Don't Miss!
- Automobiles
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍
- Sports
IND vs AUS 2023: സച്ചിന്-കോലി, ആരാണ് മികച്ചവന്‍? ഓസീസ് നായകന് കമ്മിന്‍സ് പറയുന്നു
- Lifestyle
മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍
- News
യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു, കുട്ടികള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണ്; മുന്‍ഭര്‍ത്താവിനെ പറ്റി ലെന
കഥാപാത്രം ഏതാണെങ്കിലും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടിയാണ് ലെന. മലയാളത്തില്‍ ലെനയെ പോലെ അപൂര്‍വ്വം നടിമാരെ ഉള്ളു. പോലീസായിട്ടും സ്കൂള്‍ വിദ്യാര്‍ഥിനിയായിട്ടും മുത്തശ്ശിയായിട്ടുമൊക്കെ അനായാസം രൂപം മാറാന്‍ സാധിക്കുന്ന നടിയാണ് ലെന. പലപ്പോഴും മേക്കോവറുകള്‍ കൊണ്ട് ഞെട്ടിക്കാറുള്ള നടി പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ്.
എന്നാലും എന്റളിയ എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയിലാണ് ലെന നായികയായി അഭിനയിച്ചത്. ഈ സിനിമയുടെ വിശേഷങ്ങള്‍ പറയുന്നതിനിടെ മുന്‍ഭര്‍ത്താവ് അഭിലാഷിനെ കുറിച്ചും ലെന അഭിപ്രായപ്പെട്ടു. സ്കൂളില്‍ വച്ച് കണ്ടുമുട്ടിയത് മുതല്‍ പ്രണയത്തിലായത് വരെയുള്ള കഥകളായിരുന്നു നടി ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞത്.

1998 ലാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്. അച്ഛനും അമ്മയും ടീച്ചര്‍മാരുമൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്തു. പക്ഷേ കൂടെ ഉണ്ടായിരുന്ന സഹപാഠികള്‍, പ്രത്യേകിച്ച് ബോയ്ഫ്രണ്ടും അതിനോട് എതിര്‍പ്പാണ് പറഞ്ഞത്. ആ ബോയ്ഫ്രണ്ടിനെയാണ് പിന്നീട് കല്യാണം കഴിച്ചത്. അദ്ദേഹം പറഞ്ഞത് സിനിമയില്‍ പോയാല്‍ ആളുകള്‍ നമ്മളെ വളരെ മോശമായി കാണുമെന്നാണ്. ചെറുപ്പമായത് കൊണ്ട് അതിനെപ്പറ്റി വലിയ ധാരണയില്ലായിരുന്നു.

ആറാം ക്ലാസിലെ മലയാളത്തിന്റെ പിരീഡിലാണ് ആളെ കണ്ട് ഇഷ്ടത്തിലാവുന്നത്. ആ സൗഹൃദം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തി. കല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ബോറടിച്ചു. പന്ത്രണ്ട് വയസ് മുതല്‍ കാണുന്നതാണ്.
ഇനി നീ പോയി വേറൊരു ലോകം കാണൂ, ഞാനും പോകട്ടെ എന്ന് പറഞ്ഞാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു തല്ലോ വഴക്കോ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും മുന്നോട്ട് ജീവിച്ച് പോയെനെ. തല്ല് കൂടാത്തതാണ് പ്രശ്നമെന്ന് പിന്നീട് എനിക്ക് മനസിലായെന്ന് ലെന പറയുന്നു.

അടുത്തിടെ അഭിമുഖങ്ങളിലെല്ലാം ഭര്‍ത്താവിനെ കുറിച്ച് ലെന പറഞ്ഞിരുന്നു. അവതാരകന്റെ ചോദ്യത്തിന് മുന്‍ഭര്‍ത്താവായിരുന്ന അഭിലാഷ് ഇപ്പോള്‍ എന്ത് ചെയ്യുകയാണെന്നും ആരാണെന്നും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ സഹഎഴുത്തുകാരില് ഒരാളാണ്. ഇപ്പോള്‍ ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്ത അഭിലാഷാണ് എന്റെ മുന്‍ ഭര്‍ത്താവെന്ന് ലെന പറയുന്നു.

ഞങ്ങളുടെ റിലേഷന്‍ വളരെ മുകളില്‍ നില്‍ക്കുന്നതായിരുന്നു. ഇതിന് മുകളിലേക്ക് ഇനിയില്ലെന്ന് മനസിലായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. വേര്‍പിരിഞ്ഞെന്ന് കരുതി ശത്രുക്കളായി ജീവിക്കുകയല്ലെന്നും ഇപ്പോഴും അഭിലാഷും താനും നല്ല സുഹൃത്തുക്കളാണെന്ന് ലെന പറയുന്നു. ഏഴ് വര്‍ഷം ദമ്പതിമാരായിരുന്നെങ്കിലും കുട്ടികള്‍ ഇല്ലേ എന്ന് കൂടി അവതാരകന് ചോദിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ വേണ്ടെന്ന് വളരെ നേരത്തെ ഞങ്ങള്‍ തീരുമാനിച്ചിരുന്നതായിട്ടാണ് നടി പറയുന്നത്.

അത്തരത്തില്‍ പല തീരുമാനങ്ങളും ഞങ്ങള്‍ നേരത്തെ എടുത്തിരുന്നു. അതൊക്കെ നന്നായി. എനിക്ക് എന്നെ ബോറടിക്കുന്നില്ലെന്നതാണ് അതിലെ ഏറ്റവും മനോഹരമായ കാര്യമെന്നും ലെന പറയുന്നു. എന്നാല്‍ നടിയുടെ വിവാഹമോചന കഥ കേട്ടിട്ട് ഇത്രയും സിംപിളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോന്ന് ചോദിക്കുകയാണ് ആരാധകര്‍. വിവാഹമോചനം നേടാന്‍ ഇതൊക്കെ ഒരു കാരണമാണോന്നാണ് പലരുടെയും ചോദ്യം.

എന്തായാലും ലെനയും അഭിലാഷും ശരിക്കും മാതൃകയാണ്. ഒരുമിച്ച് ദമ്പതിമാരെ പോലെ ജീവിച്ച് വേര്പിരിഞ്ഞവരൊക്കെ പില്ക്കാലത്ത് ശത്രുക്കളായി മാറുകയാണ് ചെയ്തിട്ടുള്ളത്. അവിടെയാണ് വേര്‍പിരിയലിന്റെ മനോഹരമായ കഥ കേള്‍ക്കാന്‍ സാധിക്കുന്നത്. എന്തായാലും രണ്ടാളും ഇനി ഒരുമിച്ച് സിനിമകളെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.