For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  |

  മലയാള സിനിമയില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിച്ച് കഥാപാത്രങ്ങള്‍ ചെയ്തവരില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. നിരവധി സിനിമകളില്‍ വേറിട്ട ഭാഷകള്‍ സംസാരിച്ച് മമ്മൂക്ക എത്തിയിട്ടുണ്ട്. രാജമാണിക്യം, പുത്തന്‍ പണം, അമരം പോലുളള സിനിമകളില്‍ എല്ലാം അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷ ശെെലിയിലാണ് ബെല്ലാരി രാജ എന്ന കഥാപാത്രം മമ്മൂക്ക അവതരിപ്പിച്ചത്. കാസര്‍കോഡന്‍ ഭാഷയില്‍ പുത്തന്‍പണം എന്ന രഞ്ജിത്ത് ചിത്രത്തിലും താരം എത്തി. കൂടാതെ ചട്ടമ്പിനാട് എന്ന ഹിറ്റ് ചിത്രത്തില്‍ കന്നഡ കലര്‍ന്ന മലയാളവും അദ്ദേഹം സംസാരിച്ചു.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  അതേസമയം മമ്മൂക്ക വ്യത്യസ്ത ഭാഷകള്‍ സംസാരിച്ച് ഞെട്ടിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ മനസുതുറക്കുകയാണ് നടന്‍ നന്ദു. പല ഭാഷകളും സിനിമയില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും കാസര്‍കോഡ് ഭാഷ തനിക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നു എന്ന് നന്ദു പറയുന്നു. കാസര്‍കോഡ് ഭാഷ ഒരു സിനിമയില്‍ പറഞ്ഞപ്പോ ശരിക്കും വെളളം കുടിച്ചുപോയി. അത് ബുദ്ധിമുട്ടാണ്, സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു.

  എന്നാല്‍ മമ്മൂക്കയൊക്കെ അത് അനായാസമായി ചെയ്തു. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്. മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ഒരു സ്‌ട്രെയിന്, അത് സമ്മതിച്ചുകൊടുക്കണം. മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാ ശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും.

  തിരുവനന്തപുരം ഭാഷയില് സാധാരണ സെന്‌റിമെന്‌റ് പറഞ്ഞാല്‍ ആളുകള് കൂവുകയാണ് ചെയ്യാറ്. കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്‌റിമെന്‌റല്‍ സീന്‍ ചെയ്തത്, നന്ദു പറയുന്നു. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമല്ലെ എന്ന് മനസിലായത് അദ്ദേഹത്തിന്‌റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. കാസര്‍കോഡ് ഭാഷ ഒഴികെ മറ്റു ഭാഷകളൊന്നും തനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും നന്ദു പറഞ്ഞു.

  പാലാ ഭാഷയൊന്നും എനിക്ക് കുഴപ്പമല്ല. അത് ഒരുപാട് ആളുകളോട് സംസാരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. സുരാജ് വെഞ്ഞാറമൂട് നേരിട്ട് സംസാരിക്കുക സിനിമയിലുളള പോലെയല്ല. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ശൈലി മാറ്റി പിടിക്കുന്നതാണ്. ആ ശൈലി ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോ രാജാമാണിക്യം സിനിമയിലേത് തിരുവനന്തപുരത്തെ ഭാഷയാണെന്ന് ജനങ്ങള് തെറ്റിദ്ധരിച്ചു. തിരുവനന്തപുരം ഭാഷ ശരിക്കും കേള്‍ക്കണം എന്നുണ്ടെങ്കില്‍ ജഗതി ശ്രീകുമാര്‍ ചേട്ടന്‍ ധിം തരികിടതോം എന്ന ചിത്രത്തില്‍ ശരിയായി ഉപയോഗിച്ചിട്ടുണ്ട്.

  എന്റെ ഉമ്മ, ദിലീപിന്റെയും, നാദിര്‍ഷ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  തിരുവനന്തപുരത്തിന്‌റെതായി ചില പ്രത്യേക വാക്കുകളുണ്ട്. ഹാസ്യനടന്‍ എന്നത് ആയിപ്പോയതാണ് എന്നും നന്ദു പറഞ്ഞു. കുറച്ചുകൂടി സീരിയസ് വേഷങ്ങള് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ആദ്യകാലത്ത് കിട്ടിയതെല്ലാം കൂടുതലും കോമഡി റോളുകളാണ്. ചെയ്ത ചില സിനിമകള്‍ എനിക്ക് പിന്നീട് ഇഷ്ടപ്പെട്ടില്ല. എങ്ങനെയുളള കഥാപാത്രം ആണെന്ന് ഒന്നും നോക്കാതെയാണ് ആദ്യകാലത്ത് സിനിമകള്‍ ചെയ്തത്.

  ജീന്‍സ് വാങ്ങി വരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു, അനുഭവം പങ്കുവെച്ച് പൂര്‍ണിമ ഭാഗ്യരാജ്‌

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

  ചിലത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോ മോശമായി തോന്നി. ഇപ്പോള്‍ കണ്ടുനോക്കുമ്പോള്‍ പലതും ചെയ്തത് ബോറായി തോന്നുന്നു. ജഗതി ചേട്ടന്‍ തന്നെയാണ് ഹാസ്യത്തിലെ കിംഗ് എന്നും നന്ദു പറയുന്നു. മറ്റുളള താരങ്ങളും ഗംഭീരമായി ഹാസ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ജഗതി ചേട്ടന്‍ നമ്മളുടെ മനസിലേക്ക് ഇട്ടുപോയ കുറെ സംഭവങ്ങളുണ്ട്. അതിനെ ആര്‍ക്കും ബ്രേക്ക് ചെയ്യാന്‍ കഴിയില്ല. മലയാളത്തില്‍ കാണിക്കാന്‍ പറ്റുന്ന ഹ്യൂമറിന്‌റെ 99.9 ശതമാനവും അമ്പിളി ചേട്ടന്‍ ചെയ്തിട്ടുപോയി. ഇനി എന്ത് കാണിക്കാനാണ്. ഇനി എന്ത് കാണിച്ചാലും അദ്ദേഹത്തിന്‌റ കോപ്പി പോലെയാണ് തോന്നുക, നന്ദു അഭിമുഖത്തില്‍ വ്യക്തമാക്കി.

  ബാബു ആന്റണിക്ക് എന്നെ ഇടിക്കണമെന്ന് വാശിയായി, പ്രാങ്ക് ചെയ്തപ്പോള്‍ സംഭവിച്ചത് പറഞ്ഞ് ഫിറോസ് ഖാന്‍

  Read more about: mammootty nandu
  English summary
  Viral: Nandu Opens Up Mammootty's Command Over Malayalam Dialect
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X