For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ വിവാഹത്തിന് ശേഷമാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്; അതൊരു ആവശ്യം തന്നെയായിരുന്നെന്ന് നടി മങ്ക മഹേഷ്

  |

  സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി മങ്ക മഹേഷ്. നിലവില്‍ ഹിറ്റായ സീരിയലുകളില്‍ അമ്മ കഥാപാത്രം ചെയ്താണ് മങ്ക പ്രേക്ഷക പ്രശംസ നേടിയത്. ഇടക്കാലത്ത് നടി രണ്ടാമതും വിവാഹിതയായത് ചില വിവാദങ്ങള്‍ക്ക് കാരണമായി. പലരും വിമര്‍ശനങ്ങളുമായി വരികയും ചെയ്തു.

  എന്നാല്‍ അത് തന്റെ ആവശ്യമായിരുന്നുവെന്ന് മനസിലാക്കിയത് പിന്നീടുള്ള ജീവിതത്തിലാണെന്നാണ് മങ്ക പറയുന്നത്. സീരിയല്‍ ടുഡേ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നത്. വിശദമായി വായിക്കാം...

  രണ്ടാം വിവാഹത്തെ കുറിച്ച് മങ്ക മഹേഷിന്റെ വാക്കുകളിങ്ങനെയാണ്..

  'എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛന്‍ 2003 ല്‍ മരിച്ച് പോയി. മോളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭര്‍ത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിലൊന്നും കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങള്‍ മൂന്ന് പേരുമാണ് ഇപ്പോള്‍ വീട്ടിലുള്ളതെന്ന്' മങ്ക പറയുന്നു.

  Also Read: 'ദിലീപേട്ടൻ ഏറെ സഹായിച്ചിട്ടുണ്ട്, ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് പറയും': കലാഭവൻ ഷാജോൺ

  ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും മങ്ക മഹേഷ് പറഞ്ഞു.

  'ചിലപ്പോള്‍ മക്കളുണ്ടെങ്കിലും അവര്‍ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആള്‍ക്കാര്‍ മാതാപിതാക്കളെ അനാഥാലയത്തില്‍ കൊണ്ടാക്കുകയാണ് ചെയ്യുക'. എന്റെ മകളുടെ വിവാഹം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു പ്രൊപ്പോസല്‍ വന്നു. ഞാന്‍ കല്യാണം കഴിച്ചു.

  അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങള്‍ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം കൂടി നോക്കിയാല്‍ മതിയല്ലോ. അവള്‍ക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്.

  Also Read: അഭിമുഖത്തിനിടെ അതിരുവിട്ട് ഷാഹിദിന്റെ പരിഹാസം; വായടക്കൂവെന്ന് ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ

  കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും എന്റെ കൂടെ ഭര്‍ത്താവ് ഉള്ളത് കൊണ്ടാണ് മകള്‍ക്ക് ടെന്‍ഷനടിക്കാതെ നില്‍ക്കാന്‍ സാധിച്ചത്. അതൊക്കെ ഞാന്‍ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് കൂടി നടി വ്യക്തമാക്കി.

  Also Read: ആ സംഭവത്തിന് പിന്നാലെ അർജുൻ കപൂർ വരെ മെസേജ് അയച്ച് കാര്യങ്ങൾ തിരക്കി; ടൊവിനോ പറയുന്നു

  ഇനി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വേഷത്തെ കുറിച്ചും ലങ്ക മഹേഷ് പറയുന്നു...

  ചേച്ചി സുന്ദരിയാണല്ലോന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും പ്രായമായിട്ടും ഇന്നും സിനിമയിലും സീരിയലിലുമൊക്കെ നില്‍ക്കുന്നത്. പക്ഷേ ഇപ്പോള്‍ സിനിമയ്ക്ക് നല്ല ഫേസ് വേണമെന്നോ, ഗ്ലാമറോ, വെളുപ്പോ ഒന്നും വേണമെന്നില്ല. നല്ല നല്ല വേഷം ചെയ്യുന്ന ഇഷ്ടം പോലെ താരങ്ങളുണ്ട്. മാത്രമല്ല അതുപോലൊരു വേഷം എനിക്കും കിട്ടണമെന്ന് ആഗ്രഹമുണ്ട്. ഒരു അവാര്‍ഡൊക്കെ കിട്ടുന്ന വേഷം ചെയ്യനാണ് ഇനിയുള്ള ആഗ്രഹം.

  ചേച്ചിയ്ക്ക് കുറച്ച് കളര്‍ കൂടി പോയി. അങ്ങനെയുള്ള വേഷമല്ല ഇതിലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഗ്ലാമര്‍ കൂടി പോയന്ന് അവര്‍ പറയുമ്പോള്‍ അതിന് പറ്റിയ സിനിമ വരുമ്പോള്‍ ചെയ്യാമല്ലോന്ന് ഞാനും കരുതി. എത്ര പ്രായമുള്ള വേഷമോ വെല്ലുവിളി നിറഞ്ഞതോ ചെയ്യാന്‍ മടിയില്ലെന്നും ലങ്ക മഹേഷ് പറയുന്നു. മുപ്പത് വയസുള്ളപ്പോള്‍ എഴുപത്തിയഞ്ചുകാരിയുടെ വേഷത്തില്‍ അഭിനയിച്ചതിനെ പറ്റിയും നടി സൂചിപ്പിച്ചു.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: manka mahesh
  English summary
  Viral: Manka Mahesh Opens Up She Enter Wedlock After Her Daughter Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X