For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് വിവാഹം നടക്കാതെ പോയത്; അവിവാഹിതനായി തുടരുന്നതിനെ പറ്റി ഇടവേള ബാബു

  |

  നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. നേതൃത്വത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് നടന്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുമുണ്ട്. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്റെ പുത്തന്‍ സിനിമ നെഗറ്റീവാണെന്ന അഭിപ്രായവുമായി വന്നിട്ടാണ് ഇടവേള ബാബു പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്.

  Also Read: ഐസിയുവില്‍ നിന്നും റൂമിലേക്ക്! നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരികെ എത്തുകയാണെന്ന് ദിയ സന

  അതേ സമയം ഇപ്പോഴും വിവാഹിതനാവാതെ ക്രോണിക് ബാച്ചിലറെ പോലെ ജീവിക്കുകയാണ് നടന്‍. മലയാള സിനിമയിലെ നടിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുന്ന ആളാണ് ഇടവേള ബാബുവെന്നും അതാണ് വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നതിന്റെ കാരണമെന്ന് പ്രമുഖയായൊരു നടി മുന്‍പ് അഭിപ്രായപ്പെട്ടത്. തന്റെ വിവാഹത്തെ കുറിച്ച് ഇടവേള ബാബു തന്നെ മുന്‍പ് സംസാരിച്ചിരുന്നു.

  താന്‍ വിവാഹിതനായി കാണണമെന്നത് തന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് മുന്‍പൊരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇടവേള ബാബു പറഞ്ഞത്. 'മരിക്കുന്നത് വരെയും അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുകയാണല്ല എന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്നാണ്', ഇടവേള ബാബു പറയുന്നത്.

  Also Read: കാറ് വാങ്ങാന്‍ വന്നിട്ട് വാങ്ങിയത് എന്നെ; പരിചയപ്പെട്ട് ഒരു മാസം കൊണ്ട് വിവാഹമായെന്ന് ഫിറോസും സജിനയും

  വിവാഹമെന്ന ആഗ്രഹം മാത്രം നടന്നില്ലെങ്കിലും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നല്ലൊരു മകനായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് അന്ന് അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി. മരണത്തോട് അടുത്ത് എത്താറായതോടെ ഞാന്‍ എപ്പോഴും അമ്മയുടെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. ലോക്ഡൗണ്‍ വന്നപ്പോഴാണ് കൂടെ നിന്ന് കൊണ്ട് അമ്മയുടെ അത്തരമൊരു ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞത്. ആ വര്‍ഷം തന്നെ അമ്മയെ നഷ്ടപ്പെട്ടതിനെ കുറിച്ചും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

  മരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാള്‍. ഞങ്ങള്‍ മക്കളും കൊച്ചു മക്കളുമൊക്കെ ചേര്‍ന്ന് വലിയൊരു ആഘോ,ം പോലെ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചു. കേക്ക് ഒക്കെ മുറിച്ച് ആഘോഷത്തിന് ശേഷം എല്ലാവരും ഉറങ്ങാന്‍ പോയി കിടന്നു.

  പുലര്‍ച്ചെ ഒരു മണിയോടെ ടോയിലെറ്റില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് അമ്മ കട്ടിലിനരികിലായി കുഴഞ്ഞ് വീഴുന്നത്. പത്ത് മിനുറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.

  അമ്മയായിരുന്നു എന്റെ ലോകം. ഗുരുനാഥന്മാരെ ബഹുമാനിക്കാന്‍ പഠിച്ചതടക്കം എല്ലാം അമ്മയില്‍ നിന്നുമാണ്. കല ഒരിക്കലും സാമ്പത്തിക നേട്ടത്തിനായി അമ്മ ഉപയോഗിച്ചിട്ടില്ല. വെറും അഞ്ച് രൂപ കൈനീട്ടം വാങ്ങിയിട്ടാണ് അമ്മ ഡാന്‍സ് പഠിപ്പിച്ചിരുന്നത്. എന്റെ സിനിമകളുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍, കലയ്ക്ക് കണക്ക് പറയരുത് മക്കളേന്നാവും അമ്മയുടെ മറുപടി.

  അതുപോലെ ദാസേട്ടനും സുജാത ചേച്ചിയുമൊക്കെ എനിക്ക് അയച്ച വോയിസ് ക്ലിപ്പ് കേട്ട് ഒരു സംഗീത അധ്യാപക എന്ന നിലയില്‍ അമ്മയ്ക്ക് എന്നെ കുറിച്ച് വലിയ അഭിമാനം തോന്നിയിട്ടുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു.

  അമ്മ എല്ലാവരെയും മനസ് തുറന്ന് സ്‌നേഹിച്ച ആളാണ്. അച്ഛനും കലാസ്‌നേഹിയായിരുന്നു. പോലീസില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ പിന്നീട് പാറമേക്കാവ് ദേവസ്വത്തിന്റെ മാനേജരുമായി. ആനയും പൂരവുമൊക്കെയായി കലാകാരന്മാര്‍ നിറഞ്ഞ് നിന്ന വീടാണ് തന്റേതെന്ന് ബാബു പറയുന്നു. മിമിക്രിയിലും പിന്നീട് സിനിമയിലേക്കുമൊക്കെ എത്തിയതിന് ശേഷം അഭിനയലോകത്ത് സജീവമായിരുന്നു ഇടവേള ബാബു. നിലവില്‍ അമ്മയുടെ പ്രധാന നേതൃത്വത്തിലാണ് താരമുള്ളത്.

  English summary
  Viral: Idavela Babu Opens Up About Why His Not Getting Married And His Mothers Wish. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X