For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുസ്ലീമിനെ വിവാഹം കഴിക്കുന്നതിന് പ്രശ്‌നമില്ലായിരുന്നു; നടിയായതിൻ്റെ സംശയമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇന്ദ്രജ

  |

  ഒരു കാലത്ത് മലയാളത്തിലടക്കം തിളങ്ങി നിന്ന താരസുന്ദരിയാണ് ഇന്ദ്രജ. ഇപ്പോള്‍ തമിഴില്‍ ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലുമൊക്കെ സജീവമാണ് നടി. മുസ്ലീമായ മുഹമ്മദ് അബ്‌സറിനെയാണ് നടി വിവാഹം കഴിച്ചത്. വര്‍ഷങ്ങളോളമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ മുന്നോട്ട് പോവുകയാണ് തന്റെ ജീവിതമെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഇന്ദ്രജ പറഞ്ഞിരുന്നു.

  ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ അബ്‌സറിനെ വിവാഹം കഴിച്ചത് എങ്ങനെയാണെന്ന് പറയുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. അന്യമതസ്ഥനുമായിട്ടുള്ള തന്റെ വിവാഹത്തിന് വീട്ടില്‍ നിന്നും എതിര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇന്ദ്രജ പറയുന്നത്. അതേ സമയം ഈ ബന്ധം മുന്നോട്ട് പോവുന്നതിന്റെ ഒറ്റ കാരണം ഭര്‍ത്താവ് തന്നെയാണെന്ന് നടി ഉറപ്പിച്ച് പറയുന്നു. വിശദമായി വായിക്കാം..

  Also Read: ജാതകത്തില്‍ മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞു; മാധവിയുമായിട്ടുള്ള വിവാഹത്തിനൊരുങ്ങിയതിനെ പറ്റി അര്‍ജുന്‍

  ലവ് മ്യാരേജ് എന്ന് പറയുന്നത് ആര്‍ക്ക് വേണ്ടിയും കോംപ്രമൈസ് ചെയ്യുന്നതല്ല. മുസ്ലിമായ ഒരാളെ വിവാഹം കഴിക്കുന്നതില്‍ എന്റെ വീട്ടില്‍ പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ഇന്ദ്രജ പറയുന്നത്. ഞാനൊരു നടിയായത് കൊണ്ട് ശരിക്കും പ്രണയം തന്നെയായിരിക്കുമോ എന്നൊരു സംശയം അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. കുറച്ച് കഴിഞ്ഞപ്പോള്‍ അതും ഓക്കെയായെന്ന് മുന്‍പ് ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവേ ഇന്ദ്രജ പറഞ്ഞു.

  Also Read: ബുദ്ധിയും പണിയുമില്ലെന്ന് പരിഹാസം; വായടപ്പിച്ച് അഭിഷേക് ബച്ചന്റെ മറുപടി; അത് കലക്കിയെന്ന് ആരാധകര്‍!

  ആദ്യം എന്നെ പുള്ളി പ്രൊപ്പോസ് ചെയ്തതിന് ശേഷം ഇരുപത് ദിവസത്തോളം ഞാന്‍ ആലോചിക്കാന്‍ വേണ്ടി സമയമെടുത്തു. കാരണം എനിക്ക് രണ്ട് അനിയത്തിമാരുണ്ട്. അവര്‍ക്ക് ചേച്ചിയായ ഞാനൊരു മോശം ഉദ്ദാഹരണമാവാന്‍ പാടുണ്ടോ എന്ന് ചിന്തിച്ചു. എന്റെ മനസിലൂടെ പോയ ചിന്തകള്‍ അങ്ങനെയായിരുന്നു. ഇതൊരു ശക്തമായ റിലേഷന്‍ഷിപ്പായിരിക്കുമെന്ന് ഞങ്ങള്‍ രണ്ട് പേര്‍ക്കും ഉറപ്പുണ്ടായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തെ ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല.

  അദ്ദേഹവും എന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒരു കാര്യവും ചെയ്യിപ്പിച്ചിട്ടില്ല. വീട്ടില്‍ ഒരു പൂജ മുറിയുണ്ട്. ഞാന്‍ എന്റെ പൂജയും കാര്യങ്ങളുമൊക്കെ അതില്‍ ചെയ്യും. അവര്‍ക്ക് നിസ്‌കരിക്കാന്‍ മറ്റൊരു സ്ഥലമുണ്ട്. അവിടെ അവരത് ചെയ്യും. ഞാനിവിടെ എന്റെ വിശ്വാസവും നോക്കും. ഇതുവരെ അങ്ങനൊരു കാര്യത്തില്‍ യാതൊരു പ്രശ്‌നവും വന്നിട്ടില്ലെന്ന് ഇന്ദ്രജ പറയുന്നു.

  ഞങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുന്നതിന് ക്രെഡിറ്റ് ഭര്‍ത്താവിനാണ് കൊടുക്കുന്നത്. കാരണം പുള്ളിയോട് പലരും ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട്. സ്ത്രീകള്‍ ഭര്‍ത്താവിന്റെ സാഹചര്യങ്ങളും വിശ്വാസങ്ങളോടും പൊരുത്തപ്പെടണമെന്ന ചിന്തയുണ്ട്. പക്ഷേ എനിക്കിതൊന്നും കുഴപ്പമില്ലല്ലോ, പിന്നെ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കും. എന്നെ എല്ലായിടത്ത് നിന്നും സംരക്ഷിക്കുന്നതും എന്റെ വിശ്വാസം കാത്തുസൂക്ഷിക്കാനും കാരണം ഭര്‍ത്താവ് തന്നെയാണെന്ന് നടി ഉറപ്പിച്ച് പറഞ്ഞു.

  നോണ്‍ വെജ് വെക്കണമെന്ന് അദ്ദേഹം പറയില്ല. കാരണം അത്തരം സാധനങ്ങളൊന്നും എന്റെ അടുക്കളയില്‍ കയറ്റില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരുമിച്ച് പുറത്ത് പോവുമ്പോഴൊക്കെ ഞങ്ങള്‍ വെജിറ്റേറിയന്‍ ഹോട്ടലിലാണ് പോവുന്നത്. ഒരിക്കല്‍ പോലും അല്ലാതെ പോവണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ഞാന്‍ ഉണ്ടാക്കി കൊടുക്കുന്ന വെജിറ്റേറിയന്‍ ഫുഡ് അദ്ദേഹത്തിനും ഇഷ്ടമാണ്. മകളും ഇതുവരെ നോണ്‍വെജ് വേണമെന്ന് പറഞ്ഞിട്ടില്ല. ഭര്‍ത്താവിന് നോണ്‍വെജ് കഴിക്കണമെന്ന് തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തേക്കാണ് പോവുന്നതെന്ന് ഇന്ദ്രജ പറയുന്നു.

  Read more about: indraja ഇന്ദ്രജ
  English summary
  Viral: Actress Indraja Opens Up Her Love Marriage With Mohammed Absar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X