»   » അടുത്ത ജന്‍മത്തില്‍ സില്‍ക്ക് സ്മിതയുടെ അച്ഛനായി ജനിക്കാനാണ് ആഗ്രഹമെന്ന് പ്രശസ്ത നടന്‍ !!

അടുത്ത ജന്‍മത്തില്‍ സില്‍ക്ക് സ്മിതയുടെ അച്ഛനായി ജനിക്കാനാണ് ആഗ്രഹമെന്ന് പ്രശസ്ത നടന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങി നിന്നിരുന്ന താരമായിരുന്ന വിനോദ് ചക്രവര്‍ത്തി വിട പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ഈ താരം അതത് കാലഘട്ടത്തിന്റെ പ്രതിനിധി കൂടിയായിരുന്നു. തിരക്കഥാകൃത്തായാണ് വിനു ചക്രവര്‍ത്തി സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളായി മാറിയ വിനു ചക്രവര്‍ത്തിയെ തമിഴ്, തെലുങ്ക്, കന്നഡ , മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.

മേലെപ്പറമ്പില്‍ ആണ്‍വീടിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ജയറാം , ശോഭന തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മാദകറാണിയായി മാറിയ സില്‍ക്ക് സ്മിതയെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയത് വിനു ചക്രവര്‍ത്തിയാണ്. വിനു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. സില്‍ക്ക് സ്മിതയെക്കുറിച്ച് ഇതുവരെ ലഭിക്കാത്ത വേറിട്ടൊരു ചിത്രത്തെയാണ് വിനു ചക്രവര്‍ത്തി പരിചയപ്പെടുത്തിയത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

താനും സില്‍ക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രശസ്ത നടന്‍

വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി മാദകറാണിയായത് വണ്ടിചക്രം എന്ന ചിത്രത്തോടു കൂടിയാണ്. ഈ ചിത്രത്തിന്റെ പിന്നണിയില്‍ സികെ വിജയനും പ്രവര്‍ത്തിച്ചിരുന്നു. അന്ന് തുടങ്ങിയ ബന്ധം അവര്‍ മരിക്കുന്നത് വരെ തുടര്‍ന്നിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍പ് തമിഴ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനു ചക്രവര്‍ത്തി പങ്കു വെച്ചിരുന്നു.

അവസരം ചോദിച്ച് തനിക്ക് മുന്നിലെത്തിയ പെണ്‍കുട്ടി

വണ്ടിചക്രം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടയിലാണ് അഭിനയിക്കാന്‍ നടിയെ ആവശ്യമുണ്ടെന്നു പറഞ്ഞ് നിര്‍മ്മാതാവ് വിനു ചക്രവര്‍ത്തിയെ സമീപിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നിരവധി പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ നിന്നാണ് നായികയായി സില്‍ക്ക് സ്മിതയെ തിരഞ്ഞെടുത്തത്.

വശ്യതയാര്‍ന്ന കണ്ണുകളാണ് ആകര്‍ഷിച്ചത്

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്തിയ പെണ്‍കുട്ടിയ വശ്യതയാര്‍ന്ന കണ്ണുകളാണ് അദ്ദേഹത്തെയും ആകര്‍ഷിച്ചത്. പരിചയപ്പെടുന്നതിനിടയില്‍ പേരും സ്വദേശവും വ്യ്ക്തമാക്കി. ഒപ്പം അത്യവശ്യം കുഴപ്പമില്ലാതെ നൃത്തം ചെയ്യുമെന്നും അറിയിച്ചു. അതിനു ശേഷമാണ് വിജയലക്ഷ്മിയെ സക്രീന്‍ ടെസ്റ്റിനായി തിരഞ്ഞെടുത്തത്.

ക്യാമറക്കണ്ണിലൂടെ നോക്കിയപ്പോള്‍ ആളാകെ മാറി

ക്യാമറാ ടെസ്റ്റിനായി പരിഗണിച്ച വിജയലക്ഷ്മിയെ ക്യാമറയ്ക്കു മുന്നില്‍ കണ്ടപ്പോള്‍ എല്ലാവരും അന്ധാളിച്ചു. കണ്ണുകളിലെ ഭാവം മാറി ക്യമറയ്ക്ക് പറ്റിയ ശരീരഭാഷയുമായെത്തിയ വിജയലക്ഷ്മിയെ തിരഞ്ഞെടുത്തത് വളരെ പെട്ടെന്നായിരുന്നു.

സില്‍ക്ക് എന്നല്ല പേര്

സില്‍ക്ക് എന്നല്ല അവരുടെ പേര് സിലുക്ക് എന്നാണ്. തമിഴിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ച താരം വളരെ പെട്ടെന്നാണ് മാദകറാണിയായി മാറിയത്. അവരുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരു പറയുന്നത് കേട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

സിലുക്കിന്റെ മരണവാര്‍ത്ത് അറിഞ്ഞത് സിംഗപ്പൂരില്‍ വെച്ച്

സിലുക്കിന്റെ മരണവാര്‍ത്ത അറിയുമ്പോള്‍ വിനു ചക്രവര്‍ത്തി സിംഗപ്പൂരിലായിരുന്നു. എന്നാല്‍ അവരുടെ മരണവാര്‍ത്ത പുറത്തുവന്നപ്പോഴും ആള്‍ക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. പലരും അക്കാര്യത്തെക്കുറിച്ചാണ് തിരക്കിയിരുന്നത്.

അടുത്ത ജന്‍മത്തില്‍ അവളുടെ അച്ഛനായി ജനിക്കണം

സില്‍ക്ക് സ്മിത തനിക്ക് മകളെപ്പോലെയായിരുന്നുവെന്ന് വിനു ചക്രവര്‍ത്തി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെ സ്‌നേഹവും കരുതലുമില്ലാതെ വളര്‍ന്നതിനാലാണ് സിലുക്കിന് ഇങ്ങനെയാകേണ്ടി വന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച അവളെ ഒടുവില്‍ എല്ലാവരും തള്ളിപ്പറഞ്ഞു. അടുത്ത ജന്‍മത്തില്‍ അവളുടെ അച്ഛനായി ജനിക്കാനാണ് തന്‍രെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി

English summary
Vinu Chakravarthy about Silk Smitha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam