For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫസ്റ്റ് നൈറ്റിന് കൂട്ടുകാരുടെ പണിഷ്‌മെന്റിൽ ചേട്ടൻ്റെ നടുവുളക്കി; ഒന്നും നടന്നില്ല, കഥ പറഞ്ഞ് മഞ്ജുവും സിമിയും

  |

  ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി മഞ്ജു പത്രോസിന് വിമര്‍ശനം ലഭിച്ചത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് നടി. അതേ സമയം സുഹൃത്ത് സിമിയുടെ കൂടെ വ്‌ളോഗുമായി നടി എത്താറുണ്ട്. ബ്ലാക്കീസ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും രസകരമായ വീഡിയോസ് പങ്കുവെക്കാറുള്ളത്.

  അത്തരത്തില്‍ കിടിലനൊരു വ്‌ളോഗ് എടുക്കാന്‍ വന്നെങ്കിലും അത് നടക്കാതെ പോയെന്നാണ് പുതിയ വീഡിയോയില്‍ ഇരുവരും പറയുന്നത്. ഇതോടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാമെന്ന് കരുതി. അങ്ങനെ സുഹൃത്തുക്കള്‍ ഉണ്ടാക്കി കൊടുത്ത ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായിട്ടാണ് മഞ്ജുവും കൂട്ടുകാരി സിമിയും എത്തിയിരിക്കുന്നത്.

  Also Read: പ്രിയതമയുടെ മുന്‍കാമുകനെ കെട്ടിപ്പിടിച്ച് ഹൃത്വിക് റോഷന്‍; ഡിന്നർ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തായി

  ജീവിതത്തിലെ ഏറ്റവും ഇഷ്ടം തോന്നിയ കാലഘട്ടം ഏതാണെന്ന ചോദ്യത്തിന് ഇപ്പോഴാണെന്നാണ് മഞ്ജുവും സിമിയും പറയുന്നത്. നാല്‍പതുകളാണ് ഏറ്റവുമധികം ആഘോഷിക്കുന്നത്. 35 ന് മുകളിലേക്കുള്ള കാലമാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളത്.

  ഈ സമയത്തെ യാത്രകളൊക്കെ ഭയങ്കര രസമാണ്. വല്ലാത്ത ധൈര്യമാണ് തോന്നുന്നത്. പിള്ളേര്‍ കൂടി വളര്‍ന്നതോടെ അവരെ സുഹൃത്തുക്കളെ പോലെ കാണാന്‍ സാധിക്കുന്നുണ്ട്. മാതാപിതാക്കള്‍ എന്നതിലുപരി സുഹൃത്തുക്കളാണ് ഞങ്ങള്‍ അവര്‍ക്ക്. ഇതെല്ലാം ഈ പ്രായത്തിലാണെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.

  Also Read: നിങ്ങളുടെ കുടുംബപ്രശ്നം പറയാനുള്ള വേദിയല്ല; അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞുവെന്നും ദര്‍ശന

  ജീവിതത്തില്‍ എപ്പോഴെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും കുറച്ച് കാശൊക്കെ എടുത്തിട്ടുണ്ടെന്നാണ് സിമി പറഞ്ഞത്. എന്നാല്‍ ചെറുപ്പത്തില്‍ അടുത്ത വീട്ടില്‍ നിന്നും മാങ്ങയും ചെടികളുമൊക്കെ മോഷ്ടിച്ച കഥയാണ് മഞ്ജുവിന് പറയാനുള്ളത്.

  ഇതിന് പുറമേ സീരിയസായി താനൊരു മോഷ്ണം നടത്തിയെന്നും നടി കൂട്ടിച്ചേര്‍ത്തു. 'പണ്ടെനിക്കൊരു ലൈനുണ്ടായിരുന്നു. അക്കാലത്ത് എന്റെ അമ്മച്ചിയുടെ ആങ്ങള ഗള്‍ഫില്‍ നിന്നും വന്നു. എന്നിട്ട് ഭയങ്കര രസമുള്ളൊരു പേന പപ്പയ്ക്ക് സമ്മാനിച്ചിരുന്നു. അത് ഞാന്‍ മോഷ്ടിച്ച് ലൈനായ ചേട്ടന് കൊടുത്തെന്നാണ്', മഞ്ജു പറയുന്നത്.

  എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴോ മറ്റോ സംഭവിച്ച കഥയാണിത്. എന്നാല്‍ ആ ചേട്ടന്‍ പേനയുമായി നടക്കുന്നത് പപ്പ കണ്ടു. വീട്ടില്‍ വന്ന് തപ്പിയപ്പോ അത് കാണാതെ വന്നതോടെ എന്നെ പിടിച്ചു. അങ്ങനെ അക്കാര്യം എല്ലാവരും അറിഞ്ഞു. അതൊരു പ്രേമം ഒന്നുമായിരുന്നില്ല. ആ പ്രായത്തില്‍ തോന്നുന്ന ഒരു കൗതുകം മാത്രമെന്ന് മഞ്ജു കൂട്ടിച്ചേര്‍ത്തു.

  ഫസ്റ്റ് നൈറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ കഥയാണ് സിമി പറഞ്ഞത്. ഭര്‍ത്താവ് സാബുവിന്റെ സുഹൃത്തുക്കളാണ് മണിയറ ഒരുക്കിയത്. എന്നാല്‍ വീടിന്റെ താഴെ നിലയില്‍ നിന്ന് പരസ്യമായി ഞങ്ങളെ കൊണ്ട് പാല് കുടിപ്പിച്ചു. ശേഷം എന്നെ എടുത്ത് മുകളിലേക്ക് കയറാനാണ് കൂട്ടുകാര്‍ സാബുച്ചേട്ടനോട് പറഞ്ഞത്. അങ്ങനെ എന്നെ എടുത്ത് മുകളിലേക്ക് കയറുന്നതിനിടെ അദ്ദേഹത്തിന്റെ നടുവുളക്കി. ഇതോടെ കാര്യങ്ങളൊന്നും നടന്നില്ലെന്ന് തമാശരൂപേണ സിമി പറയുന്നു.

  മഞ്ജുവിന് ഫസ്റ്റ് നൈറ്റിനെ കുറിച്ച് വലിയ ഓര്‍മ്മ ഇല്ലെന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞ ഉടനെ കോട്ടയത്തായിരുന്നു. അവിടെ ഒറ്റയ്ക്കാണ് ഞങ്ങള്‍ വീട്ടിലുണ്ടായത്. അന്നാണെങ്കില്‍ നല്ല മഴ കൂടി ഉണ്ടായിരുന്നതിനാല്‍ രണ്ടാളും ക്ഷീണം കാരണം മൂടി പുതച്ച് ഉറങ്ങുകയാണ് ചെയ്തതെന്ന് മഞ്ജു പറഞ്ഞു.

  വീഡിയോ കാണാം

  Read more about: manju മഞ്ജു
  English summary
  Viral: Bigg Boss Malayalam Fame Manju Sunichen Opens Up Her First Night Story With Friend Simi. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X