For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡബ്ബിങ്ങിനിടെ മകളെ പാലൂട്ടി നടി അഞ്ജലി നായര്‍; ഇത്രയും ഡെഡിക്കേഷനുള്ള നടി വേറെയുണ്ടാവുമോന്ന് പ്രിയപ്പെട്ടവരും

  |

  രണ്ടാമതും വിവാഹം കഴിച്ചത് മുതല്‍ നടി അഞ്ജലി നായരുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മാസങ്ങള്‍ക്ക് മുന്‍പ് നടി രണ്ടാമതും ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി. മകള്‍ അദ്വികയുടെ ജനനത്തെ കുറിച്ച് അഞ്ജലി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയും മറ്റും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

  ഏറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ ഒരു ഫോട്ടോ വൈറലാവുകയാണ്. കുഞ്ഞുമകളെ കൈയ്യിലെടുത്ത് ജോലിയ്‌ക്കെത്തിയ അഞ്ജലി അവള്‍ക്ക് പാലൂട്ടുന്നതാണ് ചിത്രത്തിലുള്ളത്. വളരെ പെട്ടെന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ ചിത്രത്തിന് ആശംസാപ്രവാഹമാണ്.

  ദുഃഖപുത്രി വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അഞ്ജലി നായര്‍. കഴിഞ്ഞ നവംബറിലാണ് അഞ്ജലി സഹസംവിധായകന്‍ അജിത് രാജുവുമായി വിവാഹിതയാവുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള രണ്ടാം വിവാഹമായിരുന്നിത്. ആദ്യബന്ധത്തിലെ മകളും നടിയുടെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ സന്തുഷ്ട കുടുംബമായി പോവുന്നതിനിടയിലാണ് നടി രണ്ടാമതും ഗര്‍ഭിണിയാവുന്നത്.

  Also Read: വയറ്റിലുള്ള കുഞ്ഞിനെ കളയാൻ പല വഴിയും നോക്കി; കുഞ്ഞുങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തതിന്റെ കാരണം പറഞ്ഞ് നടി അര്‍ച്ചന

  ഇക്കഴിഞ്ഞ ജൂലൈയില്‍ രണ്ടാമതും ഒരു പെണ്‍കുഞ്ഞിന് നടി ജന്മം കൊടുത്തു. മകളുടെ പേരിടല്‍ ചടങ്ങൊക്കെ വളരെ ആഘോഷമായി നടത്തിയിരുന്നു. ഇപ്പോള്‍ മകള്‍ക്ക് മൂന്ന് മാസം പ്രായമായതേയുള്ളു എങ്കിലും കുഞ്ഞിനെയും കൊണ്ട് ജോലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി. 'ഒരു ഡബ്ബിങ് അപാരത' എന്ന തലവാചകത്തില്‍ മകള്‍ അദ്വികയെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് അഞ്ജലി പങ്കുവെച്ചത്. സിനിമയുടെ ഡബ്ബിങ്ങിന് പോയപ്പോള്‍ മകളെ കൂടെ കൂട്ടുകയായിരുന്നു.

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  ഡബ്ബിനിടയില്‍ കുഞ്ഞിന് പാല് കൊടുക്കുന്ന ചിത്രങ്ങള്‍ കൂടി കണ്ടതോടെ ആരാധകരും ആവേശത്തിലായി. ഏറ്റവും ക്യൂട്ടായിട്ടുള്ള ഡബ്ബിങ് വേര്‍ഷനാണിത്, അഞ്ജലിയുടെ ഡെഡിക്കേഷന്‍ ലെവലിനെ പറ്റി പറയാതിരിക്കാന്‍ വയ്യ, വിവാഹത്തോടെ അഭിനയം വിടുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതോടെ അവരുടെ കാര്യവും നോക്കി പോവുന്ന നടിമാര്‍ക്ക് മാതൃകയാണ് അഞ്ജലി എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  തമിഴ് സംവിധായകന്‍ അരുണ്‍ ഒരുക്കിയ നമന്‍ എന്ന സിനിമയുടെ മലയാളം പതിപ്പിന് വേണ്ടിയുള്ള ഡബ്ബിങ്ങിന് എത്തിയതായിരുന്നു അഞ്ജലി നായര്‍. ഗര്‍ഭിണിയായിരുന്ന കാലത്ത് തന്നെ അഞ്ജലി അഭിനയിച്ച ചിത്രമാണ് നമന്‍. ചിത്രത്തിലും ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം തന്നെയാണ് നടി അവതരിപ്പിച്ചതും. അങ്ങനെ യഥാര്‍ഥ ഗര്‍ഭകാലം സ്‌ക്രീനില്‍ കാണിക്കാനും നടിയ്ക്ക് ഭാഗ്യമുണ്ടായി. മകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞത് മുതല്‍ താന്‍ അഭിനയിക്കാന്‍ തിരിച്ചെത്തിയെന്ന് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ നടി പറഞ്ഞിരുന്നു.

  തൻ്റെ കൂടെ ലൊക്കേഷനിലേക്ക് വരുന്ന മകൾ നല്ല കുട്ടിയായി തന്നെ സഹകരിക്കുന്നുണ്ടെന്നും അഞ്ജലി പറഞ്ഞിരുന്നു. ലൊക്കേഷനിൽ ഉണ്ടായിരുന്ന മുഴുവൻ സമയവും അവൾ നല്ല ഉറക്കത്തിലായിരുന്നു. അങ്ങനെ മകളുടെ കൂടെ സഹകരണം ലഭിക്കുന്നത് തൻ്റെ ജോലി എളുപ്പത്തിലാക്കുകയാണെന്നും അഞ്ജലി പറഞ്ഞു. എന്തായാലും നടിയ്ക്ക് ആശംസകളേകുകയാണ് പ്രിയപ്പെട്ടവർ.

  English summary
  Viral: Drishyam 2 Actress Anjali Nair Shares Motherhood Message And Netizens Praise Actress Dedication. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X