For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ വളരെ സ്വകാര്യ നിമിഷത്തിലെ ചിത്രമായിരുന്നത്; കൗതുകത്തിന് വേണ്ടി പങ്കുവെച്ചതാണെന്ന് അഞ്ജലി നായര്‍

  |

  ആദ്യവിവാഹ ജീവിതം അവസാനിപ്പിച്ചത് മുതലാണ് നടി അഞ്ജലി നായര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം നടി രണ്ടാമതും വിവാഹിതയായി. അതോടെ പുതിയ സന്തോഷങ്ങളാണ് നടിയെ തേടി എത്തികൊണ്ടിരുന്നത്. ഭര്‍ത്താവ് അജിത്തിനും ആദ്യബന്ധത്തിലെ മകള്‍ ആവണിയ്ക്കുമൊപ്പം റീല്‍സ് വീഡിയോയുമായി നടി സജീവമാണ്.

  അതുപോലെ വിവാഹത്തിനൊപ്പം അഭിനയത്തില്‍ സജീവമായിരുന്ന അഞ്ജലി മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമതും അമ്മയായത്. മകള്‍ അദ്വികയുടെ വരവിനെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുന്നതിനിടയിലാണ് അഞ്ജലിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  Also Read: അമ്മയായിട്ടുള്ള ആദ്യ ദിവസങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ല; വിഷാദം പോലെ വന്നിരുന്നുവെന്ന് നടി മൃദുല വിജയ്

  ജനിച്ചിട്ട് രണ്ട് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് സിനിമയുടെ തിരക്കിലേക്ക് മടങ്ങി എത്തിയതായിരുന്നു നടി. സിനിമയുടെ ഡബ്ബിങ് നടക്കുന്നതിനിടയില്‍ കുഞ്ഞിനെ കൈയ്യില്‍ പിടിച്ച് മുലയൂട്ടുന്ന അഞ്ജലിയുടെ ചിത്രമാണ് നടി തന്നെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്.

  കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറി. വെറും കൗതുകം മാത്രം ഉദ്ദേശിച്ചാണ് അങ്ങനൊരു ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ അഞ്ജലി പറയുന്നത്.

  Also Read: പത്ത് പവന്‍ കലാഭവന്‍ മണി തരാമെന്ന് പറഞ്ഞതാണ്; കല്യാണത്തിന് സ്വര്‍ണം തരാന്‍ അദ്ദേഹമിനി ഇല്ലല്ലോന്ന് സുബി സുരേഷ്

  'വളരെ സ്വകാര്യമായ നിമിഷം ഞങ്ങളുടെ സന്തോഷത്തിനായി പകര്‍ത്തിയതാണ് ആ ഫോട്ടോ. കൗതുകത്തിന് വേണ്ടിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വിധത്തിലൊരു സ്‌നേഹം ആ ചിത്രത്തിന് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്', നടി അഞ്ജലി നായര്‍ പറയുന്നത്.

  'എല്ലാത്തിനും പിന്തുണ നല്‍കുന്ന ഭര്‍ത്താവും കുടുംബവുമുള്ള സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും. ഭര്‍ത്താവ് അജിത്തും അജിത്തിന്റെ അമ്മയും എല്ലായിപ്പോഴും ഞങ്ങളുടെ ഒപ്പത്തിന് നില്‍ക്കുന്നുണ്ട്.

  എന്നാലും കുഞ്ഞിന്റെ കൂടെ പരമാവധി അമ്മ വേണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് ജോലിയ്ക്ക് പോകുമ്പോഴും കുഞ്ഞിനെ കൂടെ കൊണ്ട് പോകുന്നത്. ഇക്കാര്യം സഹപ്രവര്‍ത്തകരും സമൂഹവും മനസിലാക്കിയാല്‍ സ്ത്രീകളുടെ സാമൂഹിക ജീവിതം കൂടുതല്‍ നല്ലതാകും', എന്നാണ് അഞ്ജലിയുടെ അഭിപ്രായം.

  'മൂത്തമകള്‍ ആവണി ജനിച്ച സമയത്ത് ഇനി കരിയര്‍ തുടരില്ലെന്നാണ് കരുതിയത്. എന്നാല്‍ എട്ടാം മാസത്തില്‍ കുഞ്ഞിനെയും കൂട്ടി അഭിനയിക്കാന്‍ അവസരം ലഭിച്ചു. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് അഞ്ജലി പറയുന്നത്.

  മാത്രമല്ല മൂത്തമകള്‍ ആവണി വന്നതിന് ശേഷമാണ് ഞാന്‍ മുന്‍പത്തേക്കാളും സിനിമയില്‍ സജീവമാകുന്നതും. ഇളയമകള്‍ ആദ്വികയ്ക്ക് രണ്ട് മാസം ഉള്ളപ്പോള്‍ മുതല്‍ ലിക്കര്‍ ഐലന്‍ഡ് എന്ന ചിത്രത്തിലും അഭിനയിച്ചു. മുന്‍പ് പകുതി ചെയ്ത് വച്ച സിനിമയുടെ ബാക്കി ഭാഗമാണ് ചെയ്തത്. അതിന്റെ ഡബ്ബിങ്ങിനിടയിലാണ് വൈറലായ ആ ഫോട്ടോ പകര്‍ത്തിയതെന്നും', അഞ്ജലി പറയുന്നു.

  2021 നവംബറിലായിരുന്നു അഞ്ജലി നായര്‍ രണ്ടാമതും വിവാഹിതയാവുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ അജിത് രാജുവുമായി സൗഹൃദത്തിലായ നടി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം മകളുടെയും ഭര്‍ത്താവിന്റെയും കൂടെ കിടിലന്‍ വീഡിയോസുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഞ്ജലി.

  English summary
  Viral: Anjali Nair Opens Up About Her Motherhood And Acting Life After Marriage. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X