For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോള്‍ നീ വലിയ ആളായി, അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് ആളായി; സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചന്‍

  |

  വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് നടി മഞ്ജു പത്രോസ് മുന്നോട്ട് പോവുന്നത്. ഒരു ടെലിവിഷന്‍ ഷോ യില്‍ പോയതിന്റെ പേരില്‍ നടിയ്ക്ക് ഒത്തിരി വിവാദം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ജീവിതത്തിന്റെ പുതിയ സന്തോഷങ്ങള്‍ക്കൊപ്പം മുന്നോട്ട് പോവുകയാണ് നടി. ഇന്നിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസത്തെ കുറിച്ചാണ് മഞ്ജു പറഞ്ഞിരിക്കുന്നത്.

  മകന്‍ ബെര്‍ണാച്ചന്റെ ജന്മദിനമാണെന്ന് സൂചിപ്പിച്ച് മകനൊപ്പമുള്ള ഫോട്ടോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം വൈറലാവുകയും ചെയ്തു. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ നടി നല്‍കിയ അടിക്കുറിപ്പാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.

  Also Read: യൂട്യൂബില്‍ നിന്നുള്ള ആദ്യ വരുമാനം വലിയ തുകയായി; പിന്നെയത് കൂടി, കണക്ക് വിവരം പുറത്ത് വിട്ട് മൃദുലയും യുവയും

  'അമ്മേടെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍... ഓരോ പിറന്നാളുകള്‍ പിന്നിട്ട് നീ ഇപ്പോള്‍ വലിയ ആളായി. സങ്കടം വരുമ്പോള്‍ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വലിയ ആള്‍. എന്നാലും അമ്മയ്ക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്. എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു. എല്ലാവരുടെയും പ്രാര്‍ഥന എന്റെ മോന് ഉണ്ടാകണം',... എന്നുമാണ് മഞ്ജു പത്രോസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: എനിക്കൊരു അടിയുടെ കുറവുണ്ട്! സ്റ്റാര്‍ മാജിക്കിന്റെ തട്ടില്‍ തിരിച്ചെത്തി തങ്കു; പോയതിന്റെ കാരണം പറയുന്നു!

  നടിയുടെ പോസ്റ്റിന് താഴെ മകന് ജന്മദിനസന്ദേശങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്. നമ്മുടെ മഞ്ജുമ്മയുടെ ബെര്‍ണാച്ചന്‍ മോന് ഒരായിരം ജന്മദിനാശംസകള്‍. ദൈവം എല്ലാ അനുഗ്രഹങ്ങളും മോന് തരട്ടെ. മഞ്ജുമ്മയുടെ കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ, എത്ര വലുതായാലും അമ്മക്ക് എന്നും ഒരു തണലായി ഉണ്ടാകണം, വളര്‍ന്ന് വലുതായി മിടുക്കനായി അമ്മയെയും, അച്ഛനെയും സ്‌നേഹിച്ച്, അവരെ പൊന്നുപോലെ നോക്കാന്‍ മോന് കഴിയട്ടെ, എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

  അതേ സമയം നെഗറ്റീവ് കമന്റുകളൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് നടിയോട് ഒരു ആരാധിക പറയുന്നത്. 'മഞ്ജുന്റെ മനസ് മനസിലാക്കിയവര്‍ നിങ്ങളെ കുറിച്ച് നെഗറ്റീവ് പറയില്ല.. ഞാനും ഇയാളെ പോലെ തന്നെ ആണ്... ഏതായാലും മോന് പിറന്നാള്‍ ആശംസകള്‍', എന്നും കമന്റില്‍ പറയുന്നു. ബിഗ് ബോസില്‍ പോയതോട് കൂടിയാണ് മഞ്ജു പത്രോസിനെതിരെ നെഗറ്റീവ് കമന്റുകള്‍ വന്ന് തുടങ്ങിയത്. ആദ്യം നടിയ്ക്ക് മാത്രമായിരുന്നെങ്കില്‍ പിന്നീട് കുടുംബത്തിനാകെ വിമര്‍ശനം ലഭിച്ചു.

  മകന്‍ ബെര്‍ണാച്ചനെ പോലെ ബിഗ് ബോസിനകത്ത് സഹമത്സരാര്‍ഥിയെ സ്‌നേഹിച്ചതാണ് മഞ്ജുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കാരണം. മകനെ മിസ് ചെയ്യുന്നത് കൊണ്ടാണ് അവനെ മകനെ പോലെ സ്‌നേഹിച്ചതെന്നാണ് നടി മുന്‍പ് പറഞ്ഞത്. എന്നാല്‍ പുറത്ത് വന്നപ്പോള്‍ സഹമത്സരാര്‍ഥിയ്ക്ക് ഉമ്മ കൊടുക്കുന്നതും അദ്ദേഹത്തിന്റെ മടിയില്‍ കിടക്കുന്നതുമായ പലതരത്തിലുള്ള ചിത്രങ്ങളാണ് കാണേണ്ടി വന്നതെന്നാണ് അടുത്തിടെ മഞ്ജു പറഞ്ഞത്.

  തന്നെ വിമര്‍ശിച്ചാലും മകനടക്കമുള്ള കുടുംബത്തിനെതിരെ അധിഷേപം വന്നപ്പോള്‍ നടി പ്രതികരിച്ചിരുന്നു. ഇടക്കാലത്ത് ഭര്‍ത്താവുമായിട്ടും നടി പിണങ്ങി കഴിയുകയാണെന്ന ആരോപണവും വന്നു. എന്നാല്‍ സുനിച്ചനുമായി യാതൊരു കുഴപ്പവുമില്ലെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയായി കഴിയുകയാണെന്നും മഞ്ജു പത്രോസ് പറയുന്നു.

  Read more about: manju മഞ്ജു
  English summary
  Viral: Bigg Boss Malayalam Fame Manju Sunichen's Birthday Wishes To Son Ed Bernard. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X