For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുരുഷന്‍ നോക്കി നില്‍ക്കുന്നത് പോലൊന്നും എന്റെ ശരീരത്തിലില്ല; നോ പറയാനുണ്ടായ കാരണത്തെ കുറിച്ച് മഞ്ജു പിള്ള

  |

  മഞ്ജു പിള്ളയും അമല പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ടീച്ചര്‍. വിവേക് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് മഞ്ജു ചേച്ചി ഈ സിനിമയുടെ ഭാഗമാവുകയായിരുന്നു എന്നാണ് വിവേക് പറയുന്നത്.

  ആദ്യം സിനിമയോട് നോ പറയാനുണ്ടായ കാരണം കഥാപാത്രത്തെ കുറിച്ച് കേട്ടതും വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞതുമാണെന്ന് മഞ്ജു പറയുന്നു. പുരുഷന്‍ നോക്കി നില്‍ക്കുന്നത് പോലൊന്നും തനിക്കുണ്ടെന്ന് തോന്നിയില്ലെന്നാണ് മഞ്ജു ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലൂടെ പറയുന്നത്.

  Also Read: ദിലീപും മംമ്തയും അഭിനയിച്ച ചിത്രം, അത്രയധികം ബുദ്ധിമുട്ടിയാണ് പാസഞ്ചര്‍ പൂര്‍ത്തിയാക്കിയതെന്ന് ക്യാമറമാന്‍

  ഇപ്പോള്‍ ഇതുപോലൊരു റോള്‍ ചെയ്യണമെന്ന് സ്വപ്‌നത്തില്‍ കൊണ്ട് നടക്കാറൊന്നുമില്ല. വന്ന സമയത്ത് എനിക്ക് കുറച്ച് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒരു സിനിമയിലെങ്കിലും മെയിന്‍ നായികയായി വന്ന് ബോള്‍ഡായി ഒരു കഥാപാത്രം ചെയ്യണം എന്നായിരുന്നു ആഗ്രഹം. ബോള്‍ഡായിട്ടുള്ള വേഷം ഞാന്‍ ചെയ്തു. പക്ഷേ മുഴുനീളെ അത്തരമൊരു റോള്‍ ചെയ്യണമെന്ന് പണ്ട് ആഗ്രഹിച്ചിട്ടുണ്ടെന്ന് മഞ്ജു പറയുന്നു.

  Also Read: ആരോടും പ്രണയമില്ല, അതുകൊണ്ട് കല്യാണം കഴിക്കാന്‍ ആഗ്രഹവുമില്ല; ഒടുവില്‍ വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

  ഒരിക്കലും മറക്കാന്‍ പറ്റാത്ത, സന്തോമുള്ളൊരു കാര്യം പറയാന്‍ മഞ്ജുവിനോട് അവതാരക ആവശ്യപ്പെട്ടിരുന്നു. 'എന്റെ മോള്‍ ജനിച്ച നിമിഷാണത്. എനിക്കെല്ലാമെല്ലാം എന്റെ മോളാണ്. അതുകൊണ്ട് തന്നെ അവളുടെ ജനനം എനിക്കൊരിക്കലും മറക്കാന്‍ സാധിക്കാത്ത, എന്നാല്‍ സന്തോഷമുള്ള കാര്യമാണെന്ന്', മഞ്ജു പിള്ള പറയുന്നു.

  ഫോണിലൂടെ പറഞ്ഞപ്പോഴും നേരിട്ട് പറഞ്ഞപ്പോഴും ആദ്യം മഞ്ജു പിള്ള സിനിമയോട് നോ എന്നാണ് പറഞ്ഞത്. പിന്നീട് അഭിനയിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് സംവിധായകനാണ് മറുപടി പറയുന്നത്.

  'സിനിമയിലേക്ക് അമല പോളും ചെമ്പന്‍ വിനോദും അഭിനയിക്കാന്‍ തയ്യാറായി. അമലയിലേക്ക് എത്തുന്നതിന് മുന്‍പുള്ള രണ്ട് പ്രധാനപ്പെട്ട കഥാപാത്രമുണ്ട്. ഒന്ന് ചെമ്പന്‍ ചേട്ടന്‍ ചെയ്തു. നേരത്തെ കമ്മിറ്റ്‌മെന്റ് ഉള്ളത് കൊണ്ട് അതിനെന്താടാ ചെയ്യാം, നീ ഡേറ്റും കാര്യങ്ങളും പറഞ്ഞ് വിളിച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതല്ലാതെ ബാക്കി കാര്യങ്ങളൊന്നും പുള്ളിയ്ക്ക് അറിയണമെന്നില്ല.

  മഞ്ജു ചേച്ചിയാണ് രണ്ടാമത്തെ പ്രധാന വേഷം ചെയ്യുന്നത്. ചേച്ചിയെയും വിളിച്ച് സംസാരിച്ചു.' ആരാ, എന്താണ്, എങ്ങനെയാണ്, എന്നിങ്ങനെയൊക്കെ ചോദിച്ചു. എന്ത് തരം കഥാപാത്രമാണെന്ന ചോദ്യത്തിന് പിന്നാലെ എത്ര ദിവസം വേണമെന്നുമായി'. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ പുള്ളിക്കാരിയ്ക്ക് അത്ര താല്‍പര്യം തോന്നിയില്ല.

  കാരണം ഒരു നായികയായി അഭിനയിക്കുന്നതിനെ പറ്റി മഞ്ജു ചേച്ചി ചിന്തിച്ചിരുന്നില്ല. കൂടുതലായും സപ്പോര്‍ട്ടിങ് റോളിലേക്ക് വിൡക്കുന്നത് കൊണ്ടാണ് ചേച്ചി എത്ര ദിവസം വേണമെന്ന് ചോദിച്ചത്. ഇതിന് അങ്ങനെ ദിവസം നോക്കേണ്ട. കാരണം പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞു.

  എന്നാല്‍ എല്ലാ സംവിധായകരും ഇതുപോലൊക്കെയാണ് സംസാരിക്കുന്നത്. അവസാനം വരുമ്പോള്‍ ഒന്നും ഉണ്ടാവില്ലെന്ന് മഞ്ജു പറയുന്നു. എന്തായാലും നേരിട്ട് കാണാന്‍ തീരുമാനിച്ചു. അന്ന് വലിയ താല്‍പര്യമില്ലാത്തത് പോലെയാണ് സംസാരിച്ചത്. വൈകുന്നേരം വിളിച്ചിട്ട് താല്‍പര്യമില്ലെന്ന് അറിയിച്ചു.

  ഈ സിനിമയില്‍ മേല്‍ മുണ്ട് ധരിക്കുന്നൊരു സീനുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നാണ് ചേച്ചി പറഞ്ഞത്. ഒരു പുരുഷന്‍ നോക്കി നിന്ന് പോവുന്നത് പോലൊരു കഥാപാത്രം വേണമെന്ന് സംവിധായകന്‍ പറഞ്ഞതോടെ എനിക്ക് ചേരുമെന്ന് തോന്നിയില്ല. അങ്ങനെ നോക്കി നില്‍ക്കാന്‍ പറ്റിയെതാന്നും എനിക്കില്ലല്ലോന്ന് ചിന്തിച്ചുവെന്ന് മഞ്ജു പറയുന്നു.

  English summary
  Viral: Actress Manju Pillai Opens Up About Her Role In New Movie Teacher. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X