For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍

  |

  ഹാസ്യ കഥാപാത്രങ്ങളാണ് നടന്‍ ഹരിശ്രീ അശോകന്റെ കരിയറില്‍ വഴിത്തിരിവായത്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നടന്‍ ഇപ്പോള്‍ കുറച്ച് സീരിയസ് വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സിനിമയില്‍ ചിരിപ്പിക്കുന്ന വേഷങ്ങളാണ് കൂടുതലായി ചെയ്തിട്ടുള്ളതെങ്കിലും ജീവിതത്തില്‍ അത്ര തമാശക്കാരനല്ലെന്നാണ് ഹരിശ്രീ അശോകനും ഭാര്യയും പറയുന്നത്.

  എല്ലാത്തിലും ചില നിര്‍ബന്ധങ്ങളുള്ള താരം സ്വന്തം വിവാഹം നടന്നതിനെ കുറിച്ചും വെളിപ്പെടുത്തി. താന്‍ മൂന്ന് തവണ മാത്രമേ പെണ്ണ് കാണാന്‍ പോയിട്ടുള്ളു. മൂന്നാമത്തെ ആള്‍ ഭാര്യുയായി. ആദ്യം പോയ വീട്ടുകാരൊക്കെ പണക്കാരയതാണ് ആ ബന്ധം ഉപേക്ഷിക്കാനുള്ള പ്രധാന കാരണമെന്നാണ് നടനിപ്പോള്‍ പറയുന്നത്. നടി ആനി അവതാരകയായിട്ടെത്തുന്ന ആനീസ് കിച്ചണില്‍ മുന്‍പ് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.

  ഞാന്‍ അധികം പെണ്ണ് കണ്ടിട്ടില്ലെന്നാണ് ഹരിശ്രീ അശോഖന്‍ പറയുന്നത്. ഭാര്യയെ കെട്ടുന്നതിന് മുന്‍പ് രണ്ടേ രണ്ട് പേരെയെ കണ്ടിട്ടുള്ളു. എന്നെക്കാളും പണക്കാരായിട്ടുള്ള രണ്ട് കുടുംബമായിരുന്നു അത് രണ്ടും. ആദ്യം കണ്ടവര്‍ക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ വേണം. ഞാനന്ന് ടെലിംകോമിലാണ് വര്‍ക്ക് ചെയ്യുന്നത്.

  രണ്ടാമത്തെവര്‍ക്കും അതുപോലെ തന്നെയാണ് വരനെ കുറിച്ചുള്ള സങ്കല്‍പ്പം. എന്റെ വീട് ചെറിയതാണ്. ആ പെണ്‍കുട്ടികളുടേത് വലിയ വീടുകളും. ഇതെല്ലാം കാരണം വേണ്ടെന്ന് പറഞ്ഞു. അവര്‍ക്ക് എന്നെ ഇഷ്ടമായി. പക്ഷേ എനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞു.

  Also Read: ഞാൻ ഗർഭിണിയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും മൃദുല പിന്മാറിയതിനെ കുറിച്ച് നിർമാതാവ്

  ഒന്‍പത് പേരുള്ള വീടാണ് എന്റേത്. അതില്‍ രണ്ട് മുറിയേ ഉള്ളു. ഒരു കള്ളന്‍ കയറ് കെട്ടി ഇറങ്ങിയാല്‍ കാല് കുത്താന്‍ പോലും സ്ഥലമില്ല. അങ്ങനെയുള്ള വീടാണ്. അവിടെ ഇതുപോലെയുള്ള കുട്ടിയെ എങ്ങനെ കൊണ്ട് പോയി കിടത്താനാണ്. രണ്ട് പേരെ കണ്ടതിന് ശേഷം മൂന്നാമത് ഇവളെ പോയി കണ്ടു. ഞാന്‍ ഭാര്യയെ പെണ്ണ് കാണാന്‍ ചെന്ന അന്ന് പുള്ളിക്കാരി മീന്‍ വെട്ടി കൊണ്ടിരിക്കുകയാണ്. അത് പെണ്ണാണെന്ന് ആദ്യം അറിഞ്ഞില്ല. അങ്ങനെ മൂന്നാമത്തെ പെണ്ണുകാണാല്‍ ഇഷ്ടപ്പെട്ടു.

  Also Read: രണ്ട് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ ആ സന്തോഷമെത്തി; കുടുംബത്തിലെ പുതിയ നേട്ടം പങ്കുവെച്ച് ബഷീര്‍ ബഷി

  പ്രേമിക്കാനൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ കല്യാണം കഴിഞ്ഞിട്ടാണ് പ്രേമിച്ചതും. പ്രണയം തേങ്ങ പോലെയാണെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതിലെ വെള്ളവും തേങ്ങയുമൊക്കെ രുചിയുള്ളവയാണ്. എണ്ണ ആട്ടുകയും കറിയ്ക്ക് അരയ്ക്കുകയുമൊക്കെ ചെയ്യാം. പക്ഷേ തലയില്‍ വീണാല്‍ ജന്മം പാഴായി പോവുമെന്ന് തമാശരൂപേണ നടന്‍ പറയുന്നു. വന്നു കണ്ടു കീഴടക്കി എന്ന് പറയുന്നത് പോലെയാണ് ഞങ്ങളുടെ പ്രണയം. പെണ്ണ് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടു. വിവാഹം കഴിച്ചു, അത്രയേ ഉള്ളുവെന്നു നടന്‍ പറഞ്ഞു.

  Also Read: അമിതാഭ് ബച്ചനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചു; അദ്ദേഹത്തോട് നേരിട്ട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് നടി ശ്വേത മേനോൻ

  കല്യാണത്തിന് ശേഷമുള്ള പ്രണയമായിരുന്നു ആത്മാര്‍ഥമായിട്ടുള്ളത്. വീട്ടിലും ഇതേ തമാശയാണോന്ന് ചോദിച്ചാല്‍ അല്ലെന്നാണ് ഭാര്യ പറയുന്നത്. ഇരിക്കുന്ന സാധാനങ്ങള്‍ അവിടെ തന്നെ കണ്ടില്ലെങ്കില്‍ വലിയ പ്രശ്‌നമാണ്. അതുപോലെ ഭക്ഷണം വീട്ടില്‍ ആരും ബാക്കി വെക്കരുതെന്ന വാശിയുണ്ട്. ആവശ്യത്തിനുള്ളത് മാത്രം കഴിച്ചാല്‍ മതിയെന്നാണ് പറയുക. വിളമ്പിയത് ബാക്കി വെക്കാന്‍ താനൊരിക്കലും സമ്മതിക്കില്ലെന്ന് അശോകന്‍ വ്യക്തമാക്കുന്നു.

  English summary
  Viral: Harisree Ashokan Opens Up About His Marriage With Now Wife Preetha Ashokan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X