനിമ എഴുതുന്ന സമയത്ത് എന്റെ മനസ്സിലൂടെ ഒരുപാട് നടന്‍മാര്‍ വന്നു പോയി. അവരെല്ലാം ഒരു ക്യാംപസ് സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണ്. അങ്ങനെയാണ് ഞാന്‍ പ്രണവിലേക്ക് എത്തുന്നത്. ആദി എന്ന സിനിമയിലെ പ്രണവിന്റെ രൂപമാണ് ആദ്യമായി മനസ്സിലേക്ക് വന്നതെങ്കിലും സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ കാണുന്ന പ്രണവിനെ ആണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. യാത്രയ്ക്കിടയിലും ചടങ്ങുകളിലും ഒക്കെ കാണുന്ന പ്രണവ്. അയാളുടെ മനോഹരമായ ചിരി കണ്ണുകളുടെ തിളക്കം ഇതൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

  ആ പ്രണവിന് കിട്ടിയ നന്നാകുമെന്ന് എനിക്ക് തോന്നി. പിന്നെ നമ്മള്‍ സൃഷ്ടിക്കുന്ന കഥാപാത്രത്തിന് നടന്റെ സ്വഭാവവിശേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ സംഗതി എളുപ്പമായി. അല്ലാതെ കഥാപാത്രമാകാന്‍ വേണ്ടി നടന്മാരെ പതം വരുത്താറില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറുന്ന ആളാണ് പ്രണവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്ക് ചുറ്റും നില്‍ക്കണമെന്ന് ആഗ്രഹിക്കാറില്ല. ലൊക്കേഷനില്‍ പ്രണവ് ഇല്ലാത്ത സീനുകള്‍ ആണെങ്കില്‍ പുള്ളിക്കാരന്‍ ചിലപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആയിരിക്കും. ചിലപ്പോള്‍ ക്യാമറയുടെ അടുത്ത് കാണും. പക്ഷേ ക്യാമറ കണ്ണിലൂടെ പ്രണവിനെ നോക്കുമ്പോള്‍ ലാലേട്ടന്‍ തന്നെയല്ലേ ആ വരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചില സീനുകളില്‍ പ്രണവിന്റെ കണ്ണുകള്‍ തീക്ഷണമാവും, പേടി തോന്നുമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  പ്രണവിനെ കുറിച്ച് മാത്രമല്ല കല്യാണി പ്രിയദര്‍ശനെ കുറിച്ചും വിനീത് പറഞ്ഞിരുന്നു. ഹൃദയത്തിലെ ആദ്യത്തെ ഒന്നു രണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഇവള്‍ പ്രിയന്‍ അങ്കിളിന്റെ മകള്‍ തന്നെയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ചില സീനുകളില്‍ അത്ര നന്നായി തന്നെ അവള്‍ ഹ്യൂമര്‍ ചെയ്തു. സിനിമയില്‍ കണ്ട പല സീനുകള്‍ക്കും ഇത്ര ദൈര്‍ഘ്യം ഇല്ലായിരുന്നു. അത് സ്‌പോട്ടില്‍ ഇംപ്രൂവ് ചെയ്തതാണ്. എനിക്ക് തോന്നുന്നത് ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയ തങ്ങളുടെ കഴിവ് കല്യാണ കിട്ടിയിട്ടുണ്ട് എന്നാണെന്നും വിനീത് സൂചിപ്പിച്ചു.

  കാമുകന്റെ സിനിമയും കത്രീന കൈഫ് വേണ്ടെന്ന് വെച്ചു; സൂപ്പര്‍ഹിറ്റായ സിനിമ നടി ഉപേക്ഷിക്കാനുള്ള കാരണമിതാണ്

  Recommended Video

  Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam

  മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച വിനീത് ശ്രീനിവാസന്‍ ഇതിനകം അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തു. തട്ടത്തിന്‍ മറയത്ത് എന്ന പ്രണയ സിനിമയ്ക്ക് ശേഷം ഏറ്റവുമധികം തരംഗമായി മാറിയ വിനീതിന്റെ സിനിമ ഹൃദയമായിരുന്നു. വീണ്ടും നല്ല സിനിമകളുമായി താരം വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Vineeth Sreenivasan Opens Up Rumours About Pranav Mohanlal And Kalyani Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X