For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസീറിന്റെ ശവമഞ്ചം ചുമന്ന് ഇറക്കിയത് മോഹന്‍ലാലും മമ്മൂട്ടിയും; നടന്റെ അവസാന യാത്ര കെഎസ്ആര്‍ടിസിയിലായിരുന്നു

  |

  മലയാള സിനിമയ്ക്ക് എന്നും നിത്യഹരിത നായകനാണ് പ്രേം നസീര്‍. അദ്ദേഹം വേര്‍പിരിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്‍ഷമായെങ്കിലും ഇന്നും സിനിമാപ്രേമികളുടെ മനസില്‍ നിലകൊള്ളുകയാണ്. ഇന്നത്തെ താരങ്ങള്‍ നസീറിനെ കണ്ട് പഠിക്കണമെന്നാണ് മുതിര്‍ന്ന സിനിമാപ്രവര്‍ത്തകര്‍ പോലും പറയുന്നത്. അത്രയും പെര്‍ഫെക്ട് വ്യക്തിയായിരുന്നു നസീര്‍.

  Also Read: മൂത്രശങ്ക വന്നത് നന്നായി; വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തികയെ കണ്ടുമുട്ടി ബാലചന്ദ്ര മേനോന്‍

  ചിത്രീകരണത്തിന് രാവിലെ എല്ലാവരും എത്തുന്നതിന് ഏറെ മുന്‍പ് നസീര്‍ ലൊക്കേഷനിലുണ്ടാവും. അവിടെ വിശ്രമിച്ച് ബാക്കിയുള്ളവരെ കാത്തിരിക്കുന്നതടക്കം പല ശീലങ്ങളും നടനുണ്ടായിരുന്നു. 61-ാമത്തെ വയസില്‍ പെട്ടെന്ന് അങ്ങ് പോവാന്‍ മാത്രം നടന് അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് പറയുകയാണ് പുതിയ റിപ്പോര്‍ട്ട്.

  ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നസീര്‍ മരണത്തിലേക്ക് പോയതെങ്ങനെയാണെന്ന് പറയുകയാണിപ്പോള്‍. മനോരമ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് അനശ്വര നടന്റെ അവസാന നിമിഷങ്ങളെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.

  'നസീറിന് കുടലില്‍ അള്‍സര്‍ വന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അത്രയ്ക്ക് ഗുരുതരമായിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്നതിനിടയില്‍ സന്ദര്‍ശകരില്‍ നിന്ന് അഞ്ചാം പനി പകര്‍ന്നു. ഡോക്ടര്‍ക്ക് പോലും ഇത് മനസിലായില്ല.

  Also Read: മമ്മൂട്ടിക്ക് ചിലപ്പോൾ കൈ പോലും പൊങ്ങില്ല, മോഹൻലാൽ ഫ്ളെക്സിബിൾ! കഴിവ് കാണിക്കാൻ അവസരം ലഭിച്ചില്ലെന്ന് ഭീമൻ രഘു

  ശരീരത്തില്‍ കുരുക്കള്‍ വരാത്തതരം അഞ്ചാംപനി ആയിരുന്നു. മരിക്കുന്നതിന്റെ തലേദിവസം നാല് മണിയ്ക്ക് കുത്തിവെയ്പ്പുള്ളതല്ലേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ കുത്തിവെപ്പ് എടുത്തിട്ട് നഴ്‌സ് പോയതേ ഉണ്ടായിരുന്നുള്ളു.

  ഇത് പറഞ്ഞപ്പോള്‍ ഞാനൊരു വെജിറ്റബിളായോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പിറ്റേന്ന് പുലര്‍ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. നസീര്‍ മരിച്ചെന്ന വാര്‍ത്ത ആദ്യം വന്നെങ്കിലും പിന്നെ മരിച്ചിട്ടില്ലെന്ന് കൊടുത്തു. ശേഷം പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്',.

  'അതുവരെ നസീര്‍ ആശുപത്രിയിലാണെന്ന വാര്‍ത്ത പോലും വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ മരണം ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിച്ചില്ല. വൈകീട്ടത്തെ കബറടക്കത്തിന് ജനസാഗരം തന്നെ ഒഴുകിയെത്തി. റോഡ് നിറയെ ആളുകളായിരുന്നു. വാഹനത്തിന് പോവാനുള്ള സ്ഥലം മാത്രം വെച്ചിട്ട് ബാക്കി റോഡ് ജനങ്ങള്‍ നിറഞ്ഞു.

  കെഎസ്ആര്‍ടിസിയുടെ പകുതി പണിതീര്‍ത്ത ബസിലായിരുന്നു മൃതദേഹം കൊണ്ടുള്ള അന്ത്യയാത്ര. മഞ്ചലുമായി ബസില്‍ നിന്നും ഇറങ്ങിയത് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരനിരയും. വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം അടുത്തുള്ള കാട്ടുമുറാക്കല്‍ ജുമാമസ്ജിദില്‍ കബറടക്കം നടത്തി'.

  'സിനിമാ നടനായത് കൊണ്ട് തന്നെ ചില പ്രത്യേക താല്‍പര്യങ്ങളും ശീലങ്ങളുമൊക്കെ നസീറിനുണ്ടായിരുന്നു. വീട്ടില്‍ ടേപ്പ് റെക്കോര്‍ഡ് വച്ച് ഉച്ചത്തില്‍ പാട്ട് കേള്‍ക്കും. അതോ ശാസ്ത്രീയ സംഗീതമായിരിക്കുമെന്നതാണ് ശ്രദ്ധേയം. ഗ്രാമങ്ങൡലെ ചായക്കടയില്‍ നിന്നും പരിപ്പുവട വാങ്ങി കഴിക്കുന്നതാണ് മറ്റൊരു ശീലം.

  ബീഫ് ഇഷ്ടമായത് കൊണ്ട് ചൂയിങ്ങം പോലെ ചവക്കും. എന്നിട്ട് തുപ്പി കളയുകയായിരുന്നു പതിവ്. തടി കൂടാതിരിക്കാനുള്ള മുന്‍കരുതലാണ് അതിന് പിന്നില്‍. ശീര്‍ഷാസനം, കുതിരസവാരി, തുടങ്ങിയ കസര്‍ത്തുകളും നസീര്‍ ചെയ്ത് പോന്നിരുന്നു'...

  1989 ജനുവരി പതിനാറിനായിരുന്നു അറുപത്തിരണ്ടാമത്തെ വയസില്‍ പ്രേം നസീര്‍ അന്തരിക്കുന്നത്. വീണ്ടുമൊരു ജനുവരി എത്തുമ്പോള്‍ നടന്‍ മരിച്ചിട്ട് മുപ്പത്തിനാല് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഓര്‍മ്മദിനത്തില്‍ സോഷ്യല്‍ മീഡിയ പേജുകള്‍ നിറയെ താരത്തെ കുറിച്ചുള്ള കഥകളും ഓര്‍മ്മക്കുറിപ്പുകളും നിറഞ്ഞിരുന്നു.

  English summary
  Viral: Unknown Stories Of Late Actor Prem Nazir's Last Moments. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X