For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങള്‍'; മലയാളം പ്രേതങ്ങള്‍ക്ക് സംഭവിക്കുന്നത്, ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ!

  |

  മലയാളത്തില്‍ അടുത്തടുത്തായി ഹൊറര്‍-ത്രില്ലര്‍ സിനിമകള്‍ ഒരുപാടാണ് റിലീസ് ചെയ്തത്. പണ്ടൊക്കെ പ്രേതം പാലമരത്തിലായിരുന്നുവെങ്കില്‍ ഇന്ന് പ്രേതം ഫ്രിഡ്ജില്‍ വരെ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മലയാളസിനിമയിലെ പ്രേതങ്ങളെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് തിരയെണ്ണി വേദിക; ഹോട്ട് ചിത്രങ്ങള്‍

  ശരത് ശശി എന്ന യുവാവിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. മൂവി സ്ട്രീറ്റ് ഗ്രൂപ്പിലാണ് ശരത് തന്റെകുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന കുറിപ്പില്‍ മലയാള സിനിമയിലെ പ്രേതങ്ങളിലുണ്ടായ മാറ്റം വളരെ രസകരമായി അവതരിപ്പിക്കുകയാണ്. വായിച്ച് ചിരിയടക്കാനാകാതെ പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വൈറല്‍ കുറിപ്പ് വായിക്കാം.

  'മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങള്‍'

  'മാമോദീസ മുക്കപ്പെടുന്ന പ്രേതങ്ങള്‍'

  കാലാനുസൃതമായി സ്വയം അപ്ഗ്രേഡ് ചെയ്തില്ലെങ്കില്‍ അധിക കാലം ഫീല്‍ഡില്‍ തുടരാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രേതങ്ങള്‍ അതിനുള്ള ആത്മാര്‍ഥമായ ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നാണ് അടുത്ത കാലത്ത് കണ്ട സിനിമകള്‍ പറയുന്നത്.


  1. 'പോക മാട്ടെ, പോക മാട്ടെ, നീ എന്നാ പണ്ണുവെ..' എന്ന് ചോദിച്ചു മന്ത്രവാദിയെ വെല്ലുവിളിച്ചിരുന്ന പ്രേതങ്ങള്‍, തങ്ങളെ ഒഴിപ്പിക്കാന്‍ വരുന്നവരുമായി ഇപ്പോള്‍ ഊഷ്മളമായ ബന്ധം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നു. ചില പ്രേതങ്ങളൊക്കെ ഒഴിപ്പിക്കല്‍കാരെ അങ്ങോട്ട് അപ്പ്രോച്ച് ചെയ്യാന്‍ വരെ ധൈര്യം കാണിക്കുന്നു.
  2. അക്രമം വെടിഞ്ഞു തങ്ങളെ കൊലപ്പെടുത്തിയവരെ പോലീസില്‍ ഏല്‍പ്പിക്കുക, അവരെ കൊണ്ട് കുറ്റസമ്മതം നടത്തിക്കുക തുടങ്ങിയ അഹിംസാ മാര്‍ഗങ്ങളിലൂടെ പ്രതികാരം ചെയ്യാനുള്ള ചില പ്രേതങ്ങളുടെ തീരുമാനം പ്രോത്സാഹനം അര്‍ഹിക്കുന്നു.

  3. ജീവിച്ചിരുന്നപ്പോള്‍ തങ്ങളെ ഉപദ്രവിച്ചയാളുടെ കുടുംബക്കാരെ മുഴുവന്‍ വക വരുത്തുന്ന ക്രൂരനടപടി വേണ്ടെന്ന് വെച്ചു ഉപദ്രവിച്ചയാളെ മാത്രം ഫോക്കസ് ചെയ്യുന്ന പ്രേതങ്ങള്‍ മാറ്ററില്‍ നിന്ന് വിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
  4. കൊടുങ്കാറ്റ് വരുത്തി ആളുകളെ മുഴുവന്‍ പറപ്പിക്കുക, ആളുകളെ പൊക്കി എയറില്‍ നിര്‍ത്തുക തുടങ്ങിയ പരിപാടികള്‍ ഉപേക്ഷിച്ചു കണ്ണാടി നോക്കുമ്പോള്‍ പുറകിലൂടെ വന്നു ജസ്റ്റ് മുഖം കാണിക്കുക, വായു ഗുളിക വാങ്ങാന്‍ പോകുന്ന വേഗത്തില്‍ പിന്നിലൂടെ ജീവനും കൊണ്ട് ഓടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്ത് പ്രേതങ്ങള്‍ സായൂജ്യമടയാന്‍ തുടങ്ങി.
  5. ശത്രുക്കളെ വശീകരിച്ച് കൊല്ലുന്നതിലെ പൊളിറ്റിക്കല്‍ കറക്ടന്‍സ് ഇല്ലായ്മ തിരിച്ചറിഞ്ഞു അത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ പാടെ ഉപേക്ഷിക്കുന്ന പ്രേതങ്ങളുടെ എത്തിക്കല്‍ സൈഡ് ശ്ലാഘനീയമാണ്. എങ്കിലും ചില പ്രേതങ്ങള്‍ ആത്മാര്‍ത്ഥ പ്രണയങ്ങളിലൊക്കെ ചെന്നു ചാടി തേപ്പ് വാങ്ങുന്നുണ്ട്.

  6. പാട്ടിന്റെ ലിറിക്സ് എഴുതാനും, അത് കമ്പോസ് ചെയ്ത് ശ്രുതി തെറ്റാതെ പാടാനുമൊക്കെ ശ്രദ്ധിക്കുമ്പോള്‍ ശത്രുക്കളെ ഉപദ്രവിക്കാനുള്ള സമയം ആവശ്യത്തിന് കിട്ടില്ല എന്ന് തിരിച്ചറിഞ്ഞു മ്യൂസിക്കിന്റെ പരിപാടി പ്രേതങ്ങള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്.
  7. പാതി രാത്രി പബ്ലിക്കായി പൊട്ടിച്ചിരിച്ചു ആളുകളുടെ ഉറക്കം കളയുന്ന പരിപാടി പ്രേതങ്ങള്‍ നിര്‍ത്തിയത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലെങ്കിലും ഒരാളെ കൊല്ലുമ്പോള്‍ ചിരിച്ചു നാട്ടുകാരെ വിളിച്ചു കൂട്ടി പണി വാങ്ങേണ്ടല്ലോ എന്ന തിരിച്ചറിവ് അഭിനന്ദനം അര്‍ഹിക്കുന്നു.
  8. മിക്കവാറും ആശുപത്രികളില്‍ ആന്റിവെനം ലഭ്യമായതിനാല്‍ പാമ്പുകളെ വിട്ട് ആളെ കടിപ്പിച്ചു വക വരുത്താന്‍ ഉള്ള ശ്രമങ്ങള്‍ പ്രേതങ്ങള്‍ പൂര്‍ണമായി ഉപേക്ഷിച്ചു.
  9. അഭ്യസ്തവിദ്യരായ പ്രേതങ്ങള്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ടെക്‌നൊളജിയും ആളുകള്‍ക്ക് ക്ലൂ കൊടുക്കാനും, ഉപദ്രവിക്കാനും ഉപയോഗിക്കുന്നത് പോസിറ്റീവായ മാറ്റമാണ്.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  10. മൊബൈല്‍ ഫോണ്‍ ക്യാമറകളും, ആളുകളുടെ സെല്‍ഫി അഡിക്ഷനും കാരണം പ്രേതങ്ങള്‍ക്ക് ഒന്ന് ശ്വാസം വിടാന്‍ പോലും വയ്യാത്ത ഒരു സാഹചര്യം വന്നു ചേര്‍ന്നിട്ടുണ്ട്. ക്യാമറക്ക് മുന്നില്‍ ഒന്ന് അനങ്ങിയാല്‍ പിന്നെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഇന്‍സ്റ്റയിലും ശിഷ്ടകാലം ജീവിക്കേണ്ട അവസ്ഥയാണ്.


  അടിക്കുറിപ്പ് : ക്രിസ്ത്യാനികളും, ജൂതന്മാരുമായ പ്രേതങ്ങളുടെയും, ഒഴിപ്പിക്കല്‍ ജോലിക്കാരുടെയും ഈ മേഖയിലെ അതിപ്രസരം ലെഗസി പ്രേതങ്ങളും മന്ത്രവാദികളും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഇനി മുസ്ലീം, ബുദ്ധ ജൈനമത, മതേതര പ്രേതങ്ങള്‍ ഫീല്‍ഡിലേക്ക് കടന്ന് വന്നു കോമ്പട്ടീഷന്‍ കൂടുകയാണെങ്കില്‍ പരമ്പരാഗത തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

  Read more about: movies
  English summary
  Viral Post About Malayalam Horror Movies And Change Of Ghosts, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X