Don't Miss!
- News
മലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ
- Automobiles
ആക്ടിവയിൽ ഒതുക്കില്ല, H-സ്മാർട്ട് ഫീച്ചർ ഗ്രാസിയ, ഡിയോ മോഡലുകളിലേക്കും എത്തിക്കുമെന്ന് ഹോണ്ട
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Sports
IND vs NZ: സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമറിയില്ല, മധ്യനിരയില്‍ ഇഷാന് വേണ്ട!
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിച്ചതിന് കാരണമുണ്ട്; ഒടുവില്‍ സത്യം പറഞ്ഞ് യമുനയുടെ മക്കള്‍
സീരിയലിലോ സിനിമയിലോ അഭിനയിക്കുന്ന നടിമാര്‍ രണ്ടാമതും വിവാഹിതയാവുന്നത് വലിയ വാര്‍ത്തയാണ്. അത്തരത്തില്‍ ചന്ദനമഴ സീരിയലിലടക്കം നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി യമുനയുടെ വിവാഹം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.
2020 ല്‍ ലോക്ഡൗണ്‍ കാലത്ത് ആരെയും അറിയിക്കാതെ വളരെ രഹസ്യമായിട്ടാണ് യമുന രണ്ടാമതു വിവാഹിതയാവുന്നത്. നേരത്തെ വിവാഹിതയായിരുന്ന നടിയ്ക്ക് ആ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട. അന്ന് വിവാദങ്ങള്‍ക്ക് കാരണമായതും ഇതായിരുന്നു. ഒടുവില്‍ അമ്മയുടെ വിവാഹത്തെ കുറിച്ച് യമുനയുടെ മക്കള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

പ്രായം തികഞ്ഞ് നില്ക്കുന്ന പെണ്‍കുട്ടികളുടെ അമ്മ വീണ്ടും വിവാഹിതയായോ എന്ന ചോദ്യത്തോടെയാണ് പലരും യമുനയുടെ രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ചത്. മകളെ കെട്ടിക്കുന്നതിന് പകരം അമ്മ വിവാഹം കഴിച്ചോന്നും അന്ന് ചോദ്യമുയര്‍ന്നു.
അപ്പോഴെല്ലാം മക്കളുടെ നിര്‍ബന്ധത്തിലാണ് താന്‍ കല്യാണം കഴിക്കാന്‍ തയ്യാറായതെന്ന് യമുന പറഞ്ഞു. ഒടുവില്‍ ഞാനും എന്റാളും വേദിയിലേക്ക് വന്ന നടിയുടെ പെണ്‍കുട്ടികള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

യമുനയും ഭര്‍ത്താവ് ദേവനും പങ്കെടുക്കുന്ന റിയാലിറ്റി ഷോ ആണ് ഞാനും എന്റാളും. ഈ വേദിയിലേക്ക് യമുനയുടെ മക്കളും എത്തുകയായിരുന്നു. 'ഞങ്ങളുടെ അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. അമ്മ ഒത്തിരി സ്ട്രഗിള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രാത്രിയും പകലും ജോലി ചെയ്യുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ കുറവായിരുന്നു. എങ്കിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നതെന്ന്', യമുനയുടെ മകള്‍ പറയുന്നു.

'ഭാവിയില്‍ അമ്മയുടെ കൂടെ എന്നും ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പറ്റുമോന്ന് അറിയില്ല. അന്നേരം അമ്മ ഒറ്റയ്ക്കായി പോവുമല്ലോ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാമെന്ന തീരുമാനം എടുത്തതെന്നാണ്', യമുനയുടെ മകള്‍ പറയുന്നത്.

അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന് യമുനയുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ശ്രദ്ധേയനാവുന്നത്. ദേവനും നേരത്തെ വിവാഹം കഴിക്കുകയും അതിലൊരു മകളുമുണ്ട്. യമുനയെ വിവാഹം കഴിച്ചതിന് ശേഷം ഇരുവരും ഒന്നിച്ച് യൂട്യൂബ് ചാനലിലൂടെ ഈ കഥകളൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ റിയാലിറ്റി ഷോ യിലേക്ക് എത്തിയതിന് പിന്നാലെയാണ് വിമര്‍ശനം കുറഞ്ഞത്. ഷോ അവസാനിച്ചെങ്കിലും ഞാനും എന്റാളും ഷോ യിലെ മോസ്റ്റ് എന്റര്‍ടെയിനിങ് കപ്പിള്‍ അവാര്‍ഡ് താരദമ്പതിമാര്‍ക്ക് ലഭിച്ചിരുന്നു.

അതേ സമയം ദേവന് വലിയൊരു ആളാണെന്ന് കൂടി യമുന പറഞ്ഞിരുന്നു. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ പിള്ളേര് പഠിക്കുന്നത്, ദേവന് എഴുതിയ പേപ്പറിലെ കാര്യങ്ങളാണ്. അവിടുത്തെ സിലബസ് അതാണ്. ചിലപ്പോള്‍ തോന്നും ദേവേട്ടന് ഒരു ഡോണ്‍ ആണെന്ന്. അത്രയും വലിയൊരു മനുഷ്യനാണോ ഈ നില്‍ക്കുന്നതെന്ന് തോന്നുമെന്നും യമുന പറയുന്നു.

ഇതൊക്കെ കേട്ട് പത്ത് തലയുള്ള രാവണനാണ് ഈ നില്‍ക്കുന്നതെന്നും ചേട്ടന് സല്യൂട്ട് തരികയാണെന്നും പറഞ്ഞ് അവതാരകന് വിജയും പറഞ്ഞു. ആദ്യ കാഴ്ചയില്‍ നിത്യ ദാസിനെ ഇഷ്ടമായില്ലെന്ന് ദേവന് പറഞ്ഞെങ്കിലും ദേവന് ചേട്ടനെ തനിക്ക് ഇഷ്ടമായെന്നാണ് നിത്യ തിരിച്ച് പറയുന്നത്. അങ്ങനെ പരസ്പരം സ്നേഹവും സൗഹൃദവുമൊക്കെ പങ്കുവെച്ച് കൊണ്ടാണ് ഞാനും എന്റാളും എന്ന പരിപാടിയ്ക്ക് സമാനമായിരിക്കുന്നത്.