For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിലധികം നടിമാരുമായി മകന് ബന്ധമുണ്ടെങ്കില്‍ അതവന്റെ വിജയം; രണ്‍ബീറിനെ കുറിച്ച് പിതാവ് അന്ന് പറഞ്ഞത്

  |

  പ്രണയകഥകളും ഗോസിപ്പുകളും കൊണ്ട് ബോളിവുഡ് സിനിമാലോകം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിലവില്‍ കോഫി വിത് കരണ്‍ എന്ന പരിപാടിയിലൂടെ താരങ്ങളെ കൊണ്ട് രസകരമായ ഉത്തരങ്ങളാണ് കരണ്‍ പറയിപ്പിക്കുന്നത്. ഏറ്റവുമൊടുവില്‍ താരപത്‌നിമാര്‍ കൂടിയായ ഗൗരി ഖാനും ഭാവന പാണ്ഡെയുമാണ് പരിപാടിയില്‍ പങ്കെടുത്തത്.

  നടി അനന്യ പാണ്ഡെയുടെ അമ്മ കൂടിയായ ഭാവനയോട് മകള്‍ ഒരു സമയം രണ്ട് പേരെ പ്രണയിക്കുന്ന കഥ കരണ്‍ ചോദിച്ചിരുന്നു. ഭാവന അത് നിഷേധിച്ചു. ശരിയായ കാര്യമല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ സമാനമായ ചോദ്യത്തിന് രസകരമായ രീതിയില്‍ ഉത്തരം പറഞ്ഞൊരു പിതാവുണ്ട. നടന്‍ രണ്‍ബീര്‍ കപൂറിനെ പറ്റിയുള്ള ഇതേ അഭിപ്രായത്തോട് റിഷി കപൂര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ഈ വര്‍ഷം നടി ആലിയ ഭട്ടിനെ വിവാഹം കഴിച്ച് ഒരു കുടുംബസ്ഥനായി കഴിയുകയാണ് രണ്‍ബീര്‍. വൈകാതെ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യും. എന്നാല്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് കാസനോവ എന്നൊരു പേര് രണ്‍ബീറിനുണ്ടായിരുന്നു. ഒരേ സമയം ഒന്നിലധികം നടിമാരുമായി അദ്ദേഹം പ്രണയത്തിലാണെന്ന തരത്തിലാണ് അന്ന് കഥകള്‍ പ്രചരിച്ചത്. നടിമാരായ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, എന്നിവരോട് ഒരേ സമയം നടന്‍ അടുപ്പത്തിലായിരുന്നുവെന്നും കഥകളുണ്ട്.

  Also Read: 'കേരളത്തിൽ നിന്നും വിജയ്ക്ക് നിരന്തരം കോൾ, നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് നടൻ''

  2013 ല്‍ ഒരു അഭിമുഖത്തില്‍ റിഷി കപൂര്‍ മകന്റെ പേരിനൊപ്പം പ്ലേബോയ് ഇമേജ് വന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഒപ്പം രണ്‍ബീര്‍ എത്ര പെണ്‍കുട്ടികളെയാണ് ഒരേ സമയം പ്രണയിക്കുന്നത് എന്നതടക്കം പലതും നടന്‍ വെളിപ്പെടുത്തി.

  'രണ്‍ബീറിന്റെ പേരിനൊപ്പം കാസനോവ എന്ന ഇമേജ് അത് മാധ്യമങ്ങള്‍ നല്‍കിയതാണ്. അവന്‍ അങ്ങനെയുള്ള ഒരാളല്ല. ഇനിയിപ്പോള്‍ അവന്‍ അങ്ങനെയാണെങ്കില്‍, ഏതൊരു പെണ്‍കുട്ടിയും അവനോട് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതവന്റെ വിജയമാണ്. ഇപ്പോള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ എന്റെ പ്രായത്തില്‍ എത്തുമെന്നും' റിഷി പറയുന്നു.

  Also Read: ശ്മശാനത്തില്‍ നിന്നും റീത്തുകളെടുത്തിട്ടാണ് ആ സീന്‍ ചെയ്തത്; നടന്റെ ശവമഞ്ചമൊരുക്കിയ കഥ പറഞ്ഞ് കലാസംവിധായകന്‍

  'രണ്‍ബീറിനിത് ഒരു ആത്മസഖിയെ കണ്ടെത്താനുള്ള പ്രായമാണ്. എ ബി സി ഡി എന്നിങ്ങനെ അവന്‍ എല്ലാവരെയും കാണുന്നുണ്ട്. അത് ഞാന്‍ വീടിനുള്ളില്‍ ഇരുന്ന് അറിയുന്നുമുണ്ട്. എന്നാല്‍ എ യ്ക്ക് ബിയെ കുറിച്ചും സി യ്ക്ക് ഡി യെ കുറിച്ചും അറിയുമെന്ന് കരുതുന്നില്ല. പക്ഷേ ജോലിക്കാര്‍ക്ക് ഇതൊക്കെ അറിയാം. ഞാനിപ്പോഴും എന്റെ വീട്ടിലെ മേലധികാരിയാണ്. എല്ലാ വാര്‍ത്തകളും എന്റെ ചെവിയില്‍ എത്തും' എന്നും റിഷി കപൂര്‍ പറഞ്ഞിരുന്നു.

  Also Read: നയന്‍താര വൈകാതെ അമ്മയാവും; അതിനുള്ള പരിശീലനം തുടങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍

  എന്തായാലും നിരവധി നടിമാരുമായിട്ടുള്ള പ്രണത്തിനൊടുവില്‍ രണ്‍ബീര്‍ കപൂര്‍ അദ്ദേഹത്തിന്റെ ആത്മസഖിയായി ആലിയ ഭട്ടിനെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാവുന്നത്. റിഷി കപൂര്‍ മരിച്ചിട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് മകന്‍ വിവാഹിതനാവുന്നതും.

  English summary
  Viral: When Late Rishi Kapoor Candidly Opens Up About Ranbir Kapoor's Dating Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X