twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നരേന്ദ്ര പ്രസാദിന്‌റെ കുടുംബത്തെ കുറിച്ച് ബന്ധു, ഓര്‍മ്മകള്‍ പങ്കുവെച്ച് ശശികുമാര്‍

    By Midhun Raj
    |

    മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ താരമാണ് നരേന്ദ്ര പ്രസാദ്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അദ്ദേഹം മോളിവുഡില്‍ തിളങ്ങി. ആറാം തമ്പുരാന്‍, മേലെപ്പറമ്പില്‍ ആണ്‍വീട്, ഏകലവ്യന്‍ ഉള്‍പ്പെടെയുളള സിനിമകളിലെ നരേന്ദ്രപ്രസാദിന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും നടന്‌റെതായി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളാണ് ഇവ. അഭിനേതാവ് എന്നതിലുപരി സംവിധായകനായും അധ്യാപകനായും എഴുത്തുകാരനായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു.

    നടി ഇഷ ഗുപ്തയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    അനിയന്‍ ബാവ ചേട്ടന്‍ ബാവ, പൈതൃകം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, യാദവം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്, ഞങ്ങള്‍ സന്തുഷ്ടരാണ്, ഉസ്താദ്, വാഴുന്നോര്‍, വണ്‍മാന്‍ ഷോ പോലുളള ചിത്രങ്ങളെല്ലാം നരേന്ദ്ര പ്രസാദിന്‌റെതായി ശ്രദ്ധിക്കപ്പെട്ട മറ്റു സിനിമകളാണ്. 2003ലായിരുന്നു അദ്ദേഹത്തിന്‌റെ വിയോഗം. ഇന്നും നടന്‌റെ സിനിമകള്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. അതേസമയം നരേന്ദ്രപ്രസാദിനെ കുറിച്ചുളള ഓര്‍മ്മകള്‍ അദ്ദേഹത്തിന്‌റെ ബന്ധുവായ ശശികുമാര്‍ പങ്കുവെച്ചിരിക്കുകയാണ്.

    സീ വിത്ത് എലിസ യൂടൂബ് ചാനലിന്‌റെ വ്ളോ

    സീ വിത്ത് എലിസ യൂടൂബ് ചാനലിന്‌റെ വ്ളോഗ് വീഡിയോയിലാണ് നരേന്ദ്രപ്രസാദിനെ കുറിച്ച് ഇദ്ദേഹം മനസുതുറന്നത്. നാടകം ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മേഖലയെന്ന് ബന്ധു പറയുന്നു. 'നല്ലൊരു അധ്യാപകനാണ്. ആനന്ദവല്ലി എന്നാണ് ഭാര്യയുടെ പേര്. നന്ദ ചേച്ചി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. രണ്ട് കുട്ടികളാണ്. ദീപ പ്രസാദും ദിവ്യ പ്രസാദും'.

    ദീപ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍

    'ദീപ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍, ദിവ്യ ഭര്‍ത്താവിനോടൊപ്പം ദുബായിലും. നാട്ടില്‍ ഇപ്പോ ആരുമില്ല. അവര് ഇവിടെ വരുമ്പോഴാണ് ഒരു ആളനക്കമൊക്കെ ഉണ്ടാവാറുളളത്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വന്ന് പോവും. പ്രസാദേട്ടന്‍ വളരെ സോഫ്റ്റായിട്ടുളള ഒരാളായിരുന്നു എന്നും ശശികുമാര്‍ പറഞ്ഞു. എല്ലാവരോടും വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയും, അത് ആരോടായാലും'.

    പ്രത്യേകിച്ച് ഒന്നിനെയും അടിച്ചേല്‍പ്പിക്കാന്‍

    'പ്രത്യേകിച്ച് ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പുളളിയുടെ അടുത്ത് കഴിയില്ല. തിരിച്ചും അതേ രീതി തന്നെയാണ്. പുളളി ആരെയും അടിച്ചേല്‍പ്പിക്കില്ല. വളരെ ഫ്രീയായിട്ട് ഇടപെടുന്ന ഒരു നല്ല മനുഷ്യനായിരുന്നു. അതാണ് എന്റെ ഒരനുഭവം. എന്‌റെ വലിയ അമ്മാവന്‌റെ മകനാണ് അദ്ദേഹമെന്നും ശശികുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്‌റെ ജീവിതത്തിന്‌റെ പല ഘട്ടങ്ങളിലും ഒപ്പം നില്‍ക്കാനും ഇടപെടാനും കഴിഞ്ഞു'.

    Recommended Video

    Mammootty looks dashing in this latest picture
    ഒരു നോവലാണ് അദ്ദേഹം എഴുതിയത്.

    ഒരു നോവലാണ് അദ്ദേഹം എഴുതിയത്. അലഞ്ഞവര്‍ അന്വേഷിച്ചവര്‍. അത് എഴുതുമ്പോ ഞാന്‍ പ്രിഡിഗ്രിക്കാണ് പഠിച്ചത്. ആ സമയത്ത് തിരുവനന്തപുരത്താണ് നരേന്ദ്രപ്രസാദ് താമസിച്ചിരുന്നത്. അപ്പോ അവിടെ ചെന്നപ്പോ എന്നോട് പറഞ്ഞു കുറച്ചെഴുതാനുണ്ട്. അന്ന് എന്റെ കൈയ്യക്ഷരം നല്ലതായിരുന്നു. അതുകൊണ്ട് ഞാന്‍ എഴുതി. ആ നോവല്‍ അദ്ദേഹത്തിന്‌റെ കൈപ്പടയില്‍ നിന്നും ഞാന്‍ വൃത്തിയാക്കി മാറ്റി എഴുതി. അതുപോലുളള നല്ല ഓര്‍മ്മകള്‍ ഒത്തിരിയുണ്ട്. നല്ല സുഹൃത്താണ് അദ്ദേഹമെന്നും ബന്ധു പറഞ്ഞു.

    English summary
    Viral: Narendra Prasad's Relative Opens Up About Narendra Prasad Family And Kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X