For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയ വിവാഹം അല്ലാതെ ഇത്രയും ചേരുന്ന ആളെ എങ്ങനെ കിട്ടി; വൈറൽ ദമ്പതിമാരായ ലക്ഷ്മിയുടെയും സഞ്ജുവിൻ്റെയും ജീവിതം

  |

  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന വൈറല്‍ കപ്പിള്‍സാണ് സഞ്ജുവും ലക്ഷ്മിയും. എന്തുവാ ഇത് എന്നൊരൊറ്റ ഡയലോഗിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. ടിക് ടോകിലൂടെ തുടങ്ങിയ അഭിനയമാണ് ഇരുവരെയും ടെലിവിഷന്‍ പരിപാടി വരെ കൊണ്ട് എത്തിച്ചത്. ചെറുപ്പത്തിലേയുള്ള അഭിനയമോഹം സഫലമാവുകയാണെന്നാണ് സഞ്ജു പറയുന്നത്.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കെമിസ്ട്രി കണ്ട് പ്രണയിച്ച് വിവാഹം കഴിച്ചതാണോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പക്കാ അറഞ്ചേഡ് മ്യാരേജ് ആണെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സഞ്ജു പറയുന്നത്. ഒപ്പം വീഡിയോയില്‍ വലിയ പിന്തുണയായി ലക്ഷ്മി മാറിയതിനെ കുറിച്ചും സഞ്ജു പറയുന്നുണ്ട്.

  ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചതാണോന്ന് പലരും ചോദിക്കാറുണ്ട്. അല്ല പക്ക അറേഞ്ച്ഡ് ആയിരുന്നു. ഇത്ര കൃത്യമായി ചേരുന്ന ഒരാളെ കിട്ടിയത് എങ്ങനെയാണെന്നാണ് അടുത്ത ചോദ്യമെന്ന് സഞ്ജു പറയുന്നു. ടിക് ടോകിലൂടെ തുടങ്ങിയ ജീവിതം വലിയ സന്തോഷത്തിലെത്തി നില്‍ക്കുന്നതിനെ കുറിച്ച് പറയുകയാണ് താരം.

  അമ്മ എനിക്ക് ചോറ് വാരി തരുന്ന ഒരു വീഡിയോയണ് ആദ്യം ഹിറ്റായത്. അത് വൈറലായതോടെ വലിയ ആവേശമായി. കൂടുതല്‍ വീഡിയോകള്‍ ചെയ്തു. നല്ല റീച്ച് കിട്ടി തുടങ്ങിയപ്പോഴാണ് ടിക് ടോക് നിരോധിച്ചത്. അതോടെ വലിയ വിഷമമായി. അപ്പോള്‍ അനുരാജ് ആന്‍ഡ് പ്രീണയിലെ അനുരാജേട്ടന്‍ സമാധാനിപ്പിച്ചു. യൂട്യൂബിലും ഫേസ്ബുക്കിലും ശ്രമിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും തുടങ്ങിയത്. വീഡിയോകളൊക്കെ അതില്‍ ഇട്ടതോടെ എല്ലാം തകര്‍പ്പന്‍ ഹിറ്റായി.

  ഷെയറും റീച്ചും കൂടി. ഇപ്പോള്‍ യൂട്യൂബില്‍ ആറ് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. തുടക്കത്തില്‍ ഞാനാണ് വീഡിയോയ്ക്ക് കണ്ടന്റുകള്‍ തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ വരുന്നവയില്‍ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണ്. റിഹേഴ്‌സലില്ലാതെയാണ് ഷൂട്ട്. ഡയലോഗ് ഇപ്രംവൈസേഷന് വേണ്ടി ചിലതൊക്കെ റീ ഷൂട്ട് ചെയ്യാറുണ്ടെന്ന് മാത്രം.

  കല്യാണം കഴിഞ്ഞ സമയത്ത് എന്റെ അഭിനയ മോഹത്തെ കുറിച്ച് ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു. ഞാന്‍ ഫുള്‍ സപ്പോര്‍്ട്ടാണ് ഒന്നിനും പേടിക്കണ്ട എന്നായിരുന്നു അവളുടെ മറുപടി. ആദ്യ ലോക്ക്ഡൗണ്‍ കാലത്താണ് തങ്ങള്‍ ടിക്ക് ടോക്ക് ചെയ്യാന്‍ തുടങ്ങിയത്. ആദ്യമൊക്കെ ലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. അധ്യാപിക ആവണം എ്‌നതായിരുന്നു ലക്ഷ്യം. എങ്കിലും തന്റെ ആഗ്രഹത്തിന് അവളും ഒപ്പം നിന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണിയായിരുന്നു.

  Mahesh Narayanan's reply to critics | FilmiBeat Malayalam

  ആദ്യമൊക്കെ ലക്ഷ്മിയുടെ പെര്‍ഫോമന്‍സ് കണ്ട് ഞാനും വീട്ടുകാരും ഞെട്ടി. ഇവളിത്ര പ്രതിഭയാണെന്ന് ഞാനുമറിഞ്ഞില്ല. അവള് കാരണമാണ് റീച്ച് കിട്ടി തുടങ്ങിയത്. 'എന്തുവാ ഇത്' എന്ന ഡയലോഗ് ഒക്കെ വലയി ഹിറ്റായി. കമന്റുകളില്‍ നിറയെ ഈ ഡയലോഗ് ആയിരുന്നു. ആദ്യം കരുതിയത് വീഡിയോ കണ്ട് ഇഷ്ടപ്പെടാതെ എന്തുവാ ഇത് എന്ന് ചോദിക്കുന്നതാണെന്നാണ്. പിന്നീടാണ് ആളുകള്‍ ഈ ഡയലോഗ് ഇഷ്ടപ്പെട്ട് കമന്റിടുകയാണെന്ന് മനസിലായത്. ഇതിനോടകം 70 വീഡിയോസ് ചെയ്തിട്ടുണ്ട്. സിനിമയില്‍ ചില ഓഫറുകളുണ്ട്. പറയാറായിട്ടില്ല.

  English summary
  Viral Couples Lekshmi And Sanju's Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X