For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലില്‍ മേക്കപ്പിട്ട് വായുവിലൂടെ നടന്നു; പ്രേതമായി അഭിനയിക്കുന്നത് വളരെ രസമായിരുന്നെന്ന് ദിവ്യ ഉണ്ണി

  |

  മലയാളികളുടെ മനസില്‍ എന്നും ഇഷ്ടം നേടിയെടുത്ത നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന ദിവ്യ പിന്നീട് നൃത്ത സ്‌കൂള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ കാലം കൊണ്ട് സിനിമാലോകത്ത് വലിയൊരു തരംഗമാവാന്‍ ദിവ്യ ഉണ്ണിയ്ക്ക് സാധിച്ചിരുന്നു.

  ഒരേ സമയം നാടന്‍ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലുമൊക്കെ തിളങ്ങാന്‍ ദിവ്യയ്ക്ക് കഴിഞ്ഞു. ഇടയ്ക്ക് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രത്തില്‍ നായികയായിട്ടെത്തി ദിവ്യ പ്രേക്ഷകരെ ഞെട്ടിച്ചു. പ്രേതമായിട്ടും നായികയായിട്ടും ദിവ്യ ശ്രദ്ധേയായി. ഇപ്പോഴിതാ ആകാശഗംഗയിലെ പ്രേതത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതിനെ പറ്റി പറയുകയാണ് നടി. റിമി ടോമിയുടെ കൂടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിവ്യ.

  ആകാശഗംഗ സിനിമയിലെ പ്രേതം വരുന്ന സീനുകള്‍ ഷൂട്ട് ചെയ്യുന്നത് നല്ല രസമായിരുന്നെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. രാവിലെ വന്നാല്‍ ക്രെയിനിന് മുകളില്‍ കയറി ഇരുന്നാല്‍ മതി. എന്നിട്ട് പ്രേതം വായുവിലൂടെ നടക്കുന്നത് പോലെ കാലുകള്‍ മാത്രം ഇങ്ങനെ നടത്തി കാണിക്കണം. കാലില്‍ മേക്കപ്പ് ഓക്കെ ഇട്ട് കാലിന്റെ മാത്രം ഷോട്ടുകളാണ് എടുക്കുക. അതൊക്കെ നല്ലൊരു അനുഭവം തന്നെയായിരുന്നു എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.

  Also Read: മേഘ്‌ന രാജിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; റയാന് കൂട്ടായി അനിയത്തിയോ അനിയനോ ഉടനെത്തും

  അതേ സമയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകളും റിമി ടോമി ചോദിച്ചു. അതിന് മറുപടി പറയവേ വര്‍ണപ്പകിട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ പറ്റിയും നടി വ്യക്തമാക്കി.

  'ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ അദ്ദേഹത്തിന്റെ ഫാനാണ്. ആരാണ് അങ്ങനെ അല്ലാത്തതുള്ളത്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ കണ്ട് മനസില്‍ കൊണ്ട് നടക്കുകയായിരുന്നു. ആദ്യ സിനിമയായ കല്യാണസൗഗന്ധികം കഴിഞ്ഞതിന് ശേഷം രണ്ടാമത് അഭിനയിക്കുന്നത് ലാലേട്ടന്റെ കൂടെയാണ്. രണ്ടാമത്തെ പടത്തിലേക്ക് തന്നെ ലാലേട്ടന്റെ കൂടെ വിളിച്ചപ്പോള്‍ വലിയ സന്തോഷമായി.

  Also Read: വണ്ടിച്ചെക്ക് കൊടുത്ത് കൊച്ചിന്‍ ഹനീഫയെ പറ്റിച്ചവര്‍; ദിലീപും മമ്മൂട്ടിയുമൊക്കെയാണ് ആ കുടുംബത്തെ സഹായിച്ചത്

  അങ്ങനെ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയിലും അഭിനയിക്കുന്നത്. ഇങ്ങനൊരു കഥാപാത്രമാണെന്ന് സംവിധായകനാണ് പറഞ്ഞത്. ലാലേട്ടന്റെ കൂടെ അഭിനയിക്കേണ്ടത് ഇതുപോലൊരു പാട്ട് സീനിലാണെന്ന് പറഞ്ഞപ്പോഴെക്കും എന്റെ കാറ്റ് പോയെന്നും ദിവ്യ ഉണ്ണി തമാശരൂപേണ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

  Also Read: പ്രഭാസുമായി ഞാന്‍ വഴക്ക് കൂടി; സ്വീറ്റ്‌സര്‍ലാന്‍ഡില്‍ വച്ച് കങ്കണയും ബാഹുബലി താരവും തമ്മിലെ വഴക്ക് നടന്ന കഥ

  നിലവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ നടി രണ്ടാമതും വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയിരുന്നു. മാത്രമല്ല ആദ്യ ബന്ധത്തിലുള്ള രണ്ട് മക്കളും ദിവ്യയുടെ കൂടെ തന്നെയാണ് താമസം.

  English summary
  Viral: Divya Unni Opens Up About Aakasha Ganga Movie And Working With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X