Just In
- 4 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 7 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താടി ഗെറ്റപ്പിൽ വീണ്ടും മെഗാസ്റ്റാർ, പുതിയ ചിത്രം കലക്കും, സോഷ്യൽ മീഡിയയിൽ ചർച്ചയായി മമ്മൂട്ടി
2020 ൽ ലുക്ക് കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ലോക്ക് ഡൗണിൽ പുതിയ സിനിമകളൊന്നും താരത്തിന്റേതായി പുറത്തു വന്നില്ലെങ്കിലും മെഗാസ്റ്റാർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. കൊവിഡ‍് ഇന്ത്യയിൽ ശക്തമാകാൻ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ സീരിയൽ ചിത്രീകരണം നിർത്തിവെച്ച് താരങ്ങൾ വീടുകളിലേയ്ക്ക് പോകുകയായിരുന്നു. കൂടാതെ തിയേറ്ററുകളും അടച്ചു പൂട്ടുയിരുന്നു. വീടുകളിലായിരുന്നു താരങ്ങളുടെ പ്രധാന വിനോദം വർക്കൗട്ട് തന്നെയായിരുന്നു,
ശരീര സംരക്ഷണത്തിൻറെ കാര്യത്തിൽ യാതൊരു വിധത്തിലുളള വിട്ടു വീഴ്ചയ്ക്കും തയ്യറാവാത്ത മെഗാസ്റ്റാറിന്റെ വർക്കൗട്ട് ചിത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് പുറത്തു വന്നിരുന്നു. യുവതാരങ്ങൾ വരെ അസൂയയോടെയാണ് താരത്തിന്റെ പുതിയ ഗെറ്റപ്പ് നോക്കിയത്. പോയ വർഷത്തെ പോലെ 2021 ലും മെഗാസ്റ്റാർ പുതിയ ഗെറ്റപ്പിലൂടെ പ്രേക്ഷകരേയും മേളിവുഡ് സിനിമാ ലോകത്തേയും ഞെട്ടിപ്പിക്കുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ്. കൂടുതൽ വായിക്കാം

മെഗാസ്റ്റാർ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് വർഷ മുൻപ് പ്രഖ്യാപിച്ച ബിലാലിന്റെ ചിത്രീകരണം 2020 ൽ തുടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ചിത്രത്തിൻരെ ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. 2021 ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോൾ പുറത്തു വന്ന ലുക്ക് ബിലാലിന് വേണ്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ ചിത്രം കലക്കുമെന്നും ആരാധകരിൽ ചിലർ പറയുന്നു.
ചിത്രം: കടപ്പാട്, mammootty fans association group

മെഗാസ്റ്റാർ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് വർഷ മുൻപ് പ്രഖ്യാപിച്ച ബിലാലിന്റെ ചിത്രീകരണം 2020 ൽ തുടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. 2021 ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോൾ പുറത്തു വന്ന ലുക്ക് ബിലാലിന് വേണ്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പുതിയ ചിത്രം കലക്കുമെന്നും ആരാധകരിൽ ചിലർ പറയുന്നു.

അതേസമയം ബിലാലിന് മുൻപ് മറ്റൊരു ചിത്രവുമായി മമ്മൂട്ടിയും അമൽ നീരദും എത്തുന്നു എന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നേരത്തേയും ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വാർത്തയെ തള്ളി സംവിധായകൻ അമൽ നീരദ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത നടൻ സൗബിനാണ് ബിലാലിന് മുമ്പ് പുറത്തെത്തുന്ന മമ്മൂട്ടി - അമൽ നീരദ് ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം താരം പുറത്തു വിട്ടിട്ടില്ല. ആക്ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അണിയറയിൽ മികച്ച ഒരുപിടി ചിത്രങ്ങളാണ് മെഗാസ്റ്റാറിന്റേതായി തയ്യാറെടുക്കുന്നത്. വൺ, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണിവ. വണ്ണിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചാൽ ഉടൻ തന്നെ ഈ രണ്ട് ചിത്രങ്ങളും റിലീസിനെത്തും
ചിത്രം, കടപ്പാട്, mammootty fans association group