For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയലേഖനം കാരണം കോളേജില്‍ നിന്നും പുറത്താക്കുന്ന അവസ്ഥയായി; മുഖച്ചിത്രമുണ്ടാക്കിയ പണിയെ കുറിച്ച് ദേവി ചന്ദന

  |

  ചെറിയ പ്രായം തൊട്ട് അഭിനയത്തില്‍ സജീവമായ നടിയാണ് ദേവി ചന്ദന. സിനിമയ്ക്കും സീരിയലിനും പുറമേ മിമിക്രി വേദികളിലും സ്ഥിരം സാന്നിധ്യമായിരുന്നു നടി. അഭിനയത്തിനൊപ്പം നൃത്തത്തിന് കൂടി പ്രധാന്യം കൊടുക്കാറുള്ള ദേവി അതാണ് തന്റെ പാഷനെന്നാണ് പറയാറുള്ളത്.

  എന്നാല്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് വന്ന പ്രണയലേഖനങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി ദേവി എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്കാണ് രസകരമായിട്ടുള്ള മറുപടി ദേവി നല്‍കിയത്. വിശദമായി വായിക്കാം...

  Also Read: സിനിമയിൽ കാണാത്ത മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവിടെ കണ്ടു; അത്രയും വ്യത്യസ്തരാണെന്ന് നടന്‍ കൃഷ്ണൻ

   devichandanaa-

  സിനിമ എപ്പോഴും സന്തോഷം തരുന്നതാണ്. എന്നാല്‍ തന്റെ പാഷന്‍ എന്നും ഡാന്‍സിനോടാണന്നാണ് ദേവി ചന്ദന പറയുന്നത്. ആദ്യ സിനിമ കഴിഞ്ഞതോടെ സിനിമ വേണ്ടെന്ന് ചിന്തിച്ചിരുന്നു. അക്കാലത്തൊക്കെ ഹിറ്റ് സിനിമകളാണ് നമ്മള്‍ തിയറ്ററില്‍ പോയി കണ്ടിരുന്നത്. നൂറ് ദിവസം ഓടുന്ന ഏറ്റവും ഹിറ്റായ മണിച്ചിത്രത്താഴ്, തോന്മാവിന്‍ കൊമ്പത്ത്, കിലുക്കം അങ്ങനെയുള്ള സിനിമകളൊക്കെയാണ് എല്ലാവരും കാണുന്നത്. പക്ഷേ എന്റെ സിനിമ കാണാന്‍ മാത്രം ആരും ഉണ്ടായിരുന്നില്ല. തിയറ്ററില്‍ അധികം വിജയിക്കാത്ത സിനിമയായിരുന്നു അത്.

  Also Read: കല്യാണം കഴിക്കാന്‍ പോകുന്നവനാണെന്ന് കരുതിക്കോ; പൃഥ്വിരാജിനെ അടിക്കാന്‍ മടിച്ച് മിയ- മാര്‍ത്താണ്ഡന്‍

  ഇനിയിപ്പോ നമ്മള്‍ കൊള്ളില്ലാത്തത് കൊണ്ടാണോ എന്നൊരു കോംപ്ലെക്‌സ് എനിക്ക് വന്നു. ശരിക്കും എന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍, അയ്യേ പോരെന്ന് തോന്നി. ശോഭനയെ പോലെയൊന്നും കാണാന്‍ അത്ര ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. അന്നേരമാണ് മതിയാക്കാം എന്ന് ചിന്തിക്കുന്നത്. ഇതോട് കൂടി എല്ലാം കഴിയുമെന്ന് കരുതി. പക്ഷേ ഭാഗ്യം പോലെ പടങ്ങളിങ്ങനെ വരികയും ഞാനതൊക്കെ ചെയ്ത് കൊണ്ടിരിക്കുകയും ചെയ്തു.

   devichandanaa-

  അന്ന് ഞാന്‍ ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ പഠിക്കുകയാണ്. അവിടേക്ക് കത്തുകള്‍ വരാന്‍ തുടങ്ങി. അത് എന്റെ ഫോട്ടോ മുഖച്ചിത്രമായി അച്ചടിച്ച് വന്നതോടെയായിരുന്നു. ഒരു ദിവസം പ്രിന്‍സിപ്പാള്‍ വിളിക്കുന്നുണ്ട്, എന്നോട് ഓഫീസിലേക്ക് ചെല്ലാന്‍ പ്യൂണ്‍ വന്ന് പറഞ്ഞു. അതെന്തിനാവുമെന്ന് എനിക്ക് മനസിലായില്ല. അങ്ങനെ ഞാന്‍ പോയി. അന്ന് റോസ് എന്ന് പേരുള്ള ഒരു സിസ്റ്ററാണ് പ്രിന്‍സിപ്പാള്‍. 'താനെന്തിനാണ് ഇവിടേക്ക് വരുന്നത്? പഠിക്കാനല്ലേ' എന്ന് സിസ്റ്റര്‍ ചോദിച്ചു.

  ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് രണ്ട് ആഴ്ചയോ മറ്റോ ആയിട്ടേയുള്ളു. തന്റെ പേരില്‍ ലവ് ലെറ്റേഴ്‌സാണ് ഇവിടെ വരുന്നത്. നീ പഠിക്കാന്‍ തന്നെയല്ലേ വരുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചോണ്ടേയിരുന്നു. എനിക്ക് കത്ത് അയക്കുന്നത് ഏത് മണ്ടനാണെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ അഞ്ചാറ് കത്തുകള്‍ എന്റെ പേരില്‍ വന്നു. സാഹിത്യം കൊണ്ട് എഴുതിയ ആ കത്തുകളൊക്കെ വായിച്ചിട്ട് ഞാന്‍ തന്നെ നാണംക്കെട്ടു പോയെന്ന് ദേവി പറയുന്നു.

   devichandanaa-

  അതിലൊന്നില്‍ മുഖച്ചിത്രം എന്ന് കൊടുത്തിരുന്നു. അന്നേരമാണ് കവര്‍ ഫോട്ടോ പുറത്ത് വന്നതിനെ കുറിച്ച് ചിന്തിച്ചത്. എനിക്കിതൊന്നും അറിയില്ല സിസ്റ്ററേ എന്ന് പറഞ്ഞെങ്കിലും നാളെ മാതാപിതാക്കളുമായി വന്നാല്‍ മതിയെന്ന് പറഞ്ഞു. സത്യത്തില്‍ മുഖച്ചിത്രം കൊടുത്തതിനൊപ്പം എന്റെ പേരും കോളേജില്‍ പഠിക്കുകയാണെന്ന് പേരടക്കമാണ് കൊടുത്തത്. അങ്ങനെയാണ് എല്ലാവരും കോളേജിലേക്ക് കത്ത് അയച്ച് തുടങ്ങിയത്.

  വീട്ടില്‍ പോയി ഇക്കാര്യം പറഞ്ഞു. പിറ്റേന്ന് അച്ഛന്‍ കോളേജിലേക്ക് വന്ന് കാര്യം സിസ്റ്ററിനെ ബോധിപ്പിച്ചു. ഞങ്ങള്‍ കൊടുത്തതല്ല, ഫോട്ടോ കൊടുത്തവര്‍ ചെയ്തതാണെന്ന് പറഞ്ഞപ്പോഴാണ് അവരൊന്ന് അടങ്ങിയത്. അതല്ലെങ്കില്‍ എന്നെ കോളേജില്‍ നിന്നും പുറത്താക്കിയേനെ. ചിലപ്പോള്‍ പ്രീഡിഗ്രി കൊണ്ട് തന്നെ പഠിത്തം അവസാനിച്ചേനെ എന്നും ദേവി പറയുന്നു.

  English summary
  Viral: Actress Devi Chandana Opens Up About Fans Send Love Letters To Her Collage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X