For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാർവതിയുടെ മരുമകൾ, കാളിദാസിൻ്റെ പ്രിയതമയായി തരിണി; കേരളത്തിലെ പെൺകുട്ടികൾക്കിനി നിരാശപ്പെടാമെന്ന് ആരാധകര്‍

  |

  ജയറാമിന്റെയും പാര്‍വതിയുടെയും മകന്‍ എന്നതിലുപരി മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് കാളിദാസ് ജയറാം. താരപുത്രന്റെ നായകനായിട്ടുള്ള അരങ്ങേറ്റം തന്നെ വലിയ സ്വീകാര്യതകള്‍ക്ക് നടുവിലേക്കായിരുന്നു. എന്നാല്‍ സിനിമയെക്കാളും കാളിദാസിന്റെ പ്രണയകഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

  കുറച്ച് നാളുകളായി കാളിദാസ് ഒരു പ്രണയത്തിലാണെന്ന് സൂചന നല്‍കുന്ന ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കുടുംബത്തിനൊപ്പം കണ്ട ഫോട്ടോസിന് പിന്നാലെയാണ് ദുബായില്‍ നിന്നുള്ള ചിത്രങ്ങളുമെത്തിയത്. ഒടുവില്‍ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി പ്രണയാതുരമായി നില്‍ക്കുന്ന കാളിദാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിശദമായി വായിക്കാം..

  Also Read: സൗന്ദര്യമില്ലാത്ത ഞാൻ സിനിമയിൽ വരുമെന്ന് വിചാരിച്ചിട്ടില്ല; പലരും കൊച്ചാക്കാൻ ശ്രമിച്ചിട്ടുണ്ട്: കൊച്ചുപ്രേമൻ

  ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ജയറാമിന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തി. ഭാര്യ പാര്‍വതിയ്ക്കും മക്കളായ കാളിദാസിനും മാളവികയ്ക്കും പുറമേ ഒരു പെണ്‍കുട്ടി കൂടി കൂടുംബ ചിത്രത്തിലുണ്ടായിരുന്നു. കാളിദാസിനോട് ചേര്‍ന്നിരുന്ന ആ സുന്ദരി ആരാണെന്ന് അന്വേഷിച്ച് പോയപ്പോഴാണ് പിന്നിലൊരു പ്രണയകഥയുണ്ടെന്നുള്ള കാര്യം ആരാധകര്‍ പോലും അറിയുന്നത്. മോഡലും മിസ് ദിവാ റണ്ണറപ്പ് കൂടിയായ തരിണി കലിംഗരായരാണ് ആ സുന്ദരി.

  Also Read: കോളേജില്‍ എല്ലാവരും പിന്നാലെ നടക്കുന്നതിന്റെ ജാഡ, ഇപ്പോള്‍ ആരും നോക്കുന്നില്ല; കല്യാണ ആലോചന വരുന്നില്ല!

  താരകുടുംബത്തിലേക്ക് അഞ്ചാമത്തെ അംഗം എത്തിയോ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും ഇതേ കുറിച്ച് ആരും പ്രതികരിച്ചില്ല. പിന്നാലെയാണ് ദുബായില്‍ അവിധി ആഘോഷിക്കുന്ന ചിത്രങ്ങളുമായി കാളിദാസ് എത്തിയത്. ഒരു ബോട്ടിന് മുകളില്‍ പ്രണയാതുരമായി ഇരിക്കുകയാണ് കാളിദാസും തരിണിയും. കാളിദാസിനെ കെട്ടിപ്പിടിച്ച് സ്‌നേഹപൂര്‍വ്വമായി ഇരിക്കുന്ന തരിണിയ്ക്ക് അന്ന് നിരവധി പ്രശംസകള്‍ ലഭിക്കുകയും ചെയ്തു.

  നടിയും കാളിദാസിന്റെ അമ്മ കൂടിയായ പാര്‍വതി ഇതെന്റെ മക്കളാണെന്ന് പറഞ്ഞ് വന്നതോടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും വ്യക്തമായി. എന്തായാലും വീണ്ടും തരിണിയുടെ കൂടെയുള്ള പുത്തന്‍ ഫോട്ടോയാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീമനോഹരമായ ചിത്രമാണ് കാളിദാസ് ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ലുക്കിലുള്ള താരങ്ങളുടെ ഫോട്ടോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

  നടിമാരായ അപര്‍ണ ബാലമുരളി, മേഘ ആകാശ്, സഞ്ചന നടരാജന്‍, നടന്‍ മുന്ന തുടങ്ങി നിരവധി താരങ്ങളാണ് കാളിദാസിനും തരിണിയ്ക്കും ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. ഇരുവരും മേഡ് ഫോര്‍ ഈച്ച് അതറാണെന്നാണ് ഭൂരിഭാഗം കമന്റുകളും പറയുന്നത്. മാത്രമല്ല തരിണിയുമായി ഉണ്ടായ പ്രണയമടക്കം ബാക്കി കാര്യങ്ങള്‍ കൂടി പുറംലോകത്തോട് പറയണമെന്നാണ് ചിലര്‍ കാളിദാസിനോട് ആവശ്യപ്പെടുന്നത്. എന്തായാലും വൈകാതെ ഇക്കാര്യം പറയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

  കാളിദാസ് ജയറാമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണി 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ്. പരിചയം പ്രണയമായെങ്കിലും വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇനി നിരാശപ്പെടാമെന്നും ഒരു തമിഴ് സുന്ദരി താരപുത്രനെ റാഞ്ചി കൊണ്ട് പോയെന്നുമൊക്കെയുള്ള കമന്റുകള്‍ വരികയാണ്.

  English summary
  Viral: Kalidas Jayaram And Lover Tarini Kalingarayar Shares Their Romantic Photo. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X