twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസവം വേറിട്ട രീതിയാവണമെന്ന് ആഗ്രഹിച്ചു;വാട്ടര്‍ ബെര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി താരദമ്പതിമാര്‍

    |

    ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞതിഥി ജനിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത് നിരവധി താരസുന്ദരിമാരാണ്. കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ, പേളി മാണി തുടങ്ങി ബോളിവുഡിലും കോളിവുഡിലും മലയാളത്തിലുമെല്ലാം മുന്‍നിര നായികമാര്‍ പ്രസവത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. കൊവിഡ് പശ്ചാതലത്തിലും കഴിയുന്ന സാഹചര്യങ്ങള്‍ കൊണ്ട് എല്ലാവരും ഗര്‍ഭകാലം ആഘോഷമാക്കി മാറ്റാനും ശ്രമിക്കുന്നുമുണ്ട്.

    അടുത്തിടെ വാട്ടര്‍ ബെര്‍ത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ താരദമ്പതിമാരാണ് തെന്നിന്ത്യന്‍ നടന്‍ നകുലും ഭാര്യ ശ്രുതിയും. പ്രസവം എങ്ങനെ ആയിരുന്നുവെന്ന കാര്യം നേരത്തെ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ ശ്രുതി പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മകള്‍ അകീറയ്ക്ക് ജന്മം കൊടുക്കുന്നതിന് വേണ്ടി വേറിട്ടൊരു ശൈലി തിരഞ്ഞെടുത്ത കാര്യം ഇരുവരും തുറന്ന് പറയുകയാണ്.

    പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    ഗര്‍ഭിണിയായെന്ന് അറിഞ്ഞ സമയം മുതല്‍ ശ്രുതി കുറച്ച് ആകാംഷയിലും പേടിയിലുമൊക്കെ ആയിരുന്നു. ഞങ്ങള്‍ കൃത്യമായി ഡോക്ടര്‍മാരെ കാണുകയൊക്കെ ചെയ്തിരുന്നെങ്കിലും എന്തോ ഒരു കുറവ് തോന്നി. പെട്ടെന്നൊരു ദിവസം താന്‍ കുഞ്ഞ് ജനിക്കുന്നതിന്റെ പല രീതികളും കണ്ടുവെന്നും പുതിയൊരു രീതി പരീക്ഷിക്കാമെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ശ്രുതി എന്നോട് പറഞ്ഞു. വിവാഹം കഴിക്കാനും കുഞ്ഞിന് ജന്മം കൊടുക്കാനുള്ള പ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീരുമാനങ്ങള്‍ സ്വയം എടുക്കാമെന്നാണ് ശ്രുതിയുടെ അഭിപ്രായം.

    പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    ഞങ്ങള്‍ ആളുകളോട് പറയാന്‍ ഉദ്ദേശിച്ച കാര്യം അങ്ങനെ തീരുമാനിക്കുന്നവര്‍ക്ക് മാതൃകയായി മുന്നില്‍ നില്‍ക്കുക എന്നതായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ദിവസം നിരവധി ആന്റിമാര്‍ എന്റെ അടുത്ത് വന്ന് ‌വൈകാതെ സന്തോഷകരമായ വാര്‍ത്ത പറയണമെന്ന് സൂചിപ്പിച്ചിരുന്നു. അവരുടെ വാക്കുകളൊന്നും നീ കേള്‍ക്കേണ്ടെന്നും എല്ലാ കാര്യവും സമയമെടുത്ത് ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്ന് എന്റെ അമ്മയാണ് ആദ്യമെന്നോട് പറഞ്ഞത്. അത് കേട്ടതോടെ എനിക്ക് സന്തോഷമായി.

     പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    ഇതുവരെ ആഘോഷിച്ചത് മതി. ഇനി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കൂ എന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴെക്കും വീണ്ടും ആളുകള്‍ പറഞ്ഞ് തുടങ്ങി. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ അത് ആസ്വദിച്ച് കൊണ്ടായിരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്ന് ശ്രുതി പറയുന്നു. പ്രസവത്തെ കുറിച്ച് ഞങ്ങള്‍ ഏത് ഡോക്ടര്‍മാരുടെ അടുത്ത് പോയാലും ആദ്യം പറയുന്നത് സാധാരണയുള്ള ഓപ്ഷന്‍ സിസേറിയന്‍ തന്നെയാണ്. ഞങ്ങള്‍ അതിന് എതിരൊന്നുമല്ല. പക്ഷേ പ്രകൃതിദത്തമായി വേണമെന്ന് കരുതിയുള്ളു. ന്തിനാണ് കത്തി കൊണ്ട് മുറിക്കാന്‍ നില്‍ക്കുന്നതെന്ന് ചിന്തിച്ചു.

    പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    ആദ്യത്തെ പ്രസവത്തിന് അമ്മമാര്‍ക്കെല്ലാം ഒരു പേടി ഉണ്ടാവും. എന്നാല്‍ കണ്ണുമടച്ച് കുഴപ്പമില്ലെന്ന് വിശ്വാസിച്ചാല്‍ മതിയെന്നാണ് ഡോക്ടമാര്‍ പറഞ്ഞ് തന്നത്. എന്തെങ്കിലും ചോദ്യങ്ങള്‍ സ്ത്രീകള്‍ ചോദിച്ചാല്‍ കളിയാക്കും. പല സ്ത്രീകളെയും സ്വന്തം കുടുംബത്തില്‍ നിന്നും ഡോക്ടര്‍മാരും നഴ്‌സുമാരെല്ലാം ചേര്‍ന്ന് കളിയാക്കാറുണ്ട്. എല്ലാവരും മാന്യമായൊരു ജനനത്തിന് അര്‍ഹരാണ്. എന്നാല്‍ ഇതൊരു സാധാരണ കാര്യമാണെന്ന് പറഞ്ഞ് നിസാരവത്കരിക്കുന്ന അവസ്ഥ മാറണം. എന്റെ അമ്മയ്ക്കും സിസേറിയന്‍ ഉണ്ടായിരുന്നു.

    പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    ഒരു സ്ത്രീയ്ക്ക് കുഞ്ഞിനെ പ്രസവിക്കാന്‍ സാധിക്കുന്നില്ലെന്നും കുഞ്ഞിന് വലിപ്പം കൂടുതലാണെന്നും അതുകൊണ്ട് സിസോറിയന്‍ വേണമെന്നുമൊക്കെ ആരാണ് തീരുമാാനിക്കുന്നത്. ജനങ്ങള്‍ ഒരിക്കലും ഇതിനെ കുറിച്ച് സംസാരിക്കില്ല. കാരണം സ്ത്രീകള്‍ കടന്ന് പോകുന്ന അവസ്ഥ സാധാരണമാണ് എല്ലാവരും കരുതുന്നു എന്നും ശ്രുതി പറയുന്നു. ഒപ്പറേഷന്‍ തിയറ്ററിലേക്ക് ഞാന്‍ വരില്ലെന്നാണ് ശ്രുതി പറഞ്ഞിരുന്നതെന്ന് നകുല്‍ ഓര്‍മ്മപ്പെടുത്തുന്നു.

    Recommended Video

    Pearly Maaney's latest photoshoot has gone viral across social media
     പ്രസവത്തെ കുറിച്ച് നകുലും ശ്രുതിയും

    അങ്ങനെയാണ് ഹൈദരാബാദില്‍ കുഞ്ഞുങ്ങള്‍ക്ക് നാച്യുറലായി ജന്മം കൊടുക്കുന്ന സ്ഥലമുണ്ടെന്ന് കണ്ടെത്തുന്നത്. അത് പറഞ്ഞതോടെ അവളുടെ മുഖത്ത് വെളിച്ചം വന്നു. ഞങ്ങള്‍ തിരഞ്ഞെടുത്ത രീതി കാലഹരണപ്പെട്ടതാണെന്ന് കരുതുന്ന ആളുകളുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം അടക്കമുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുമായിരുന്നു പ്രസവം. ഞങ്ങള്‍ ചെയ്തത് നിങ്ങള്‍ ചെയ്യണമെന്നില്ല. ഇതേ കുറിച്ച് പഠനം നടത്തി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് നകുല്‍ പറയുന്നു.

    Read more about: nakul നകുല്‍
    English summary
    Viral Parents Nakkhul And His Wife Sruti Revealed Why They Opt Water Birthing
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X