For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ ശങ്കര്‍ ഇത്രയും കാലം എവിടെയായിരുന്നു, സൂപ്പര്‍താരമായിട്ടും ഗ്യാപ്പ് വന്നതിന്റെ കാരണം? മനസ് തുറന്ന് നടന്‍

  |

  മലയാള സിനിമയില്‍ എക്കാലത്തെയും സൂപ്പര്‍ നായകന്മാരുടെ ലിസ്റ്റിലുള്ള ആളാണ് ശങ്കര്‍. ഒരു കാലത്ത് ശങ്കര്‍ നായകനായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. നടി മേനകയുടെ കൂടെ മുപ്പതിലധികം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും കഥകള്‍ പ്രചരിച്ചു.

  എന്നാല്‍ മേനകയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്നാണ് നടനിപ്പോള്‍ പറയുന്നത്. കുറേ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന ശങ്കര്‍ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ഇതിനിടെ സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ മേനകയെ കുറിച്ചും തന്റെ പഴയകാലത്തെ പറ്റിയും സംസാരിച്ചിരിക്കുകയാണ് ശങ്കര്‍.

  'മേനകയോടും അവരുടെ കുടുംബത്തോടും ഞാന്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞത്. മുപ്പതിന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചതോടെയാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചത്. സത്യമങ്ങനെല്ല. പിന്നെ സുരേഷും എന്റെ അടുത്ത സുഹൃത്താണ്.

  അദ്ദേഹം എന്നെ കാണാന്‍ സിനിമയുടെ ലൊക്കേഷനില്‍ വന്നപ്പോഴാണ് മേനകയുമായി ഇഷ്ടത്തിലാവുന്നത്. നാളുകള്‍ക്ക് മുന്‍പ് കുടുംബസമേതം ഞങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നതായിട്ടും' ശങ്കര്‍ പറയുന്നു.

  Also Read: ഗര്‍ഭിണിയാണെന്ന് മൃദുല പറഞ്ഞപ്പോള്‍ പ്രാങ്ക് ആണെന്ന് കരുതി; കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് യുവകൃഷ്ണ

  സിനിമയില്‍ നിന്നും ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് ശങ്കര്‍ വെളിപ്പെടുത്തുന്നതിങ്ങനയൊണ്..

  'ഒരു വര്‍ഷം ഇരുപത്തിയെട്ട് സിനിമയില്‍ വരെ അഭിനയിച്ചിരുന്ന ആളായിരുന്നു ഞാന്‍. ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ഓവറായി ചെയ്യുന്നതുള്ളത് പോലെ തോന്നി. അതെന്റെ സിനിമകളെ ബാധിച്ച് തുടങ്ങി. സിനിമ ഓടാതെ വന്നു. ഇതോടെ ചെറിയൊരു ഗ്യാപ്പ് എടുത്തു. പിന്നെ തമിഴില്‍ പോയി ഏഴെട്ട് സിനിമ ചെയ്തു.

  ഇതോടെ മലയാളത്തില്‍ വലിയ ഗ്യാപ്പായി. നാല് വര്‍ഷത്തോളം സിനിമകള്‍ ചെയ്തില്ല. അതിന് ശേഷം തിരിച്ച് വന്നിട്ട് ചെയ്ത സിനിമകളൊന്നും ഞാന്‍ വിചാരിച്ചത് പോലെ ഹിറ്റായില്ല' അങ്ങനെയാണ് സിനിമകള്‍ കുറഞ്ഞ് തുടങ്ങിയതെന്ന് ശങ്കര്‍ പറയുന്നു.

  Also Read: ഉമ്മ വെക്കാന്‍ തോന്നിയാല്‍ വെക്കും; ഫുക്രു എനിക്ക് മകനെ പോലെയാണ്, ബിഗ് ബോസിനെ കുറിച്ച് മഞ്ജു സുനിച്ചന്‍

  മലയള സിനിമയിലെ യുവതാരപുത്രന്മാരെ കുറിച്ചും നടന്‍ പറഞ്ഞു. 'താരപുത്രന്മാരാണെന്ന് കരുതി എല്ലാവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. എത്രയോ താരങ്ങള്‍ക്ക് മക്കളുണ്ട്. അവരൊന്നും ദുല്‍ഖറിനെയും പ്രണവ് മോഹന്‍ലാലിനെയും പോലെ വരുന്നില്ലല്ലോ. അതിന് കാരണം അവര്‍ക്ക് പ്രത്യേകമായൊരു ടാലന്റ് ഉള്ളത് കൊണ്ടാണ്. ആരുടെ മക്കളായാലും കഴിവില്ലാതെ ഇവിടെ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല.

  Also Read: സൂപ്പര്‍താരത്തിന്റെ മകളായത് കൊണ്ട് എല്ലാ കാര്യവും എളുപ്പമല്ല; വെല്ലുവിളികളെ കുറിച്ച് ഐശ്വര്യ രജനികാന്ത്

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരപുത്രന്മാരൈല്ലാവരും പ്ലാന്‍ ചെയ്തിട്ടാണ് സിനിമകള്‍ ചെയ്യുന്നത്. അവരുടെ സിനിമകള്‍ നന്നാവണമെന്നും ആളുകള്‍ കാണണമെന്നും പ്ലാന്‍ ചെയ്താണ് ഓരോരുത്തരും ചെയ്യുന്നതെന്ന് ശങ്കര്‍ പറയുന്നു. മാത്രമല്ല പുതിയ സിനിമാലോകം ഒത്തിരി മാറിയതായും നടൻ പറയുന്നു.

  Read more about: shankar ശങ്കര്‍
  English summary
  Viral: Malayalam Actor Shankar Opens Up Why He Took Break From Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X