Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മക്കള്‍ സിനിമയിലേക്ക് വരാതിരുന്നതിന്റെ കാരണം ഇതാണ്, കുടുംബത്തെ കുറിച്ച് ജഗദീഷ്
ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗദീഷ്. നായകനായും സഹനടായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന് അഭിനയിച്ചു. കോമഡി റോളുകളാണ് ജഗദീഷിന്റെതായി കൂടുതലായി പ്രേക്ഷക മനസുകളിലുളളത്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടന്റെതായി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങി. അധ്യാപകനില്‍ നിന്നുമാണ് അഭിനേതാവായി ജഗദീഷ് മാറിയത്. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാര സിനിമകളില്‍ വരെ നടന് എത്തി. അന്യഭാഷാ സിനിമകളിലും ജഗദീഷ് എത്തിയിട്ടുണ്ട്..
രഞ്ജനി രാഘവന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം
സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. വര്‍ഷങ്ങളോളം റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായി എല്ലാം ജഗദീഷ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തി. അതേസമയം മക്കള്‍ എന്തുക്കൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയില്ല എന്നതിന്റെ കാരണം പറയുകയാണ് ജഗദീഷ്. ഒരു അഭിമുഖത്തിലാണ് നടന് മനസുതുറന്നത്.

മൂന്നൂറിലധികം സിനിമകളിലാണ് ജഗദീഷ് മലയാളത്തില്‍ അഭിനയിച്ചത്. മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന് മാറി. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും അവതാരകനായും ഛായാഗ്രാഹകനായും രാഷ്ട്രീയ പ്രവര്ത്തകരനായും ജഗദീഷ് പ്രവര്‍ത്തിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലാണ് ജഗദീഷ് അഭിനയിച്ചത്.

അമ്പതോളം സിനിമകളില്‍ നായക വേഷങ്ങളിലും നടന് അഭിനയിച്ചു. അതേസമയം ഭാര്യ ഡോക്ടര്‍ ആയതിനാല്‍ അതേ പ്രൊഫഷന് തന്നെ തന്റെ രണ്ടു പെണ്മക്കളും തെരഞ്ഞെടുത്തു എന്ന് പറയുകയാണ് ജഗദീഷ്.
എ'ന്റെ രണ്ട് പെണ്മക്കളും അവരുടെ അമ്മയുടെ പാത പിന്തുടര്ന്നതില് എനിക്ക് അഭിമാനമേയുളളൂ. പെണ്മക്കള് രണ്ടും മെഡിക്കല്‍ ഫീല്‍ഡ് ആണ്. സിനിമയിലേക്ക് അവര്‍ വന്നില്ല. അവരുടെ പ്രൊഫഷനെ ഞാന്‍ അത്രത്തോളം ബഹുമാനിക്കുന്നു', ജഗദീഷ് പറഞ്ഞു.
വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്, മനസുതുറന്ന് സ്വാസിക

നടനെന്ന നിലയില്‍ കോമഡിയില്‍ നിന്ന് വേറിട്ട റോളുകളിലേക്ക് അധികം മാറാന്‍ കഴിയാതിരുന്നതിന്റെ കാരണവും ജഗദീഷ് പറഞ്ഞു. 'അഭിനയം എനിക്ക് ചെയ്യാന്‍ കഴിയുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയാത്തത് എന്താണോ അത് മറ്റുളളവര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുന്നത്, ജഗദീഷ് വ്യക്തമാക്കി.
മാലിക്കിലെ ആ രംഗം ആദ്യ കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ല, മനസുതുറന്ന് ദിനേഷ് പ്രഭാകര്‍
Recommended Video

മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ജഗദീഷ് ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. കൂടാതെ വണ്‍ എന്ന ചിത്രത്തിലും നടന് അഭിനയിച്ചു. ബ്രോ ഡാഡി, ഭ്രമം തുടങ്ങിയവയാണ് ജഗദീഷിന്റെ പുതിയ സിനിമകള്‍. പത്തിലധികം സിനിമകള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട് ജഗദീഷ്. കൂടാതെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായകനായും പ്രവര്‍ത്തിച്ചു. 1995 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് അദ്ദേഹം. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ കുറെക്കാലം ജഡ്ജായി നടന് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ജഗദീഷ്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി