For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ഭാര്യയോട് ഇതേ കുറിച്ച് ചോദിക്കുമ്പോഴാണ് വിഷമം വന്നത്; ഓൺസ്‌ക്രീനിലെ ഭാര്യയെ കുറിച്ച് നടന്‍ അനീഷ് രവി

  |

  രമേഷ് പിഷാരടിയും ആര്യയും ഭാര്യയും ഭര്‍ത്താവുമാണെന്ന് തെറ്റിദ്ധരിച്ചവര്‍ നിരവധിയാണ്. അതുപോലെ തന്നെ നടന്‍ അനീഷ് രവിയും അനു ജോസഫും യഥാര്‍ഥ ജീവിതത്തിലെ ഭാര്യ-ഭര്‍ത്താക്കന്മാരാണെന്ന് വിശ്വസിച്ചിട്ടുള്ളവര്‍ ഒത്തിരിയുണ്ട്. കാര്യം നിസാരം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനീഷും അനുവും ഒരുമിച്ചെത്തുന്നത്.

  പരിപാടി വലിയ ഹിറ്റായതിനൊപ്പം താരങ്ങളും ശ്രദ്ധേയരായി. പരമ്പരയില്‍ ദമ്പതിമാരുടെ ഐഖ്യം ശരിക്കുമാണെന്ന് പലരും തെറ്റിദ്ധരിക്കുകയായിരുന്നു. യഥാര്‍ഥ ജീവിതത്തില്‍ അത് വിഷമം ഉണ്ടാക്കിയ സാഹചര്യം ഉണ്ടെന്നും പറയുകയാണ് അനീഷിപ്പോള്‍. ഭാര്യയോട് പോലും ഇതേ കുറിച്ച് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നത്.

  ഒരുപാട് പേര്‍ അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു. അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന് പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. എനിക്കത് ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടില്ല. ടിവിയില്‍ ഒരു ഷോ യിലേക്ക് വിളിക്കുമ്പോഴും ഉദ്ഘാടനത്തിന് വിളിക്കുമ്പോഴെല്ലാം ഒരുമിച്ചാണ് പോവുക. അതൊക്കെ ആ സ്പിരിറ്റിലേ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ ചിലര്‍ ഭാര്യയോട് ചോദിക്കുമ്പോഴാണ് എനിക്ക് സങ്കടം വരുന്നത്.

  അവള്‍ എവിടെയെങ്കിലും പോയ സമയത്ത് എന്റെ ഭാര്യയാണെന്ന് പറയുമ്പോള്‍ ഓഹ്് നിങ്ങളാണല്ലേ. അപ്പോ അത് ആരാണെന്ന എന്ന രീതിയില്‍ ചോദിക്കാറട്ടുണ്ടെന്ന് അനീഷ് പറയുന്നു. ഇപ്പോള്‍ അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണ എന്റെ അഭിമുഖങ്ങളില്‍ മാത്രമാണ് ഭാര്യയെ കൊണ്ട് വന്നിട്ടുള്ളു. എപ്പോഴും ലൊക്കേഷനില്‍ അങ്ങനെ കൊണ്ട് പോവാറില്ല.

  പുള്ളിക്കാരിയും ജോലിയുടെ തിരക്കുകളില്‍ ജീവിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഞാന്‍ സ്ഥിരം ഫേസ്ബുക്കില്‍ ലൈവില്‍ വരുമായിരുന്നു. അതില്‍ വീടും പരിസരവും ഭാര്യയും മക്കളുമെല്ലാം ഉള്‍പ്പെടും. അതോടെ ആളുകള്‍ക്ക് കുറച്ച് കൂടി മനസിലായി തുടങ്ങി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്നും അനീഷ് പറയുന്നു. ഇടക്കാലത്ത് വന്ന അസുഖത്തെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു.

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  എയർപോർട്ടിൽ ബിഗ്‌ബോസ് ട്രോഫി പൊക്കി വീശുന്ന മണിക്കുട്ടനെ കണ്ടോ

  ശരീരത്തില്‍ മുപ്പത് ശതമാനത്തോളം തീ പൊള്ളലേറ്റ അനുഭവത്തെ കുറിച്ചും താരം പറഞ്ഞു. ഷൂട്ടിങിനിടെയാണ് സംഭവം. ഒരു വീട് കത്തുന്നത് വെള്ളം ഒഴിച്ച് കെടുത്തുകയാണ് ഞാന്‍ ചെയ്യുന്നത്. അതിനിടെ ആര്‍ട്ടിലെ ഒരു പയ്യന്‍ വന്ന് മാറ്റി വെച്ചിരുന്ന പെട്രോള്‍ എടുത്ത് ഒഴിച്ചു. അത് ആളി വലിയൊരു ദുരന്തം ആയി. ഇരുപത്തി എട്ട് ദിവസം ആശുപത്രിയിലായിരുന്നു. അതിന് ശേഷം മിന്നു കെട്ട് എന്ന സീരിയലിലൂടെ തിരിച്ച് വരുന്നത്. ആ സമയത്താണ് ഒരു തലവേദന വന്നത്. ട്യൂബര്‍ കുലോമ എന്ന രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടി ജീവിതം വീണ്ടെടുത്തതിനെ കുറിച്ചും അനീഷ് പറയുന്നു.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  English summary
  Viral: Aneesha Ravi Opens Up Many Asked About Reel Wife Anu Joseph To His Real Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X