twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയനെ അനുസ്മരിപ്പിക്കുന്ന ശരീര പ്രകൃതവും ശബ്ദവും! ഭീമന്‍ രഘുവിനെ പറ്റിയുള്ള കുറിപ്പ് വൈറല്‍

    |

    വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി പിന്നീട് ഹാസ്യ രംഗത്തേക്ക് കൂടി എത്തിയ നടനാണ് ഭീമന്‍ രഘു. 1982 ല്‍ പുറത്തിറങ്ങിയ ഭീമന്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് രഘു എന്ന പേരിനൊപ്പം ഭീമന്‍ കൂടി ചേര്‍ക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇതേ പേരില്‍ തന്നെയാണ് താരം അറിയപ്പെട്ടതും. യഥാര്‍ഥ ജീവിതത്തില്‍ പോലീസുകാരനായിരുന്ന രഘുവിനെ കുറിച്ചറിയാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്.

    നടന്‍ ജയനുമായിട്ടുള്ള ചില സാമ്യങ്ങളായിരുന്നു ഭീമന്‍ രഘുവിലെ പ്രത്യേകതകളിലൊന്ന്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരു ആരാധകന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്. സനല്‍ കുമാര്‍ പത്മനാഭന്‍ എന്നയാളാണ് ടൈപ് കാസ്റ്റ് ചെയ്യപ്പെട്ട നടന്മാരുടെയും നടിമാരുടെയും സിനിമയിലെ അവസ്ഥകളെ കുറിച്ച് എഴുതി ശ്രദ്ധേയനായിരിക്കുന്നത്.

       വൈറല്‍ കുറിപ്പ് വായിക്കാം

    പ്രമുഖ ആയ ഒരു നടിയുമായുള്ള ഇന്റര്‍വ്യൂ ഇന്നും ഓര്‍മയുണ്ട് 'നിങ്ങള്‍ എന്ത് കൊണ്ടാണ് ആ വേഷം നിരസിച്ചത്? എന്ന ചോദ്യത്തിന് ' അത് രണ്ടു സ്‌കൂള്‍ കുട്ടികളുടെ അമ്മ വേഷം ആയിരുന്നു. ഞാന്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ പിന്നീട് അത്തരം വേഷങ്ങള്‍ മാത്രമേ എനിക്ക് ലഭിക്കുമായിരുന്നുള്ളു. ഒരേ ടൈപ്പ് റോളുകളില്‍ ഞാന്‍ ഒതുങ്ങി പോകുമായിരുന്നു എന്നായിരുന്നു ആ നടിയുടെ മറുപടി. എത്ര അര്‍ത്ഥവത്തായ സ്റ്റേറ്റ്‌മെന്റ് ആണ് അതെന്നു ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ മധ്യവയസ്സില്‍ മുത്തശ്ശന്‍ വേഷങ്ങളും, നായകന്റെ അച്ഛന്‍ വേഷങ്ങളും എടുത്തണിയാന്‍ കാണിച്ച ചങ്കൂറ്റത്തിന് പിന്നീട് അച്ഛന്‍ വേഷങ്ങളുടെ ചട്ടക്കൂടില്‍ നിന്നും പുറത്തു കടക്കാന്‍ വിഷമിക്കുന്ന നെടുമുടിയും സായി കുമാറും ഉണ്ടായിരുന്നു.

    വൈറല്‍ കുറിപ്പ് വായിക്കാം

    ഇത് പോലെ ഏതു തരം ക്യാരക്ടര്‍ റോളുകളും ചെയ്യത്തക്ക പ്രതിഭ ഉണ്ടായിട്ടും, ഒരേ ടൈപ്പ് വേഷങ്ങളില്‍ തളക്കപ്പെട്ടു പോയ നടന്മാരുടെ പേരുകള്‍ തിരഞ്ഞു പോയപ്പോള്‍ എന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞു വന്ന മുഖത്തിനു അയാളുടെ ബലിഷ്ഠമായ രൂപം ആയിരുന്നു. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചു അരങ്ങേറിയിട്ടും, അസാധ്യമായ നര്‍മബോധവുമായി സ്‌പോട്ട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയില്‍ അലിയിച്ചിട്ടും തന്റെ പേരിന്റെ കൂടെ 'ഭീമന്‍' എന്ന് ചേര്‍ക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം!

     വൈറല്‍ കുറിപ്പ് വായിക്കാം

    ആക്ഷന്‍ ഹീറോ ജയനെ അനുസ്മരിപ്പിക്കുന്ന ശരീര പ്രകൃതവും ശബ്ദവും ആയി നായകനായി സിനിമയിലേക്ക് കടന്നു വന്ന ആ കോട്ടയംകാരന്റെ മുഖം. ആദ്യകാലത്തു അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളിലും, വില്ലന്റെ സഹായിയുടെ വേഷങ്ങളിലും അയാളുടെ അപാര പെര്‍ഫെക്ഷന്‍ കൊണ്ടാകാം പിന്നീട് അയാളെ തേടിയെത്തിയതെല്ലാം നെഗറ്റീവ് വേഷങ്ങള്‍ ആയിരുന്നു. അച്ഛന്റെയും ചേട്ടന്മാരുടെയും വാക്കുകള്‍ക്ക് അനുസരിച്ചു ജീവിക്കുന്ന നിഷ്‌കളങ്കന്‍ ആയ അഞ്ഞൂറാന്റെ മകന്‍ പ്രേമചന്ദ്രന്‍ ആയും, 'എന്റെ മോന് ആരുമില്ല, എന്നെ ആശുപത്രിയില്‍ കൊണ്ട് പോ, വാറുണ്ണി എന്റെ നഖം കൊള്ളാതെ സൂക്ഷിക്കണേ 'പേവിഷബാധ ഏറ്റു കരയുന്ന കുഞ്ഞച്ചന്‍ ആയുമൊക്കെ അയാള്‍ തന്നിലെ നടന്റെ റേഞ്ച് പ്രകടമാക്കിയെങ്കിലും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അയാളിലെ വില്ലനിസത്തോടു ആയിരുന്നു പ്രിയം.

    Recommended Video

    Nithya Mammen exclusive interview | FilmiBeat Malayalam
    വൈറല്‍ കുറിപ്പ് വായിക്കാം

    ഒരു പക്ഷെ നീലഗിരി തെരുവിലൂടെ ഊറി പിടിച്ച ബെല്‍റ്റുമായി കുതിരപ്പുറത്തു പിരിവു ചോദിച്ചു വരുന്ന ചന്ദ്രുവും, നാടക വണ്ടിയില്‍ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഭീതിയേറിയ ചിരിയുമായി ഇറങ്ങി വരുന്ന ചക്രപാണിയും, ലിഫ്റ്റിനുള്ളില്‍ മൂന്നു പേരെ ഷൂട്ട് ചെയ്തു കൊലപ്പെടുത്തി പോലീസ് വേഷത്തില്‍ ചിരിയോടെ ഇറങ്ങി വരുന്ന വില്‍ഫ്രഡ് വിന്‍സെന്റ് ബാസ്റ്റിയനും എല്ലാം അവരെ അത്രമേല്‍ കീഴ്‌പെടുത്തിയതിനാലാവാം അവര്‍ അയാള്‍ക്ക് പിന്നെയും പിന്നെയും അത്തരം വേഷങ്ങള്‍ തന്നെ തുന്നിക്കൊണ്ടിരുന്നത്.

    വൈറല്‍ കുറിപ്പ് വായിക്കാം

    സംവിധായക കസേരയിലെ മനുഷ്യന്റെ ഒരു 'ആക്ഷന്‍ കട്ടിനു'മപ്പുറെ, ഡല്‍ഹിയിലെ കളികള്‍ നിയന്ത്രിക്കുന്ന എം പി മോഹന്‍ തോമസിന്റെ വലം കൈ അന്താരാഷ്ട്ര കുറ്റവാളി വില്‍ഫ്രഡ് വിന്‍സെന്റ് ബാസ്റ്റിയനില്‍ നിന്നും മുള്ളന്‍ കൊല്ലിയിലെ ഗോപിയുടെ സഹായി പേടിത്തൊണ്ടന്‍ ആയ ഗുണ്ടാ കീരി ആകാനും. അറക്കല്‍ മാധവനുണ്ണിയെ, ചതി കൊണ്ട് തളക്കാന്‍ ശിവരാമന്റെ കൂടെ നിഴലായി നില്‍ക്കുന്ന നെടുങ്ങാടിയില്‍ നിന്നും ചോട്ടാ മുംബൈയിലെ കോമഡി ചുവയുള്ള പോലീസ് ഓഫീസര്‍ അലക്‌സ് ആകാനും. ആളുകളെ പച്ചക്കു കത്തിക്കാന്‍ മടിയില്ലാത്ത മുസ്തഫ കമാലില്‍ നിന്നും, തന്റെ സുഹൃത്ത് സിനിമ സംവിധായകന്‍ ആകുമെന്ന പ്രതീക്ഷയില്‍ അയാളുടെ പിറകെ നടക്കുന്ന മണ്ടന്‍ ആയ അഭിനയ മോഹിയാവാനും.

    വൈറല്‍ കുറിപ്പ് വായിക്കാം

    അധിക നേരം ഒന്നും ആവശ്യമില്ലാത്ത പ്രതിഭയും ആയി അയാള്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നു. അല്ല ഉണ്ട്, പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാന്‍ ആയി അയാളെ വിളിച്ചു സംസാരിച്ചു എല്ലാം പറഞ്ഞു അവസാനിപ്പിച്ച് ഫോണ്‍ വയ്ക്കുന്നതിന് മുന്‍പുള്ള 'അപ്പോള്‍ ഇതിലും സാധാ വില്ലന്‍ വേഷം ആണ് അല്ല്യോടാ' എന്ന വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞിട്ട് എങ്കിലും ഏതേലും എഴുത്തുകാര്‍ അയാള്‍ക്ക് വേണ്ടി നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ എഴുതട്ടെ. ഏറെ ഇഷ്ടമുള്ള ഈ കലാകാരന്‍ ഈ കൊറോണ കാലത്തിനപ്പുറത്തെ സിനിമയില്‍ നല്ല ക്യാരക്ടര്‍ റോളുകളുമായി നമ്മെ ഇനിയും വിസ്മയിപ്പിക്കട്ടെ. മോസ്റ്റ് ഫേവറിറ്റ് ഡയലോഗ്: 'അതെ ആ കൊല വേണ്ടെകില്‍ വേണ്ട ഈ കിഴങ്ങ് ഇവിടെ ഇരുന്നോട്ടെ അത് എന്റെയാ'.

    കുറിപ്പ് വൈറൽ

    English summary
    Viral Story About Actor Bheeman Raghu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X