For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും നീണ്ട മുടി മുറിച്ച് സംവൃത സുനിൽ, നല്ലൊരു കാര്യത്തിന് വേണ്ടിയാണെന്ന് താരം

  |

  രസികൻ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മാറിയ താരമാണ് സംവൃത സുനിൽ ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നടി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പ സംവൃതയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2004 ആണ് നടി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. 2012 വരെ സിനിമയിൽ സജീവമായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു സംവൃത.

  Samvritha sunil

  അഭിനയത്തിന് ചെറിയ ഇടവേള നൽകിയ എങ്കിലും പൂർണ്ണമായും സിനിമ വിട്ടിരുന്നില്ല. 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ നടി തിരികെ എത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടാണ് എത്തിയത്. തുടക്കത്തിലെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം വരവിലും ലഭിച്ചത്. സംവൃതയേടുള്ള ഇഷ്ടം ഒരു തരിപോലും കുറഞ്ഞിട്ടില്ല. താരത്തിന്റെ വിശേഷങ്ങൾ അറിയാനും കുടുംബത്തിനോടൊപ്പമുള്ളചിത്രങ്ങൾ കാണാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ ചോദിക്കാറുമുണ്ട്. പ്രേക്ഷകരുമായും അടുത്ത ബന്ധമാണ് സംവൃതയ്ക്കുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റേയും പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇത് നിമഷനേരം കൊണ്ടാണ് വൈറലാവുന്നത്

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സംവൃതയുടെ പുതിയ ചിത്രമാണ്. നീണ്ട മുടി വീണ്ടും നടി മുറിച്ചിരിക്കുകയാണ്. നല്ലൊരു കാര്യത്തിന് വേണ്ടി മുടി മുറിച്ചു... എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏകദേശം തോളിന്റെ അടുത്ത് വരെ മാത്രമാണ് ഇപ്പോൾ മുടിയുള്ളത്. ഇതിനും മുൻപും സവൃത തന്റെ നീണ്ട മുടി മുറിച്ചിരുന്നു. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്ക് വിഗ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അന്ന് മുടി മുറിച്ചത്. നടി മംമ്ത മോഹൻദാസായിരുന്നു സംവൃതയുടെ ആ ചിത്രം പുറത്ത് വിട്ടത്.

  ഫിറ്റ്സ് പോലെ കാണിച്ചു, വെന്റിലേറ്ററിലാക്കിയെങ്കിലും വൈകി, മകന്റെ വിയോഗത്തെ കുറിച്ച് സംവിധായകൻ

  നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ട് അന്ന് മലയാളി പ്രേക്ഷകർ ഞെട്ടിയിരുന്നു. അമേരിക്കയിൽ പോയപ്പോൾ ഫാഷന് വേണ്ടിയാണോ മുടി മുറിച്ചത് എന്നായിരുന്നു അന്ന് ആരാധകർ ചോദിച്ചത്. എന്നാൽ കാര്യം അറിഞ്ഞപ്പോൾ എല്ലാവരും സംവൃതയെ അഭിനന്ദിക്കുകയായിരുന്നു. അതേസമയം മുടി മുറിച്ച ശേഷം നല്ല സുഖമാണെന്നും അന്ന് താരം പറഞ്ഞിരുന്നു, കഴുകാനും ഉണക്കാനുമൊക്കെ എളുപ്പമാണെന്നും എവിടെയെങ്കിലും പോകണമെങ്കില്‍ തലകുലുക്കീട്ടങ്ങു പോകാമെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് നീണ്ട മുടി തന്നെയാണിഷ്ടമെന്നും പഴയ പോലെ മുടി വളര്‍ത്തുമെന്നും താരം പറയുന്നു. സംവൃതയുടെ പുതിയ മേക്കോവർ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

  മുൻ കാമുകൻ രൺബീറിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കില്ല, കാരണം വെളിപ്പെടുത്തി കത്രീന കൈഫ്

  ദിവസങ്ങൾക്ക് മുൻപായിരുന്നു സംവൃതയുടേയും അഖിലിന്റേയും വിവാഹ വാഷികം. തന്റെ സന്തോഷം പങ്കുവെച്ച് നടി എത്തിയിരുന്നു. അഖിലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. 2012 ആയിരുന്നു വിവാഹം. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് അവധി എടുക്കാനുള്ള കാരണവും നടി മുൻപ് ഒരിക്കൽ വ്യക്തമാക്കിയിരുന്നു.'' വിവാഹ ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമായിരുന്നു സിനിമയിലെ ഇടവേള. തന്നോട് പലരും ചോദിച്ചിരുന്നു അഖിലുമായുളള വിവാഹ ശേഷം എന്തുകൊണ്ടാണ് എല്ലാത്തിൽ നിന്നും മാറി നിന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നതിനെ കുറിച്ചും ചോദിച്ചിരുന്നതായി സംവൃത പറയുന്നു. വിവാഹത്തിന് ശേഷം മുൻഗണ കൊടുത്തത് കുടുംബത്തിനായിരുന്നു. ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പാചകം ചെയ്യനോ വീട് പരിപാലിക്കാനോ ഒന്നും അറിയില്ലായിരുന്നു. കൂടാതെ പൂർണ്ണ സ്വകാര്യത വേണമായിരുന്നു. ആ നിമിഷങ്ങൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നെന്നും നടി പറയുന്നു.കൂടാതെ ഞങ്ങൾ കാലിഫോർണിയയിലേക്ക് മാറിയപ്പോൾ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും'' നടി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: samvritha
  English summary
  Viral: Samvritha Sunil Cut Her Long Hair Again, Actress Says Its For A Good Cause
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X