twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌ട്രെയിന്‍ കുറഞ്ഞു, ഉറങ്ങുന്ന സമയം മാറി, മകൾ വന്ന ശേഷമുള്ള മാറ്റത്തെ കുറിച്ച് സൗഭാഗ്യ

    |

    പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമസുന്ദരവും. ടിക്ടോക്ക് വീഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അർജുനും സൗഭാഗ്യയും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുമുണ്ട്.

    കുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർകുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർ

    ഈ വർഷമാണ് അർജുനും സൗഭാഗ്യയ്ക്കും കുഞ്ഞ് ജനിക്കുന്നത്. സുദർശന എന്നാണ് മകളുടെ പേര്. പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കുഞ്ഞിനായി കാത്തിരുന്നത്. മകളുടെ വിശേഷങ്ങളു ചിത്രങ്ങളുമെല്ലാം ഇവർ സേഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത കുഞ്ഞതിഥി വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സൗഭാഗ്യ. യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    കുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർകുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർ

    സൗഭാഗ്യയും അർജുനും

    ഒരുപാട് പേര്‍ ആവശ്യപ്പെട്ടതിനാലാണ് ഞാന്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. എന്താണ് ഈ വീഡിയോയില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. ഇടയ്ക്ക് എഴുന്നേല്‍ക്കും , പാലുകുടിക്കും ഉറങ്ങും. ഇതാണ് ഒരു ന്യൂബോണ്‍ ബേബിയുടെ റൂട്ടീന്‍. ഇന്നത്തെ ദിവസം എങ്ങനെയാണ് പോവുന്നത് എന്ന് നിങ്ങളെ കാണിക്കാമെന്ന് കരുതിയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഉറങ്ങിയിട്ട് വേണ്ടേ ഞങ്ങള്‍ ഗുഡ് മോണിങ് പറയാന്‍. ഞാനും ചേട്ടനും ആശാമ്മയും ടേണെടുത്താണ് കുഞ്ഞിനെ നോക്കുന്നത്. ഉറങ്ങാതിരിക്കാനായി ചുമ്മാ സിനിമ കാണുകയാണ് എന്റെ പണി.

    മകളുടെ  ദിവസം

    മോള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ഒന്നൊന്നര മണിക്കൂര്‍ സമയം എനിക്ക് കിട്ടും. അതിനുള്ളിലാണ് എന്റെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നത്. ഇവിടെ കുറേ പെറ്റ്‌സൊക്കെയുണ്ട്. അവരുടെ ശബ്ദം കേട്ടാലൊന്നും ബേബി ഞെട്ടാറില്ല. അതുപോലെ ടിവിയോ, ആരെങ്കിലും ഉറക്കെ സംസാരിക്കുന്നത് കേട്ടാലും കരയാറില്ല. ഫീഡ് ചെയ്ത് 40 മിനിറ്റോളം തോളില്‍ വെച്ച് കഴിഞ്ഞാണ് കിടത്താറുള്ളത്. അമ്മയാവാന്‍ തയ്യാറെടുക്കുന്നവര്‍ അറിയുന്നതിന് വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. പ്രസവശേഷമായി താന്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ചും സൗഭാഗ്യ വിശദീകരിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമായാണ് ഇത് കഴിക്കുന്നത്. കുഞ്ഞുമകളെ താലോലിക്കുന്ന താര കല്യാണിനേയും സൗഭാഗ്യ കാണിച്ചിരുന്നു.

    പെറ്റ്‌സിനോടൊപ്പം

    പെറ്റ്‌സുകള്‍ക്കൊപ്പമായും സൗഭാഗ്യ സമയം ചെലവഴിക്കുന്നുണ്ട്. ബ്രീഡ് ഡോഗ്‌സിനെ വളര്‍ത്താന്‍ പറ്റില്ലെന്ന് പറയുന്നതിനോട് താന്‍ യോജിക്കുന്നില്ല. നാടനെ വളര്‍ത്തുന്നതാണ് നല്ലതെന്നാണ് ചിലര്‍ പറയാറുള്ളത്. അതൊക്കെ ഓരോരുത്തരുടെ പേഴ്‌സണല്‍ ചോയ്‌സാണ്. കുറേ പഗ്‌സുണ്ടായിരുന്നു. രണ്ടുപേരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഒരെണ്ണം അമ്മയുടെ കൂടെയാണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഡേ ഇന്‍ മൈ ലൈഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊന്നും ഷൂട്ട് ചെയ്യാനില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്.

    Recommended Video

    തങ്ങളുടെ ഒരു മാസമാകാത്ത കുഞ്ഞിനെ സൂപ്പർ ബൈക്കിൽ ആട്ടി ഉറക്കുന്ന അർജുൻ
    ഡാന്‍സ് ക്ലാസ്

    ഡാന്‍സ് ക്ലാസും സൗഭാഗ്യ തുടരുന്നുണ്ട്. ആ ക്ലാസും എടുത്ത് കഴിയുന്നതോടെയാണ് ആക്റ്റിവിറ്റികള്‍ അവസാനിക്കുന്നത്. ബേബി വന്നതിന് ശേഷം സ്‌ട്രെയിന്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. ബേബി വന്നു എന്ന് പറഞ്ഞ് ഒരു കാര്യവും ചെയ്യാതിരിക്കുന്നില്ല. എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ ഒരു കാര്യത്തിലും റസ്ട്രിക്റ്റ് ചെയ്യാറില്ല. എല്ലാവരും നല്ല സപ്പോര്‍ട്ടാണ്. പെറ്റ്‌സിന്റെ കാര്യത്തില്‍ ഇവിടെയാരും ജഡ്ജ് ചെയ്യാനും അഭിപ്രായം പറയാനും വരാറില്ല. രാത്രി കൂടുതല്‍ ഉണര്‍ന്നിരിക്കുന്നയാളാണ് ഞാന്‍. പകല്‍ നന്നായി ഉറങ്ങാറുണ്ടായിരുന്നു. ഡെലിവറിക്ക് ശേഷം അങ്ങനെ മുഴുവനായി ഉറങ്ങാന്‍ പറ്റാറില്ല. ഉറങ്ങുന്ന സമയത്തില്‍ മാറ്റമുണ്ടെന്നുമായിരുന്നു സൗഭാഗ്യ പറുന്നു. ഡെലിവറിയെ കുറിച്ചും നേരത്തെ പങ്കുവെച്ചിരുന്നു.

    Read more about: sowbhagya venkitesh arjun
    English summary
    Viral: Sowbhagya Venkitesh Opens Up Her Journey After Her Pregnancy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X