For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണത്തിലെ ദുരൂഹത ഇനിയും ബാക്കി, ബാലഭാസ്‌കര്‍ മരിച്ചിട്ട് 1 വര്‍ഷം!ബാലുവിന്റെ ഓര്‍മ്മയില്‍ ലക്ഷ്മിയും

|

വാഹനാപകട വാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ടെങ്കിലും കേരളം ഒന്നടങ്കം സങ്കടത്തിലായ ദിവസമായിരുന്നു 2018 ഒക്ടോബര്‍ രണ്ട്. അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ചത് ഈ ദിവസമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ചിട്ട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായി. പ്രിയ സുഹൃത്തിന്റെ വേര്‍പാട് ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത സുഹൃത്തുക്കളെ ഇന്നും കാണാം.

വീണ്ടും സോഷ്യല്‍ മീഡിയ നിറയെ ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്റ്റീഫന്‍ ദേവസി അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബാലുവിന്റെ വേര്‍പാടിനെ കുറിച്ചുള്ള ഓര്‍മ്മ പുതുക്കി. ആരാധകര്‍ക്ക് പറയാനുള്ളതും അത് മാത്രമാണ്. ബാലഭാസ്‌കറിനെ അനുസ്മരിച്ച് കൊണ്ട് വിവിധ സംഗീത പരിപാടികളാണ് പലയിടങ്ങളിലും നടന്ന് കൊണ്ടിരിക്കുന്നത്.

2018 സെപ്റ്റംബര്‍ 25 ന് തിരുവന്തപുരം പള്ളിപ്പുറത്ത് നിന്നുമായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയ്ക്കും മകള്‍ ത്വേജസിനി ബാലയ്ക്കുമൊപ്പം തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് തന്നെ മകള്‍ ത്വേജസിനി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാലഭാസ്‌കറിന് തലച്ചോറിനും നട്ടെല്ലിനുമടക്കം ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ശാസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ മാറ്റമൊന്നും വന്നില്ല. പ്രതീക്ഷയോടെ കേരളം കാത്തിരുന്നെങ്കിലും മരണം വില്ലനായിട്ടെത്തി. ഒരാഴ്ച വെന്റിലേറ്ററില്‍ കഴിഞ്ഞ താരം ഒക്ടോബര്‍ രണ്ടിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തുടര്‍ന്ന് ശാന്തി കവാടത്തില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരവും നടന്നു. അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും രക്ഷപ്പെട്ടു.

ബാലഭാസ്‌കറിന്റെ ഓര്‍മ്മയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഗീത സംഗമവുമായി സുഹൃത്തുക്കള്‍ ഒത്ത് ചേര്‍ന്നിരുന്നു. സംഗീത ലോകത്ത് ബാലഭാസ്‌കര്‍ എത്തിയ കാലം മുതല്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം സംഗീത വേദിയിലെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തെ പറ്റി എല്ലാവരും വാചാലരായി. ഫ്യൂഷനിലൂടെ സംഗീതാര്‍ച്ചന നടത്തിയിരിക്കുകയാണ് സുഹൃത്തുക്കള്‍.

ബാലു പോയിട്ട് ഒരു വര്‍ഷമായെങ്കിലും ഓര്‍മ്മകള്‍ ഇന്നും പുതിയത് പോലെയാണ്. എന്റെ ഹൃദയത്തില്‍ ഇനിയും ആ ശൂന്യത നിറയ്ക്കാന്‍ കഴിയില്ല. നീ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. മിസ് യൂ ബാല... എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ബാലഭാസ്‌കറിനെ കുറിച്ച് സ്റ്റീഫന്‍ ദേവസി എഴുതിയിരിക്കുന്നത്. ബാലുവിനൊപ്പം ഒരു സംഗീത വേദിയില്‍ നിന്നുള്ള ചിത്രവും സ്റ്റീഫന്‍ പങ്കുവെച്ചിരുന്നു.

ഒരു വര്‍ഷമായെങ്കിലും ബാലഭാസ്‌കറിനുണ്ടായ അപകടത്തിലെ ദുരൂഹത ഇനിയും പുറത്ത് വന്നിട്ടില്ല. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ആരാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാലഭാസ്‌കറിന്റെ ഡ്രൈവറുടെ മൊഴിയും അപകടം ആദ്യം കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരടക്കമുള്ളവരുടെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നു. ഇത് അപകടമാണോ കൊലപാതകമാണോ എന്ന സംശയവും പിന്നാലെ ഉയര്‍ന്നു. ബാലഭാസ്‌കറിനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

വയലിനിസ്റ്റായ അമ്മാവനൊപ്പം ചേര്‍ന്ന് ചെറുപ്പം മുതല്‍ ബാലഭാസ്‌കര്‍ വയലിന്‍ അഭ്യസിച്ചിരുന്നു. പന്ത്രണ്ട് വയസ് മുതല്‍ സ്റ്റേജ് ഷോ കളില്‍ പങ്കെടുത്ത താരം മംഗല്യ പല്ലക്ക് എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി. ഇതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന പേരിന് ബാലഭാസ്‌കര്‍ അര്‍ഹനായി. നിനക്കായി, ആദ്യമായി എന്നിങ്ങനെയുള്ള ആല്‍ബം പുറത്തിറക്കി ബാലഭാസ്‌കര്‍ വീണ്ടും മലയാളികളെ ഞെട്ടിച്ചു. എക്കാലവും മലയാളികള്‍ ഓര്‍ക്കുന്ന രണ്ട് ആല്‍ബങ്ങളായിരുന്നു ഇത് രണ്ടും.

ശിവാജി സാറിനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല! ആ സാന്നിധ്യം പ്രഭു സാറിലുണ്ടെന്ന് ശ്രീകുമാര്‍ മേനോന്‍

English summary
Violinist Balabhaskar's 1st Death Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more