twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സിനിമ നടക്കാതെ പോയതാണോ? നേരത്തിന് മുന്‍പുള്ള ചിത്രം ഇതാണ്,വൈറല്‍ കുറിപ്പ്

    |

    പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചില സിനിമകളുടെ പ്രഖ്യാപനം നടന്നെങ്കിലും ഇതുവരെ അതൊന്നും നടന്നില്ല. അങ്ങനെയിരിക്കവേ പ്രേമത്തിന്റെ അഞ്ചാം വാര്‍ഷികം മേയ് 29 ന് എല്ലാവരും വലിയ ആഘോഷമാക്കി. സമൂഹമാധ്യമങ്ങള്‍ നിറയെ നിവിന്‍ പോളിയുടെ പ്രേമം സിനിമയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളായിരുന്നു പുറത്ത് വന്നത്.

    അതിനിടെ പ്രേമത്തിന് മുന്‍പ് അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യാനിരുന്ന സിനിമയെ കുറിച്ചും എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേ കാര്യം വ്യക്തമാക്കി കൊണ്ട് സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ അതുല്‍ എന്ന വ്യക്തി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. അല്‍ഫോണ്‍സ് പുത്രന്‍ ചെയ്യാനിരുന്ന ആദ്യ ചിത്രത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിവുള്ള സംഭവകഥയായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

     അല്‍ഫോണ്‍സിന്റെ സിനിമകള്‍

    'പ്രേമം' അഞ്ചാം വാര്‍ഷികം പ്രമാണിച്ചു ഭരദ്വാജ് രംഗന്‍ അല്‍ഫോന്‍സ് പുത്രനുമായി നടത്തിയ ഇന്റര്‍വ്യൂ വായിച്ചു. അതില്‍ പറയുന്നുണ്ട് 'നേരം' തമിഴ് വേര്‍ഷന് ആദ്യ ചോയ്‌സ് ജയ് ആയിരുന്നു പിന്നീട് വൈഭവ് റെഡ്ഡിയെ വച്ച് പ്ലാന്‍ ചെയ്തു എങ്കിലും നടന്നില്ല എന്ന്. അപ്പോഴാണ് ഇക്കാര്യം പിന്നെയും ഓര്‍മ വന്നത്.

    അല്‍ഫോണ്‍സിന്റെ സിനിമകള്‍

    ഹൈദരാബാദ് EFL യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം - 2012. എന്റെ ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആയ അര്‍ച്ചന കവി ഏതോ ഒരു ഷൂട്ടിന് വേണ്ടി ഹൈദരാബാദില്‍ വന്നപ്പോള്‍ ഞങ്ങളുടെ ക്യാമ്പസ്സില്‍ വരുന്നു. പിറ്റേ ദിവസം സിനിമയുടെ പൂജക്ക് എന്റെ ഫ്രണ്ടിനെയും ക്ഷണിച്ചു. ഒരു കമ്പനിക്കു ജൂബിലി ഹില്‍സിലെ സ്റ്റുഡിയോയിലേക്ക് (അന്നപൂര്‍ണ ആവണം) ഞാനും കൂടി, ചെന്നപ്പോ ദാണ്ടെ വൈഭവ് റെഡ്ഡി ഒക്കെ നിക്കുന്നു.

    അല്‍ഫോണ്‍സിന്റെ സിനിമകള്‍

    'സരോജ' കണ്ടപ്പോ തൊട്ട് ചങ്ങായീനെ ഇഷ്ടമാണ്. അര്‍ച്ചന കവി വഴി പടത്തിന്റെ പ്രൊഡ്യൂസറോട് സംസാരിച്ചു. രാജ് സഖറിയാസ്, 'അന്‍വര്‍' ഒക്കെ എടുത്ത ആളാണ്. അവിടെ ഉണ്ടായിരുന്ന പോസ്റ്ററില്‍ നോക്കിയപ്പോള്‍ സംവിധായകന്റെ പേര് 'അല്‍ഫോന്‍സ് പുത്രന്‍'. പുത്രനോ? എന്തൊരു പേര്! മലയാളി ആവണം, ഞാന്‍ വിചാരിച്ചു.

    അല്‍ഫോണ്‍സിന്റെ സിനിമകള്‍

    ഏതോ ഷോര്‍ട് ഫിലിം ഒക്കെ ചെയ്ത ആളാണത്രെ. ആദ്യത്തെ പടം ആണ് പോലും. പുള്ളിയെ അന്ന് കണ്ടില്ല. ഹൈദരാബാദ് ആരേലും വന്നു കഴിഞ്ഞാല്‍ അവരെ ചാര്‍മിനാര്‍ കാണിക്കണം എന്നുള്ളതുകൊണ്ട് പൂജ ഒക്കെ കഴിഞ്ഞു അര്‍ച്ചന കവി ഉള്‍പ്പടെ ഞങ്ങള്‍ നാല് പേര്‍ അങ്ങോട്ട് പോയി പേര്‍ള്‍ ഷോപ്പിംഗ് ഒക്കെ ചെയ്തു കറങ്ങി നടന്നു പിന്നെ ഒരു ബിരിയാണീം കഴിച്ചു സാന്തോഷമായി എയര്‍പോര്‍ട്ടില്‍ പോയി ടാറ്റ പറഞ്ഞു പിരിഞ്ഞു.

     അല്‍ഫോണ്‍സിന്റെ സിനിമകള്‍

    അന്ന് മുതല്‍ ആ പടത്തിന്റെ വാര്‍ത്ത എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കുമായിരുന്നു. എന്തോ ആ പ്രൊജക്റ്റ് നടന്നില്ല. പിന്നെ ഞാന്‍ ആ പുത്രന്റെ പേര് ശ്രദ്ധിക്കുന്നത് അടുത്ത കൊല്ലം നിവിന്‍ പോളിയെ വച്ച് ഒരു പടം റിലീസ് ചെയ്തപ്പോഴാണ്. മുക്കം 'റോസ്' തിയേറ്ററില്‍ കണ്ടു ചിരിച്ചു മറിഞ്ഞത് ഓര്‍മയുണ്ട്. അപ്പൊ പറഞ്ഞു വന്നത്. നേരം രണ്ടു തരത്തിലുണ്ട്. ഒന്ന് നല്ല നേരം, മറ്റൊന്ന് ചീത്ത നേരം. ചീത്ത നേരം ഇടയ്ക്കു വന്നാലും പിന്നെ നല്ല നേരം ഉണ്ടാവാം. അഭിവാദ്യങ്ങള്‍ മിസ്റ്റര്‍ അല്‍ഫോന്‍സ് പുത്രന്‍.

    English summary
    Viral Facebook Post About Alphonse Puthren's First Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X