For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രേവതി കുഞ്ഞിനെ ദത്ത് എടുത്തതാണോ? അവളെൻ്റെ രക്തമാണ്, ബാക്കിയെല്ലാം രഹസ്യമായിരിക്കും: വിമര്‍ശകർക്കുള്ള മറുപടി

  |

  ജൂലൈ എട്ടിന് നടി രേവതിയുടെ ജന്മദിനമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടിയ്ക്കുള്ള ആശംസകള്‍ നിറയുകയാണ്. ഇതിനിടെ രേവതിയുടെ കുടുംബത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് ചന്ദ്ര മേനോന്‍ ആയിരുന്നു രേവതിയുടെ ഭര്‍ത്താവ്.

  1986 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2002 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2013 ലാണ് താരങ്ങള്‍ നിയമപരമായി വിവാഹമോചിതരാവുന്നത്. അതിനും ശേഷമാണ് രേവതിയ്ക്ക് മഹി എന്ന മകള്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ മകളുടെ പിതൃത്വത്തെ കുറിച്ചും മറ്റ് കുടുംബ കാര്യങ്ങളിലുമൊക്കെ പാപ്പരാസികള്‍ ഇടപ്പെട്ടു. ഒടുവില്‍ നടി അതിനുള്ള വ്യക്തമായ മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

  ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു രേവതി ആദ്യം തീരുമാനിച്ചത്. പക്ഷേ അത് നടന്നില്ല. ശേഷം ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചത്. 'ഒരു കുഞ്ഞ് വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയപ്പോള്‍ നടന്നില്ല. നടന്നപ്പോള്‍ ഏറെ വൈകി പോയെന്നായിരുന്നു മുന്‍പ് രേവതി പറഞ്ഞിട്ടുള്ളത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന സംശയങ്ങള്‍ക്കെല്ലാം ചുട്ടമറുപടിയുമായിട്ടാണ് രേവതി രംഗത്ത് വന്നത്.

  'ഞാന്‍ കുഞ്ഞിനെ ദത്ത് എടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നും ഓക്കെയുള്ള സംസാരം ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ. തന്റെ ആഗ്രഹം നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചത്. ജീവിതത്തില്‍ അമ്മയാകുന്നതും അമ്മയായി അഭിനയിക്കുന്നതും രണ്ടും രണ്ടാണ്. മഹിയുടെ അമ്മയായത് എനിക്ക് ഒരു പുനര്‍ജ്ജന്മം പോലെയാണ്. ഒട്ടും എളുപ്പമല്ല അത്. എന്റെ റോള്‍ തന്നെ മാറ്റി മറിച്ചാണ് മഹിയുടെ ജനനം.'

  മകളുടെ ഈ ലോകത്തേക്കുള്ള വരവ് എങ്ങനെയാണ് അവള്‍ സ്വീകരിക്കുക എന്നെനിക്ക് അറിയില്ല. അതെന്റെ സ്വാര്‍ത്ഥതയാണോ എന്നൊന്നും തനിക്ക് അറിയില്ല. എങ്കിലും അവളോട് സത്യം പറയും. അവള്‍ വളര്‍ന്ന് വരുമ്പോള്‍ എനിക്ക് അവള്‍ക്ക് കൊടുക്കാനുള്ള ഉത്തരം എനിക്ക് ലഭിക്കുമെന്നുമാണ് മുന്‍പ് രേവതി പറഞ്ഞിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ച് കിടന്ന് ഉറങ്ങുമ്പോള്‍ അവള്‍ കൈ വച്ച് എന്നെ പരതി നോക്കും. എന്നിട്ട് എന്നെ കെട്ടിപിടിക്കും. അമ്മയെന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്ന നിമിഷമാണത്.

  Recommended Video

  മുകേഷ് വിഷയത്തിൽ പ്രതികരണവുമായി രേവതി | filmibeat Malayalam

  ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്റെ പ്രയാസങ്ങള്‍ ഇപ്പോഴണ്ട്. അവളുടെ കൂട്ടുകാര്‍ അച്ഛനെവിടെ എന്ന് ചോദിക്കുമ്പോള്‍ അവള്‍ പറയുന്നത് എനിക്ക് ഡാഡി താത്ത ഉണ്ടെന്നാണ്. എന്റെ അച്ഛനെയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. എന്റെ അമ്മയും അച്ഛനും അനിയത്തിയും എനിക്കൊപ്പമുണ്ട്. മഹിയെ വളര്‍ത്താന്‍ അവരാണെനിക്ക് സപ്പോര്‍ട്ട് തരുന്നത്. അവരെല്ലാം മഹിയെ മകളെ പോലെയാണ് കാണുന്നതെന്നും പാരന്റ് സര്‍ക്കിള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലൂടെ രേവതി സൂചിപ്പിക്കുന്നു.

  Read more about: revathi രേവതി
  English summary
  Viral: Revathy Gives A Befitting Reply To Netizens Who Asked About Her Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X