For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൊല്ലമുടിയാത്! എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്, പക്ഷേ വേദനിപ്പിക്കുന്ന രീതിയില്‍ പറയരുതെന്ന് മഞ്ജു വാര്യര്‍

  |

  മലയാളത്തില്‍ നിന്നും തമിഴിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. അസൂരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന തുനിവ് എന്ന ചിത്രവും തിയറ്ററുകൡലേക്ക് എത്തുകയാണ്. തല അജിത്തിനൊപ്പം ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. പൊങ്കലിന് മുന്നോടിയായി ചിത്രം തിയറ്ററുകൡലക്ക് എത്തും.

  മഞ്ജു വാര്യര്‍ ആദ്യമായി ആക്ഷന്‍ സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയോടെയാണ് തുനിവ് റിലീസിനെത്തുന്നത്. അതേ സമയം സിനിമയിലേക്ക് തന്നെ ക്ഷണിച്ചതിലൂടെ റിസ്‌ക് എടുത്തത് സംവിധായകനും നടനുമൊക്കെയാണെന്നാണ് മഞ്ജു പറയുന്നത്. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

  Also Read: 'അതിന് മുമ്പ് ​ഗുഡ് മോണിം​ഗ് പോലും പറയാത്ത ​ഗീത; അഞ്ച് മിനുട്ട് കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചത്; പവർഫുൾ ലേഡി'

  മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ജു വാര്യര്‍ ധനുഷിന്റെ അസൂരനിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രം വലിയ വിജയമായി. അടുത്ത സിനിമയും ഇതേ പ്രതീക്ഷകളോടെയാണ് എത്തിക്കുന്നത്. ഇതിനിടെ ട്രോളന്മാരെ കുറിച്ചും അതിനോടുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റിയുമൊക്കെ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.

  Also Read: അമ്മ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു!, ഇങ്ങനെയൊരു അനുഭവം ആദ്യം; ടെൻഷൻ അടിച്ച ദിവസത്തെക്കുറിച്ച് ലക്ഷ്മി

  'എന്നെ സിനിമയിലേക്ക് എടുത്തതിലൂടെ വിനോദ് സാറും അജിത്ത് സാറുമാണ് ശരിക്കും റിസ്‌ക് എടുത്തത്. കാരണം ആക്ഷന്‍ സിനിമകളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതുപോലെ സീരിയസ് ആക്ഷന്‍ പടം എനിക്ക് പുതുമയുള്ളതാണ്.

  എന്നെ പറ്റി വരുന്ന ട്രോളുകളെല്ലാം ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. നമ്മളെ പറ്റി നമുക്ക് അറിയാത്ത ചില വിഷയങ്ങള്‍ അവര്‍ പറഞ്ഞ് തരും. അടുത്ത പ്രാവശ്യവും അതേ അബദ്ധം പറ്റാതിരിക്കാന്‍ നമ്മളും കുറച്ച് ശ്രദ്ധിക്കും.

  അത് വളരെ സെന്‍സ് ഓഫ് ഹ്യൂമറിലാണ് പറയുന്നതും. അവരെ ശരിക്കും അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ ആരേയും വേദനിപ്പിക്കാന്‍ പാടില്ല. മറ്റൊരാളെ വേദനിപ്പിക്കാത്ത രീതിയില്‍ ട്രോളുകള്‍ എങ്ങനെ വേണമെങ്കിലും ചെയ്യാമെന്നും മഞ്ജു വാര്യര്‍ പറയുന്നു

  മഞ്ജു വാര്യര്‍ രണ്ടാമതും വിവാഹം കഴിക്കുമോ എന്നത് ആരാധകരും കാത്തിരിക്കുന്ന കാര്യമാണ്. പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ അഭിമുഖത്തില്‍ പ്രൊപ്പോസലുകളെ കുറിച്ചുള്ള ചോദ്യത്തിന് പറയാന്‍ പറ്റില്ലെന്നാണ് നടി പറഞ്ഞത്. പ്രൊപ്പോസ് ചെയ്യില്ലെന്നോ, പ്രൊപ്പോസല്‍ ഉണ്ടാവില്ലെന്നോ ഏതാണ് നോ പറഞ്ഞതെന്ന ചോദ്യത്തന് രണ്ടും സൊല്ലമുടിയാത് (പറയാന്‍ പറ്റില്ല) എന്നാണ് മഞ്ജു പറഞ്ഞത്.

  സിനിമയില്‍ ഇഷ്ടപ്പെട്ട നടനാരാണെന്നും സംവിധായകന്‍ ആരാണെന്നുമൊക്കെയുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു നടി. കാരണം സിനിമയുടെ അകത്തുള്ള ഒരാള്‍ക്ക് ഇത്തരം ചോദ്യങ്ങളില്‍ മറുപടി പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

  പലരുടെയും കൂടെ ജോലി ചെയ്യുന്നതിനാല്‍ അവരില്‍ ഉള്ള നല്ലത് നമ്മള്‍ കണ്ടിട്ടുണ്ടാവും. ചില കാര്യങ്ങളില്‍ ഒരാള്‍ കേമനാണെങ്കില്‍ വേറെ ചിലതില്‍ മറ്റെയാളും സൂപ്പറായിരിക്കും.

  ഇത്തരം ചോദ്യങ്ങളൊക്കെ സിനിമയ്ക്ക് പുറത്തുള്ളവരോട് ചോദിച്ചാലേ മറുപടി കിട്ടുകയുള്ളു. കാരണം തനിക്കത് ഒരാളെ മാത്രമായി പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

  English summary
  Viral: Manju Warrier Says She Enjoyed Trolls But It Shouldn't Hurt. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X