For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടുന്ന വേഷത്തിലടക്കം എനിക്ക് ലിമിറ്റേഷന്‍ ഉണ്ടായിരുന്നു; വിവാഹശേഷം അഭിനയിക്കാത്തതിനെ പറ്റി ശ്രീജയ

  |

  നടിയായിട്ടും നര്‍ത്തകിയായിട്ടുമാണ് മലയാളികള്‍ക്ക് ശ്രീജയ നായരെ പരിചയം. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയില്‍ നായികയായി നിറഞ്ഞ് നിന്ന നടി വിവാഹത്തോട് കൂടി എല്ലാം ഉപേക്ഷിച്ച് പോവുകയായിരുന്നു. എങ്കിലും നൃത്തം കൈയ്യില്‍ നിന്നും കളയാതെ സൂക്ഷിച്ചിരുന്നു.

  നൃത്ത വിദ്യാലയം നടത്തി തന്റെ കഴിവ് പ്രകടമാക്കി കൊണ്ടിരിക്കുകയായിരുന്നു നടി. എന്തുകൊണ്ടാണ് വിവാഹശേഷം അഭിനയിക്കാത്തതെന്ന് ചോദിച്ചാല്‍ അതിന് ചില കാരണങ്ങളുണ്ടെന്നാണ് ശ്രീജയ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് നടി തിരിച്ച് വരവിനെ കുറിച്ച് മനസ തുറന്നത്.

  Also Read: സോമന്‍ രാത്രി രണ്ട് മണിയ്ക്കിരുന്ന് മദ്യപിക്കും; മദ്യം കിട്ടാതെ വാശിപ്പിടിച്ചിരുന്ന ആളാണ് നരേന്ദ്ര പ്രസാദും

  എല്ലാ കാര്യങ്ങള്‍ക്കും എനിക്ക് ലിമിറ്റേഷന്‍സ് ഉണ്ടായിരുന്നു. സിനിമയിലാണെങ്കില്‍ കോസ്റ്റിയൂമിന് ആണെങ്കിലും സീനുകളുടെ കാര്യത്തിലുമൊക്കെ ഞാന്‍ കുറച്ച് പരിധികള്‍ കല്‍പ്പിച്ചിരുന്നു. വിവാഹശേഷം അഭിനയത്തിലേക്ക് തിരികെ വരാത്തതിന് അതും വലിയൊരു കാരണമാണ്.

   sreejaya-nair

  ഇപ്പോഴത്തെ കുട്ടികളൊക്കെ വളരെ ബോള്‍ഡാണ്. എന്ത് കഥാപാത്രം കിട്ടിയാലും ചെയ്യാനുള്ള ധൈര്യമുണ്ട്. പക്ഷേ അന്നത്തെ കാലത്ത് എനിക്കത് കുറവായിരുന്നു. ചിലപ്പോള്‍ അതും കാരണമായിരിക്കാമെന്ന് ശ്രീജയ പറയുന്നു.

  Also Read: അന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇവരേക്കാൾ ഉയരത്തിൽ എത്തുമെന്ന് അമ്മ; ഹണിയെക്കുറിച്ച് കുടുംബം

  ഇന്നത്തെ കാലത്ത് പ്രശസ്തി വളരെ കൂടുതലാണ്. ഞാന്‍ അഭിനയിച്ചിരുന്ന സമയത്ത് ഒരു സിനിമയില്‍ അഭിനയിച്ചു. അത് ആളുകള്‍ കാണുന്നു. കുറച്ച് കഴിയുമ്പോള്‍ അതങ്ങ് മറക്കും. അത്രയേയുള്ളു. ഇന്നത്തെ പോലെ റിയാലിറ്റി ഷോ യില്‍ വിധികര്‍ത്താവായി വരികയോ മറ്റോ ഉണ്ടായിരുന്നില്ല. അത് വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ കുട്ടികളൊക്കെ ഭാഗ്യം ചെയ്തവരാണ്.

  ഡാന്‍സിന് വേണ്ടി മാത്രം എന്റെ ജീവിതം മാറ്റി വെച്ചതായിരുന്നു. അതുകൊണ്ട് ഒരു ദിവസം പോലും ക്ലാസ് എടുക്കാതെ മാറ്റി വെച്ചിട്ടില്ല. ആഴ്ചയില്‍ ഏഴ് ദിവസവും എന്റെ ശ്രദ്ധ മാറാതെ അതിന് വേണ്ടി സമയം മാറ്റി വെക്കുകയാണ് ചെയ്തത്. അതിനൊപ്പം ഡാന്‍സുമായി ബന്ധപ്പെട്ട പരിപാടികൡും കച്ചേരികള്‍ക്കുമൊക്കെ ഞാന്‍ പോവുമായിരുന്നു. ഡാന്‍സ് പെര്‍ഫോം ചെയ്യുമ്പോള്‍ കിട്ടുന്നൊരു ഫീല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റുന്നതല്ല.

  സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നതും അതില്‍ നിന്നും ഒത്തിരി വ്യത്യാസമുള്ള കാര്യമാണ്. അതുപോലെ ഡാന്‍സ് ചെയ്യുകയെന്നത് വേറൊരു കഴിവാണ്. ഡാന്‍സ് ചെയ്യുന്നത് പോലുള്ള കഴിവ് എനിക്ക് അഭിനയിക്കുമ്പോള്‍ ഉണ്ടാവണമെന്നില്ല. എന്റെ ജീവിതമെന്ന് പറയുന്നത് നൃത്തമാണ്. എങ്കിലും ഇനിയും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.

   sreejaya-nair

  മഞ്ജുവൊക്കെ അഭിനയിക്കുന്ന സമയത്ത് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. മഞ്ജുവിന് ഒത്തിരി വേറിട്ട കഥാപാത്രങ്ങള്‍ കിട്ടിയെന്ന് വേണം പറയാന്‍. അത് അവരുടെ കഴിവ് കൊണ്ട് മാത്രമാണെന്ന് ശ്രീജയ പറയുന്നു.

  ടെലിവിഷനിലും മറ്റും ഒരുപാട് നല്ല പരിപാടികള്‍ കാണാറുണ്ട്. അപ്പോഴെക്കെ എന്തുകൊണ്ട് നമ്മളെ കൂടി അങ്ങനൊരു പരിപാടിയിലേക്ക് ക്ഷണിച്ചൂടാ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നോട് മകള്‍ തന്നെ അമ്മ എന്താ ഇപ്പോള്‍ അഭിനയിക്കാത്തതെന്ന് ചോദിക്കാറുണ്ട്. പക്ഷേ നൃത്തത്തില്‍ നിറഞ്ഞ് നിന്നത് കൊണ്ട് അഭിനയം നിര്‍ത്തിയപ്പോള്‍ മനസ് മടുത്തിട്ടൊന്നുമില്ല. മാത്രമല്ല ബോറടിച്ചത് കൊണ്ട് അഭിനയത്തിലേക്ക് മടങ്ങി പോവണമെന്നുള്ള ആഗ്രഹം തനിക്കില്ലെന്നും ശ്രീജയ കൂട്ടിച്ചേര്‍ത്തു.

  എന്റെ കുടുംബജീവിതം നോക്കുകയാണെങ്കിലും ഞാന്‍ വളരെ സംതൃപ്തയാണ്. പ്രൊഫഷണല്‍ ജീവിതത്തിലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അങ്ങനെ തന്നെ പോകണമെന്നാണ് ആഗ്രഹം. എങ്കിലും ടെലിവിഷനിലോ സിനിമയിലെ നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീജയ പറഞ്ഞിരുന്നു.

  അങ്ങനെ പതിനാല് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം 2014 ല്‍ ശ്രീജയ അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അവതാരം എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. 2017 ല്‍ കെയര്‍ഫുള്‍, അരവിന്ദന്റെ അതിഥികള്‍, ഒടിയന്‍ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിലാണ് ശ്രീജയ അഭിനയിച്ചത്. ടെലിവിഷന്‍ പരിപാടികളിലേക്കും നടി തിരിച്ച് വരവ് നടത്തിയത് ശ്രദ്ധേയമായിരുന്നു.

  English summary
  Viral: Actress Sreejaya Nair Opens Up About Why She Quit Movies After Her Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X