Don't Miss!
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല്‍ വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
തിരിച്ചറിയാന്‍ കഴിയാത്ത പുതിയ ലുക്കില്‍ ശാമിലി, ഇത് പഴയ മാളൂട്ടിയേ അല്ലല്ലോ!!
ബേബി ശാമിലിയും ബേബി ശാലിനിയും നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. ശാലിനി മുതിര്‍ന്നപ്പോഴും സജീവ സാന്നിധ്യമായിരുന്നു. തമിഴിലും മലയാളത്തിലുമൊക്കെ സിനിമാ തിരക്കുകളുമായി ജീവിയ്ക്കുന്നതിന് ഇടയിലാണ് അജിത്തുമായുള്ള പ്രണയം. വിവാഹ ശേഷം ശാലിനി പൂര്‍ണണായും സിനിമയോട് ടാറ്റ ബൈ ബൈ പറഞ്ഞു പോയി.
എന്നാല്‍ ശാമിലിയുടെ ഒരു അഡ്രസും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ സിനിമയില്‍ അഭിനയിച്ചു പോയി. പിന്നീട് പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു വിട്ട ശാമിലി മടങ്ങിയെത്തിയത് പൂര്‍ണമായും പുതിയ ഗെറ്റപ്പലായിരുന്നു. പണ്ടത്തെ അഞ്ജലിയുടെയോ മാളൂട്ടിയുടെയോ ഒരു മുഖ സാദൃശ്യം പോലും പുതിയ ശാമിലിയില്‍ കണ്ടില്ല.

ഇപ്പോഴിതാ അതില്‍ നിന്നും മാറിയിരിയ്ക്കുന്നു ശാമിലി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്ന നടിയുടെ പുതിയ സെല്‍ഫി വൈറലാവുകയാണ്. മലയാളത്തിലെന്ന പോലെ തമിഴിലും ഹിറ്റായതിനാല്‍ തമിഴ് മക്കളും ശാമിലിയുടെ പുത്തന്‍ ലുക്കിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശാമിലിയുടെ ഗ്ലാമറും സൗന്ദര്യവും തന്നെയാണ് ചര്‍ച്ചാ വിഷയം.
കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന രാജീവ് മേനോന് ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ ശാമിലി മടങ്ങിയെത്തിയത് സിദ്ധാര്‍ത്ഥ് നായകനായ ഓയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. എന്നാല്‍ സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കപ്പെട്ടില്ല. തുടര്‍ന്ന് വിക്രം പ്രഭു നായകനായ വീര ശിവാജി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചു. അതും പരാജയം.
തുടര്‍ന്ന് ശാമിലി മലയാളത്തിലെത്തി. കുഞ്ചാക്കോ ബോബന് നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ അതും പരാജയമായിരുന്നു. തിരിച്ചുവരവില്‍ മൂന്ന് സൗത്ത് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും ഭാഗ്യം പരീക്ഷച്ചുവെങ്കിലും പരാജയമായിരുന്നു വിധി. തുടര്‍ന്ന് ശാമിലി അഭിനയിച്ചില് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും, ശാമിലി സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ഇപ്പോള്‍ അഭിനയത്തെക്കാള്‍ നടിയ്ക്ക് താത്പര്യം പെയിന്റിങ്ങിലാണ്. തന്റെ വരകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് പ്രശംസകള്‍ നേടുകയാണ് ശാമിലി. ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം. ഇനി എന്നാണ് സിനിമയിലേക്ക് ഒരു മൂന്നാം ഇന്നിങ്സിന് ഇറങ്ങുനന്ത് എന്നാണ് ആരാധകരുടെ ചോദ്യം.
Recommended Video

-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!