twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂര്‍ദ്ധാവിൽ ചുംബനമില്ലാതെ ഞാനത് വാങ്ങും; സച്ചി സ്വപ്‌നം കണ്ടത് താൻ വാങ്ങിക്കുമെന്ന് ഭാര്യ സിജി

    |

    അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു സംവിധായകന്‍ സച്ചി. വര്‍ഷങ്ങളുടെ ഇടവേളയില്‍ സച്ചി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ എല്ലായിടത്ത് നിന്നും ഗംഭീര അഭിപ്രായം നേടി. സച്ചിയെന്ന സംവിധായകനെ എല്ലാവരും വാഴ്ത്തുകയും പുകഴ്ത്തുകയുമൊക്കെ ചെയ്ത് മാസങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ വിയോഗമുണ്ടാവുന്നത്.

    സച്ചിയുടെ വേര്‍പാട് വാര്‍ത്ത കേട്ടവര്‍ക്കൊന്നും ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല. എന്നാല്‍ സംവിധായകന്റെ മരണശേഷം അദ്ദേഹം അവസാനമായി ചെയ്ത സിനിമയ്ക്ക് നിറയെ ദേശീയ പുരസ്‌കാരം കിട്ടിയതാണ് അതിലെ മറ്റൊരു കൗതുകം. ഇതൊന്നും കാണാന്‍ സച്ചിയില്ലാതെ പോയതിന്റെ വേദനയില്‍ നീറുകയാണ് പ്രിയതമ സിജി സച്ചി.

    ദേശീയ പുരസ്‌കാരം വാങ്ങാന്‍ സിജി ഡല്‍ഹിയിലെത്തി

    ഇന്നിതാ അയ്യപ്പനും കോശിയിലൂടെയും സച്ചിയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം വാങ്ങാന്‍ സിജി ഡല്‍ഹിയിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ കൈയ്യില്‍ നിന്നും സച്ചിയ്ക്ക് ലഭിച്ച അംഗീകാരം ഏറ്റുവാങ്ങാന്‍ പോവുന്നതിന്റെ സന്തോഷവും പ്രിയപ്പെട്ടവനില്ലാത്ത വേദനയുമാണ് സിജി പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനൊരു ദിവസത്തെ കുറിച്ച് മുന്‍പ് സച്ചി പറഞ്ഞ കാര്യങ്ങളും താരപത്‌നി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

    Also Read: മമ്മി പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യAlso Read: മമ്മി പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു; വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് സര്‍പ്രൈസുമായി ഭാര്യ

    നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം

    'നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും, നാഷണല്‍ അവാര്‍ഡ് വാങ്ങും. അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കുമെന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു.

    അതെ നീ ചരിത്രം തേടുന്നില്ല.. നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രമാണ് നീ. ഇന്ന് വൈകിട്ടാണ് ചരിത്രമുഹൂര്‍ത്തം. ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം.

    Also Read: അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്Also Read: അനുഷ്‌ക വീണ്ടും വിവാഹിതയാവുന്നു; ഇത്തവണയും പ്രഭാസല്ല വരന്‍, തെലുങ്കാനയിലെ ബിസിനസുകാരനാണെന്ന് റിപ്പോര്‍ട്ട്

    നിനക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും

    കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും.. പ്രിയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്. നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് ഞാന്‍' എന്നും സിജി സച്ചി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

    Also Read: ഇതിന് പൈസ തരണ്ട, ആരും നിരാശരാകരുത്; തന്റെ ഫിറ്റ്‌നെസ് യാത്രയില്‍ വിദേശത്ത് നിന്നുള്ളവരുണ്ടെന്ന് റോൺസൻAlso Read: ഇതിന് പൈസ തരണ്ട, ആരും നിരാശരാകരുത്; തന്റെ ഫിറ്റ്‌നെസ് യാത്രയില്‍ വിദേശത്ത് നിന്നുള്ളവരുണ്ടെന്ന് റോൺസൻ

    അയ്യപ്പനും കോശിയും മാത്രം മതി സച്ചി എന്ന സംവിധായകനെ ഓർക്കാൻ

    സേതുവിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് സച്ചി സിനിമാലോകത്ത് ചുവടുവെക്കുന്നത്. പിന്നീട് സ്വന്തമായി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി. രണ്ട് ചിത്രങ്ങള്‍ സ്വന്തമായി രചന നിര്‍വഹിച്ച് സംവിധാനം ചെയ്തു. അങ്ങനെ സിനിമയെന്ന സ്വപ്‌നം കൈയ്യിലൊതുക്കി നില്‍ക്കുമ്പോഴാണ് മരണം വില്ലനായി സച്ചിയെ തട്ടിയെടുക്കുന്നത്. അവസാനമെത്തിയ അയ്യപ്പനും കോശിയും മാത്രം മതി സച്ചി എന്ന സംവിധായകനെ എല്ലാ കാലവും മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍.

    Read more about: സച്ചി sachi
    English summary
    Viral: Late Director Sachy's Wife Siji's Emotional Write-up About Husbands Dream Come True
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X