For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സേഫ്റ്റി പിൻ വാങ്ങാനും സുനിച്ചൻ വേണം; ഭർത്താവിൻ്റെ വാലിൽ പിടിച്ച് നടന്ന സ്വഭാവത്തെ പറ്റി മഞ്ജു പത്രോസ്

  |

  ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ അഭിനയ രംഗത്തേക്ക് എത്തി, ഇപ്പോള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടിയാണ് മഞ്ജു പത്രോസ്. സിനിമകൡ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളായിരുന്നു മഞ്ജുവിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തത്. ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ് നടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും.

  Also Read: ബിഗ് ബോസിലേക്ക് അവള്‍ വന്നാല്‍ ഒളിച്ചിരിക്കും; നടി വനിതയോടുള്ള പേടി പങ്കുവെച്ച് ഫൈനലിലെത്തിയ മത്സരാര്‍ഥികള്‍

  അതേ സമയം തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് മഞ്ജു പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. എസ്‌കുലേറ്ററില്‍ പോലും കയറാന്‍ പേടിച്ചിരുന്ന ഒരാളായിരുന്നു താനെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു പത്രോസ് പറഞ്ഞത്. നടിയുടെ വാക്കുകളിങ്ങനെയാണ്...

  actress-manju-pathrose-photo

  'ഇപ്പോള്‍ മഞ്ജു പത്രോസ് എന്നല്ല, എല്ലാവര്‍ക്കും ഞാനിപ്പോള്‍ തങ്കമാണ്. നൈറ്റിയൊക്കെ ഇട്ട് മുടിയൊന്നും ചീകി കെട്ടാതെ നടക്കുന്ന പെണ്ണാണ് തങ്കം. നിലത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യും, അങ്ങനെ സ്ഥിരമായി വീട്ടില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളാണ് അൡയന്‍സ് എന്ന പരമ്പരയിലും ചെയ്യുന്നതെന്നാണ് മഞ്ജു പറയുന്നത്.

  Also Read: ഞാന്‍ പോവുകയാണെന്നാണ് ചേച്ചി പറഞ്ഞത്; എന്നെ കണ്ടിട്ട് മനസിലായി, മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്

  ഇപ്പോള്‍ ഞാന്‍ കുറച്ച് മോഡേണ്‍ വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ക്കിത് ചേരില്ല. നിങ്ങള്‍ക്ക് സാരിയായിരിക്കും ചേരുക. ഞങ്ങളുടെ തങ്കം ഇങ്ങനെയല്ലെന്നാണ് പലരുടെയും കമന്റുകള്‍. പക്ഷേ മഞ്ജു പത്രോസും തങ്കവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളില്ലെന്ന് നടി ചോദിക്കുന്നു. എന്തായാലും ഒത്തിരി സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

  സിനിമയില്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളാണ് കൂടുതല്‍ ജനപ്രീതി നേടി തന്നത്. സിനിമയെക്കാളും കൂടുതല്‍ പ്രിയം ലഭിച്ചത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. 2012 ലാണ് ഞാന്‍ വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യില്‍ പങ്കെടുക്കുന്നത്. അങ്ങനൊരു ടെലിവിഷന്‍ ഷോ യില്‍ വരുന്നതിന് മുന്‍പ് ഞങ്ങളുടെ അതിലെ ഓടുന്ന മൂന്ന് ബസില്‍ അല്ലാതെ വലിയൊരു വാഹനത്തിലും ഞാന്‍ കയറിയിട്ടില്ല.

  actress-manju-pathrose

  എസ്‌കുലേറ്ററില്‍ പോലും കയറാന്‍ അറിയാത്ത വളരെ സാധാരണക്കാരിയായൊരു സ്ത്രീയായിരുന്നു ഞാന്‍. അതുവരെ സുനിച്ചന്റെ വാലില്‍ തുങ്ങിയിട്ടേ ഞാന്‍ നടന്നിട്ടുള്ളു. സേഫ്റ്റി പിന്‍ വാങ്ങണമെങ്കിലും സുനിച്ചന്‍ എന്റെ കൂടെ വരണം. ഒരു ദിവസം സുനിച്ചന് തിരക്കായത് കൊണ്ട് ന്യൂക്ലിയസ് മാളില്‍ ചുരിദാര്‍ വാങ്ങിക്കാന്‍ എന്നെ വിട്ടു. അന്നെന്റെ കൂട്ടുകാരിയെ വിളിച്ചെങ്കിലും അവള്‍ വന്നില്ല.

  ഒരു അന്യഗ്രഹജീവി കയറി പോകുന്നത് പോലെയാണ് ആ മാളിലേക്ക് ഞാന്‍ പോയത്. ഒരു പരിചയവുമില്ലാതെ ചെന്നിട്ട് എസ്‌കുലേറ്റര്‍ കണ്ടതോടെ തിരികെ പോരുകയാണ് ചെയ്തത്. അതിനകത്ത് കയറാനും അറിയില്ല, പേടിയുമായിരുന്നു. പിന്നീട് മറിമായത്തിലേക്ക് അഭിനയിക്കാന്‍ വന്നപ്പോള്‍ ഞാനൊരു ആര്‍ട്ടിസ്റ്റാണെന്ന് എനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.

  അവിടെ ഒരു സഹായത്തിനോ നേരംപോക്കിനോ എന്നെ വിളിച്ചതാണെന്നാണ് കരുതിയത്. ഇടയ്ക്ക് ചില സീനുകള്‍ ശരിയാകാതെ വരുമ്പോള്‍ ചേച്ചി അതൊന്നൂടി എടുക്കാമെന്ന് പറയും. എന്റെ ജോലി ഇതൊന്നുമല്ലല്ലോ, എനിക്കിത് അറിയുകയുമില്ല. പിന്നെ എന്നോടെന്തിനാണ് ഇത് പറയുന്നതെന്നാണ് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നത്. പക്ഷേ അവരെനിക്ക് പേയ്‌മെന്റ് തരുന്നുണ്ടെന്നും ഇതാണെന്റെ ജോലിയെന്നും ഒരുപാട് മുന്നോട്ട് പോയതിന് ശേഷമാണ് എനിക്ക് മനസിലായത്.

  actress-manju-pathrose-photo

  ലാലേട്ടനൊപ്പം മുന്തിരിവള്ളികളില്‍ അഭിനയിക്കുമ്പോഴാണ് ഞാനൊരു ആര്‍ട്ടിസ്റ്റാണെന്ന് എനിക്കും മറ്റുള്ളവര്‍ക്കുമൊക്കെ തോന്നി തുടങ്ങിയത്. ആ സിനിമയിലൂടെയാണ് എല്ലാവരും ഒരു ആര്‍ട്ടിസ്റ്റായി എന്നെ പരിഗണിക്കുന്നുണ്ടെന്ന് തോന്നി തുടങ്ങിയത്. പിന്നീട് സിനിമയിലേക്ക് വിളിക്കുമ്പോള്‍ 10 മുതല്‍ 15 വരെ ഉണ്ടാവണമെന്ന് പറയും.

  അന്ന് ചേട്ടാ, പതിമൂന്നിന് ഞാനുണ്ടാവില്ലെന്ന് ഒക്കെ പറയാന്‍ വല്ലാത്ത മടിയായിരുന്നു. മുന്തിരിവള്ളിയ്ക്ക് ശേഷമാണ് എനിക്ക് വേണ്ടി ദിവസങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചാര്‍ട്ട് ചെയ്ത് വെച്ചതെന്നും', മഞ്ജു പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Viral: Bigg Boss Malayalam Fame Manju Sunichen Opens Up About Her Career After Reality Show. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X