For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് വന്നതോടെ വിനീതിന്‍റെ ആ പദവി നഷ്ടമായി! രസകരമായ വിശേഷം പങ്കിട്ട് വിശാഖ്! ആ സംഭവം ഇങ്ങനെ!

  |

  താരപുത്രന്‍മാരും താരപുത്രികളും സംഗമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും സന്തോഷത്തിലാണ്. മോഹന്‍ലാലായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലും ശ്രീനിവാസനും പ്രിയദര്‍ശനുമൊക്കെ ഒരുമിച്ചപ്പോള്‍ എക്കാലത്തേയും മികച്ച ഹിറ്റുകളായിരുന്നു ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇവരുടെ മക്കള്‍ ഒരു ചിത്രത്തിനായി ഒരുമിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഹൃദയമെന്ന ചിത്രം ഹൃദ്യമായിരിക്കുമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അതിനാല്‍ത്തന്നെ വാനോളം പ്രതീക്ഷയുമുണ്ട്.

  പ്രണവിനും വിനീതിനും കല്യാണിക്കുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് വിശാഖ് സുബ്രഹ്മണ്യം. വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. പകുതി ഭാഗങ്ങള്‍ ചിത്രീകരിച്ചപ്പോഴായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. പ്രണവ് ലൊക്കേഷനിലേക്കെത്തിയതോടെയായിരുന്നു വിനീതിന്റെ പദവി നഷ്ടമായത്. ഏറ്റവും വിനയവും നിഷ്‌കളങ്കവുമായ ആള്‍ വിനീതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വിശാഖ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പ്രണവിനെക്കുറിച്ച് വിശാഖ്

  പ്രണവിനെക്കുറിച്ച് വിശാഖ്

  സെറ്റിൽ ഏറ്റവുമാദ്യം വരുന്നയാളും ഏറ്റവും വിനയവമുള്ളയാളാണ് അപ്പു. അച്ഛനേക്കാളും വിനയമുണ്ടെന്നാണ് സെറ്റിലുള്ളവർ പറയുന്നത്. ഹെയർ ഡ്രെസ്സർ ആയാലും പ്രൊഡക്ഷൻ കൺട്രോളറായാലും ഡ്രൈവർ ചേട്ടൻമാരായാലും അപ്പുവിന്റെ വിനയം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. നിരവധി പേരുടെ കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് അവർ.

  നോ പറയില്ല

  നോ പറയില്ല

  പ്രണവിനൊപ്പം ഇനിയും വർക്ക് ചെയ്യണമെന്നാണ് അവർക്ക് ഇപ്പോൾ ആഗ്രഹം. അപ്പു ആരോടും നോ പറയില്ല. ആറുമണിക്കാണ് ഷൂട്ടെങ്കിൽ അഞ്ചരക്ക് അപ്പു സെറ്റിലെത്തും. എല്ലാവരോടും ഹായ് ചേട്ടാ സുഖമാണോ എന്ന് ചോദിക്കും. 35 ദിവസം ഷൂട്ട് നടന്നു. ഈ ദിവസങ്ങളിലെല്ലാം അപ്പു എല്ലാവരോടും ഇങ്ങനെയാണ് പെരുമാറിയത്. പ്രണവ് വന്നതോടെ സെറ്റിലെ ഏറ്റവും വിനയവും നിഷ്കളങ്കതയുമുള്ളയാൾ എന്ന പദവി വിനീതിന് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്.

  Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
  കല്യാണിയുടെ ആവേശം

  കല്യാണിയുടെ ആവേശം

  കല്യാണിയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തു തുടങ്ങിയിട്ടില്ല. എങ്കിലും എന്നും കല്യാണി വിളിച്ച് ഷൂട്ടിന് ജോയിൻ ചെയ്യണമെന്ന് പറയും. അത്രക്കും ആവേശത്തിലാണ് കല്യാണി. എല്ലാവരും ഹൃദയത്തിന്റെ കാര്യത്തിൽ വളരെ ആവേശത്തിലാണ്. ഹൃദയം കഴിഞ്ഞിട്ടേ എല്ലാവരും വേറെ ഏതെങ്കിലും പ്രോജെക്ടിലേക്ക് പോവുകയുള്ളൂ. പ്രണവിനോട് കഥ പറയുവാൻ പോയപ്പോൾ ഞാനുമുണ്ടായിരുന്നുവെന്നും വിശാഖ് പറയുന്നു.

  വിനീത് പറഞ്ഞത്

  വിനീത് പറഞ്ഞത്

  കല്യാണിയെ നേരത്തെ തന്നെ അറിയാമായിരുന്നു വിനീതിന്. ഇടയ്ക്ക് ലൊക്കേഷനില്‍ വെച്ചൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പുവുമായി സൗഹൃദമുണ്ടായിരുന്നില്ല. ഹൃദയത്തില്‍ വെച്ചാണ് അപ്പുവുമായി കൂടുതല്‍ അടുക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലാത്ത രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അപ്പുവിന് പ്രശ്‌നമില്ല. ആദ്യവായനയില്‍ത്തന്നെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഡയലോഗുകളുമെല്ലാം അദ്ദേഹം മനപ്പാഠമാക്കിയിരുന്നുവെന്നുമായിരുന്നു വിനീത് നേരത്തെ പറഞ്ഞത്.

  എവിടെയോ എഴുതിവെച്ചത് പോലെ

  എവിടെയോ എഴുതിവെച്ചത് പോലെ

  ഈ പ്രോജെക്ടിലാണ് ഞങ്ങൾ ഒന്നിക്കേണ്ടതെന്ന് എവിടെയോ എഴുതി വെച്ചിട്ടുള്ളത് പോലെയാണിത്. പതിനേഴ് വയസ്സ് മുതൽ മുപ്പത് വയസ്സ് വരെയുള്ള ഒരു യുവാവിന്റെ ജീവിതമാണ് ഹൃദയം പറയുന്നത്. അതിൽ ഓരോരുത്തർക്കും അവരുടെ ജീവിതത്തിലേക്ക് ചേർത്ത് നിർത്താവുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്നും വിശാഖ് പറയുന്നു.

  English summary
  Vineeth Sreenivasan was the most innocent guy in Hridayam movie before Pranav Mohanlal's entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X