twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നയും റസൂലും മാത്രമാണ് താൻ തിരഞ്ഞെടുത്ത ചിത്രം, അതിന് കാരണമുണ്ട്, ഫഹദിന്റെ വാക്കുകൾ വൈറലാകുന്നു

    |

    പരാജയത്തിൽ തുടങ്ങി പിന്നീട് മലയാള സിനിമയിൽ വിജയങ്ങൾ കൈ പിടിയിലൊതുക്കി/ നടനാണ് ഫഹദ് ഫാസിൽ. പിതാവ് ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആദ്യ ചിത്രം തന്നെ വൻ പരാജയമായിരുന്നു നടന് നൽകിയത്. മറ്റെരു കുഞ്ചാക്കോ ബോബനെയായിരുന്നു അന്ന് മലയാളി പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ പിന്നീട് പ്രേക്ഷകരുടെ വിധിയെഴുത്തുകൾ തിരുത്തി കുറിച്ച് കൊണ്ടായിരുന്നു ഫഹദിന്റെ വളർച്ച.

    ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്, മാധുരി ദീക്ഷിത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു

    2011 ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആയിരുന്നു ഫഹദിന്റെ കരിയർ മാറ്റിയത്. പിന്നീട് പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, ആമീൻ തുടങ്ങിയ ചിത്രത്തിലെ നടന്റെ പ്രകടനം വിസ്മയിപ്പിക്കുകയായിരുന്നു. അതുവരെ കണ്ടു വന്ന നായക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഫഹദിന്റെ ഓരേ കഥാപാത്രങ്ങളും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് ഫഹദിന്റെ ഒരു പഴയ അഭിമുഖമാണ്. കരിയറിൽ തിരഞ്ഞെടുത്ത ഒരോയൊരു ചിത്രത്തെ കുറിച്ചാണ് നടൻ പറയുന്നത്.

    കരിയറിൽ തിരഞ്ഞെടുത്ത ചിത്രം

    മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറിൽ താൻ തിരഞ്ഞെടുത്തത് ഒരെയൊരു സിനിമ മാത്രമാണെന്നാണ് ഫഹദ് പറയുന്നത്. ബാക്കിയെല്ലാം തേടി എത്തിയതാണ്. 2013ൽ ഛായാഗ്രാഹകൻ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രമാത്രമാണ് ഫഹദ് തിരഞ്ഞെടുത്ത ചിത്രം. നടന്റെ വാക്കുകൾ ഇങ്ങനെ...

    അന്നയും  റസൂലും

    എന്റെ കരിയറിൽ ഒരു സിനിമ മാത്രമാണ് താൻ തിരഞ്ഞെടുത്തത്. ബാക്കിയെല്ലാം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. താൻ പ്ലാൻ ചെയ്ത് ഒരു പ്രൊജക്ട് ഉണ്ടാക്കിയെടുക്കുന്ന ആളല്ല. അങ്ങനെ ചെയ്ത ഏക പ്രൊജക്ട് അന്നയും റസൂലും മാത്രമാണ്. രാജീവ് രവിയെ ഒരു സംവിധായകനായി കാണാനുള്ള ഒരു ആഗ്രഹം കൊണ്ടായിരുന്നു അത്. രാജീവ് രവിയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് തോന്നിയിരുന്നു. അതിൽ നിന്നാണ് അന്നയും റസൂലും ഉണ്ടായത്. മറ്റ് ചിത്രങ്ങൾ സംഭവിക്കുകയായിരുന്നെന്നും ഫഹദ് പറയുന്നു.

    രജീവ് രവി സിനിമ

    ഒരു രീതിയിലുളള ഡ്രാമയും ഉപയോഗിക്കാതെയാണ് രജീവ് രവി സിനിമ ചെയ്യുന്നത്. അഭിനേതാക്കളെ മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്. നേരത്തെ ക്യാമറയ്ക്ക് വേണ്ട രീതിയിലായിരുന്നു താരങ്ങൾ അഭിനയിച്ചിരുന്നത്. എന്നാൽ രാജീവ് രവിയുടെ ചിത്രങ്ങളിൽ ക്യാമറ അഭിനേതാക്കളെ ഫോളോ ചെയ്യും. അഭിനേതാക്കാൾ ക്യാമറയെ കുറിച്ച ചിന്തിക്കേണ്ടതില്ല. അന്നയും റസൂലും ചെയ്യുമ്പോൾ ക്യാമറ എവിടെയാണെന്ന് പോലും നമുക്ക് അറിയില്ല. താരങ്ങളുടെ ഇമോഷനെ ഫോളോ ചെയ്ത് കൊണ്ടാണ് രജീവ് രവി സിനിമ ചെയ്യുന്നത്. അത് തന്നെ വളരെയധികം ആകർഷിച്ചുവെന്നും ഫഹദ് ഫാസിൽ പറഞ്ഞു.

     എഞ്ചിനിയറിംഗ് വിട്ടത്

    എഞ്ചിനിയറിംഗ് വിട്ട് സിനിമയിൽ വീണ്ടും എത്തിയതിനെ കുറിച്ചും ഫഹദ് പറയുന്നു. താൻ ഒരു ആക്ടിങ് സ്കൂളിലും പോയി അഭിനയം പഠിച്ചിട്ടില്ല. സിനിമ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. എഞ്ചിനിയറിംഗ് പഠിക്കാൻ വേണ്ടിയായിരുന്നു വിദേശത്ത് പോയത്. ഒന്നര വർഷം ആത്മാർഥമായി അതിന് വേണ്ടി ശ്രമിച്ചു. എന്നാൽ അത് നടന്നില്ല. ആരെങ്കിലും കണ്ടുപിടിച്ച തീയറികൾ ഫോളോ ചെയ്യാനാണ് പറയുന്നത്. അത് തനിക്ക് കഴിയുമായിരുന്നില്ല. പിന്നെ ഫിലോസഫിയാണ് ചെയ്തത്. അത് കഴിഞ്ഞ് നാട്ടിലെത്തിയപ്പേൾ സിനിമകൾ നേടിയെത്തുകയായിരുന്നു. പിന്നീട് എല്ലാം സംഭവിക്കുകയായിരുന്നുവെന്നാണ് ഫഹദ് പറയുന്നത്.

    Recommended Video

    JoJi മികച്ച സിനിമയെന്ന് ദ ന്യൂയോര്‍ക്കര്‍ | FilmiBeat Malayalam

    കടപ്പാട്, മനോരമ വീഡിയോ

    English summary
    Viral: Fahadh Faasil Reveals Why He Choose Rajeev Ravi Movie Annayum Rasoolum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X