For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നവള്‍ക്ക് പതിനെട്ട് വയസ് പോലും ആയില്ല; ഭാര്യ ശ്രീപ്രിയയെ പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് നടന്‍ സുധീർ സുകുമാരൻ

  |

  സ്ഥിരം വില്ലന്‍ കഥാപാത്രത്തില്‍ വന്ന് പിന്നീട് കോമഡി കഥാപാത്രങ്ങളും സ്വഭാവ നടനുമൊക്കെയായി മാറിയ താരമാണ് സുധീര്‍ സുകുമാരന്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട് നടന്ന താരം ഏറെ പരിശ്രമങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഒടുവിലാണ് സിനിമയില്‍ സജീവമാകുന്നത്. കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിച്ച് വിദേശത്ത് ജോലിയ്ക്ക് വരെ താരം പോയിരുന്നു.

  മെലിഞ്ഞ് ഉണങ്ങി പോയത് പോലെ ആയല്ലോ, ദിലീപിൻ്റെ നായികയായി തിളങ്ങിയ നടി വേദികയുടെ കിടിലൻ ഫോട്ടോസ് കണ്ട് ആരാധകർ ചോദിക്കുന്നു

  അടുത്ത കാലത്ത് ക്യാന്‍സര്‍ രോഗം വന്നതിനെ കുറിച്ച് പറഞ്ഞാണ് താരം രംഗത്ത് വന്നത്. ആശുപത്രിയില്‍ നിന്നുള്ളതും മറ്റുമായി നിരവധി വിശേഷങ്ങള്‍ സുധീര്‍ പുറംലോകത്തോട് പറഞ്ഞു. അസുഖം മാറി, പിന്നാലെ വര്‍ക്കൗട്ടും ബോഡി ബില്‍ഡിങ്ങുമൊക്കെയായി സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം.

  വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതനായതിനെ കുറിച്ച് സുധീര്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കൗമുദി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് പതിനെട്ട് വയസ് പോലും ആവാത്ത പെണ്‍കുട്ടിയെ പെണ്ണ് കാണാന്‍ പോയതും അവളെ തന്നെ വിവാഹം കഴിക്കാന്‍ വാശിപ്പിടിച്ചതിനെ കുറിച്ചും സുധീര്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ഭാഗ്യമാണ് ഭാര്യ ശ്രീപ്രിയ എന്നാണ് അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നത്. ഒപ്പം മറ്റ് വിശേഷങ്ങള്‍ കൂടി പറയുന്നു. വിശദമായി വായിക്കാം...

  സിദ്ധുവിൻ്റെഭാര്യയായി സുമിത്ര വീണ്ടും; ചോദിക്കാതെ സ്വര്‍ണം തന്ന സുമിത്രയെ കുറിച്ചോര്‍ത്ത് നിരാശപ്പെട്ട് സിദ്ധു

  ബികോം ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോഴാണ് ആദ്യം അഭിനയിക്കുന്നത്. പിന്നെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സിനിമയെ രണ്ടാമതായി മാറ്റി നിര്‍ത്തി. സൗദിയിലേക്ക് ജോലിയ്ക്ക് പോകുന്നതും അങ്ങനെയാണ്. ആദ്യം പെങ്ങളുടെ കല്യാണം നടത്തണം. എന്നിട്ട് സിനിമയില്‍ അഭിനയിക്കണം. കല്യാണം കഴിക്കണമെന്നൊരു ചിന്ത എനിക്ക് ഇല്ലായിരുന്നു. അങ്ങനെ സൗദിയ്ക്ക് പോയി കുറച്ച് പൈസയുണ്ടാക്കി. പെങ്ങളെ കെട്ടിച്ച് വിട്ടു. ഒരു വീട് ഉണ്ടാക്കി. അങ്ങനെ പ്രാരാപ്തം ഒക്കെ കഴിഞ്ഞപ്പോഴാണ് ഒരു കല്യാണം കഴിച്ചാലോ എന്ന് ചിന്തിക്കുന്നത്.

  സുരേഷ് ഗോപി രണ്ട് ലക്ഷം വീതം കൊടുക്കും; എന്നിട്ട് ഫ്രീയായി അഭിനയിക്കുകയും ചെയ്യും, ദിലീപിനൊപ്പം താരം

  എല്ലാവരും ചോദിച്ചപ്പോഴും സിനിമയില്‍ അഭിനയിക്കണമെന്നാണ് ഞാന്‍ പറഞ്ഞു. വലിയ താരങ്ങള്‍ക്ക് പോലും സിനിമ ഇല്ലാതെ ഇരിക്കുമ്പോഴാണോ നീ അതിന് പിന്നാലെ നടക്കുന്നത്. പോയി വല്ലോ കാശും ഉണ്ടാക്കാന്‍ അച്ഛന്‍ പറഞ്ഞു. എങ്കില്‍ പിന്നെ കല്യാണം കഴിച്ച് അവളെ കൂടി അങ്ങോട്ട് കൊണ്ട് പോകാമെന്ന് വിചാരിച്ചു. ഒരു ബ്രോക്കര്‍ വഴിയാണ് ആലോചന വരുന്നത്. മോഡേണ്‍ ആയിട്ടുള്ള പെണ്‍കുട്ടികളെ വേണ്ടെന്ന് പറഞ്ഞു. ബോംബെയിലും മറ്റും താമസിച്ചിട്ടുള്ളത് കൊണ്ട് ഒരുപാട് മോഡേണ്‍ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷേ ഗ്രാമത്തിന്റെ നിഷ്‌കളങ്കത തുളുമ്പുന്ന ഒരു നാടന്‍ പെണ്‍കുട്ടിയെ കിട്ടുമോന്നാണ് ഞാന്‍ ചോദിച്ചത്.

  I have never tried to act like Mammootty or he like me: Mohanlal | FIlmiBeat Malayalam

  അങ്ങനെ ബ്രോക്കര്‍ സുധിയ്ക്ക് ഇഷ്ടപ്പെടുമോന്ന് അറിയില്ലെന്ന് പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചു. കണ്ടിട്ട് കുഴപ്പില്ല. വലിയ സാമ്പത്തികമൊന്നും ഇല്ലാത്ത വീട്ടിലെ ആണെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്ക് വേണം സാമ്പത്തികം എന്ന് ഞാനും പറഞ്ഞു. അങ്ങനെ അത് ആലോചിക്കാന്‍ തീരുമാനിച്ചു. പോയി കണ്ടു, ഇഷ്ടപ്പെട്ടു, പോയി കണ്ടപ്പോള്‍ തന്നെ ഇവളാണ് എന്റെ പെണ്ണ് എന്ന് മനസില്‍ തോന്നി. കുട്ടിയുടെ പേര് ശ്രീപ്രിയ എന്നായിരുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സംസാരിക്കാന്‍ വേണ്ടി എല്ലാവരും മാറി തന്നു. എനിക്ക് കുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ 'ഏ' എന്നൊരു എക്‌സ്പ്രഷനായിണ് അവളിട്ടത്. അന്ന് പതിനേഴ് വയസ് എന്തോ ഉള്ളു. പതിനെട്ട് ആവാന്‍ ഒരു വര്‍ഷം കാത്തിരിക്കണം. ചെറിയ പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് അച്ഛനും മറ്റുള്ളവരുമൊക്കെ അത് വേണ്ടെന്ന് വെക്കാന്‍ പറഞ്ഞെങ്കിലും എനിക്കത് മതിയെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. പ്രിയ എന്റെ ജീവിതത്തില്‍ വന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നാണ് സുധീര്‍ പറയുന്നത്.

  Read more about: sudheer സുധീര്‍
  English summary
  Viral: Actor Sudhir Sukumaran Opens Up His Marriage And Bride Seeing Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X